Remove ads
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
അംബിക (ജനനം: 24 മേയ് 1962) മലയാളചലച്ചിത്രരംഗത്തെ ഒരു നടിയാണ് . 1979 ൽ മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അംബിക മലയാളം കൂടാതെ തമിഴ്,കന്നട, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2008 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അംബിക | |
---|---|
ജനനം | [1] കല്ലറ, തിരുവനന്തപുരം, കേരള, ഇന്ത്യ | 24 മേയ് 1962
തൊഴിൽ | നടി |
സജീവ കാലം | 1978–1989 1997–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഷിനു ജോൺ (വിവാഹം.1988-1997) (പിരിഞ്ഞു) രവികാന്ത് (വി. 2000-2003) (പിരിഞ്ഞു) |
കുട്ടികൾ | രാം കേശവ് (ജ.1989) ഋഷീകേശ് (ജ.1991) |
കുടുംബം | രാധ (സഹോദരി) |
പുരസ്കാരങ്ങൾ | കലൈമാമണി, സിനിമാ എക്സ്പ്രസ്, ഫിലിം ക്രിട്ടിക്സ് |
'ചോറ്റാനിക്കര അമ്മ' എന്ന ചിത്രത്തിൽ ബാലതാരമായാണ് അരങ്ങേറ്റം. 'വിടരുന്നമൊട്ടുകൾ' ഉൾപ്പെടെ ആറ് സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 'സീത' എന്ന ചിത്രത്തിലാണ് അംബിക ആദ്യമായി നായിക വേഷത്തിലഭിനയിക്കുന്നത്.
1978 മുതൽ 1989 വരെയുള്ള ഒരു ദശാബ്ദത്തിനിടയിൽ ഏറ്റവും തിരക്കുള്ള തെന്നിന്ത്യൻ നായികമാരിലൊരാളായിരുന്നു അംബിക. എം ടി വാസുദേവൻ നായർ രചിച്ചു യൂസഫലി കേച്ചേരി സംവിധാനം ചെയ്ത് 1979-ൽ പ്രദർശനത്തിനെത്തിയ 'നീലത്താമര' എന്ന ചിത്രത്തിലെ 'കുഞ്ഞിമാളു' എന്ന കേന്ദ്രകഥാപാത്രം അംബികയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. പ്രേംനസീർ, മധു, വിൻസൻറ്, എം.ജി സോമൻ, സുകുമാരൻ, ജയൻ, സത്താര്, രവികുമാർ, ശങ്കർ, രവീന്ദ്രൻ, വേണു നാഗവള്ളി, നെടുമുടി വേണു, രതീഷ്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തൻറെ അഭിനയ ജീവിതത്തിൻറെ വിവിധ കാലഘട്ടത്തിലെ മുൻനിര നടന്മാരോടൊപ്പം നായികയായി അംബിക അഭിനയിച്ചിട്ടുണ്ട്. കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി, വിഷ്ണുവർദ്ധൻ തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ചു. വേണു നാഗവള്ളി സംവിധാനം ചെയ്ത 'അയിത്തം' എന്ന ചിത്രത്തിൻറെ നിർമ്മാതാവു കൂടിയാണ് അംബിക. ഏതാനും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അവരുടെ ഇളയ സഹോദരിയായ രാധയും ഒരു പ്രസിദ്ധയായ നടിയായിരുന്നു. രണ്ടുപേരും ഒരുമിച്ച് പല ദക്ഷിണേന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് "ARS സ്റ്റുഡിയോസ്" എന്ന പേരിൽ അവർക്ക് ഒരു മൂവി സ്റ്റുഡിയോ സ്വന്തമായുണ്ടായിരുന്നു. 2013 ൽ അവർ ARS സ്റ്റുഡിയോ ഒരു ഹോട്ടൽ സമുച്ചയമാക്കി മാറ്റി.
1962 മേയ് 24 ന് തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ കുഞ്ഞൻനായരുടേയും സരസമ്മയുടേയും മകളായി അംബിക ജനിച്ചു.[2] 2014 കളിൽ മഹിളാ കോൺഗ്രസ് നേതാവ് ആയിരുന്നു അവരുടെ അമ്മ കല്ലറ സരസമ്മ.[3] അംബികയക്ക് രാധ (നടി), മല്ലിക എന്നിങ്ങനെ രണ്ടു സഹോദരിമാരും അർജുൻ, സുരേഷ് എന്നിങ്ങനെ രണ്ടു സഹോദന്മാരുമാണുള്ളത്. 1988 ൽ എൻആർഐ പ്രേംകുമാർ മേനോനെ അംബിക വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺമക്കളുണ്ട്,അവർ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 1997 ൽ വിവാഹമോചനം നേടിയ ശേഷം 2000 ൽ നടൻ രവികാന്തിനെ വിവാഹം കഴിച്ചു, പക്ഷേ 2002 ൽ അവർ വിവാഹമോചനം നേടി. ഇപ്പോൾ മക്കളോടൊപ്പം ചെന്നൈയിൽ താമസമാക്കി.[4][5]
എൽ. എം. എൽ. പി. എസ്. സർക്കാർ മുതൽ അഞ്ചുവരെ ഏഴാമത് അരിവാരികുഴി സ്കൂൾ. ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എം.ഇ.എസ് പരീക്ഷയിൽ ഹയർസെക്കന്ററി സ്കൂൾ കല്ലറയും എട്ടാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ. പ്രൈമറി ക്ലാസുമുതൽ നാലാം ക്ലാസു വരെ അരിവാരിക്കുഴി എൽ.എം. എൽ.പി. സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഞ്ചാം ക്ലാസ് മുതൽ ഏഴുവരെ കല്ലറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും എട്ടാം ക്ലാസു മുതൽ എസ്.എസ്.എൽ.സി. വരെ തിരുവനന്തപുരത്തെ മിതിർമലയിലുള്ള ഗവൺമെന്റ് ബോയിസ് ഹയർ സെക്കന്ററി സ്കൂളിലുമായിട്ടാണ് വിദ്യാഭ്യാസം ചെയ്തത്. വിദൂരവിദ്യാഭ്യാസം വഴി ബി.എ. ബിരുദം കരസ്ഥമാക്കിയിരുന്നു. കുറച്ചു കാലം കല്ലറയിലെ വേദാസ് കോളജിലും പഠിച്ചിരുന്നു. [6]
പ്രശസ്ത നടൻ കമലഹാസന്റെ കൂടെ അംബിക കുറെ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗ്ലാമർ വേഷങ്ങളിൽ. കാക്കി സട്ടൈ, വിക്രം, കാതൽ പരിസു എന്നിവ ഇവയിൽ ചിലതാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.