കേരളത്തിലെ പൊതുപ്രവർത്തക From Wikipedia, the free encyclopedia
കേരളത്തിലെ ആലത്തൂരിൽ നിന്നുള്ള ലോക്സഭ അംഗമായി 2019 മുതൽ 2024 വരെ സേവനമനുഷ്ഠിച്ച പൊതുപ്രവർത്തകയും കോൺഗ്രസ് നേതാവുമാണ് രമ്യ ഹരിദാസ്.[1] കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ദളിത് വനിതാ എം.പി കൂടിയാണ്.
രമ്യ ഹരിദാസ് | |
---|---|
മുൻ പാർലമെൻ്റ് അംഗം, ലോക്സഭ ആലത്തൂർ ലോക്സഭാ നിയോജകമണ്ഡലം | |
ഓഫീസിൽ 2019–2024 | |
മുൻഗാമി | പി.കെ. ബിജു |
മണ്ഡലം | ആലത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കോഴിക്കോട്, കേരളം | 11 ജനുവരി 1986
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മാതാപിതാക്കൾs | പി.ഹരിദാസ് രാധ |
തൊഴിൽ | രാഷ്ട്രീയം സാമൂഹ്യ പ്രവർത്തനം |
ഉറവിടം: |
കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തൽ വീട്ടിൽ പി. ഹരിദാസന്റെയും മഹിള കോൺഗ്രസ് നേതാവ് രാധയുടെയും മകളാണ്. എസ്.എസ്.എൽ.സി പഠനത്തിനുശേഷം സ്വാന്ത് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഫാഷൻ ഡിസൈനിംഗ് കോഴ്സും അതിനുശേഷം പ്രീപ്രൈമറി ആന്റ് ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ കോഴ്സും രമ്യ പഠിച്ചിട്ടുണ്ട്.[2] ജില്ല, സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു.[3]
കെ.എസ്.യു.വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ ആണ് . 2015-ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2012-ൽ ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.[അവലംബം ആവശ്യമാണ്] രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.[4] 2019-ൽ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്ന് വിജയിച്ചു പാർലിമെന്റ് അംഗം ആയി. 2024-ൽ ആലത്തൂരിൽ നിന്ന് ലോകസഭ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനോട് പരാജയപെട്ടു.
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | ആലത്തൂർ ലോകസഭാമണ്ഡലം | രമ്യ ഹരിദാസ് | കോൺഗ്രസ്, യു.ഡി.എഫ്. | പി.കെ. ബിജു | സി.പി.എം., എൽ.ഡി.എഫ് | ടി.വി. ബാബു | ബി.ഡി.ജെ.എസ്., എൻ.ഡി.എ. |
2024 | ആലത്തൂർ ലോകസഭാമണ്ഡലം | കെ.രാധാകൃഷ്ണൻ | സി.പി.എം., എൽ.ഡി.എഫ് | രമ്യ ഹരിദാസ് | കോൺഗ്രസ്, യു.ഡി.എഫ്. | ടി.എൻ.സരസു | ബി.ജെ.പി, എൻ.ഡി.എ. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.