പാലക്കാട് ജില്ലയിൽപ്പെട്ട ചിറ്റൂർ‍, നെന്മാറ‍, തരൂർ , ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂർ ജില്ലയിലെ ചേലക്കര‍‍, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോകസഭാ നിയോജകമണ്ഡലം.[1][2]

Thumb
ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.[3] ആലത്തൂർ ലോക്സഭാ മണ്ഡലം ഒരു പട്ടികജാതി സംവരണ മണ്ഡലമാണ്.[4]

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [5] [6]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2019രമ്യ ഹരിദാസ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 533815പി.കെ. ബിജുസി.പി.എം., എൽ.ഡി.എഫ് 374847ടി.വി. ബാബുബി.ഡി.ജെ.എസ്., എൻ.ഡി.എ. 89837
2014പി.കെ. ബിജുസി.പി.എം., എൽ.ഡി.എഫ് 411808കെ.എ. ഷീബകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 374496ഷാജുമോൻ വട്ടേക്കാട്ട്ബി.ജെ.പി., എൻ.ഡി.എ. 87803
2009പി.കെ. ബിജുസി.പി.എം., എൽ.ഡി.എഫ് 387352എൻ.കെ. സുധീർകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 366392എം. ബിന്ദുബി.ജെ.പി., എൻ.ഡി.എ. 53890
അടയ്ക്കുക

ഇതും കാണുക

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.