പ്രമുഖ തെന്നിന്ത്യൻ സിനിമാ സംവിധായകനാണ് മണിരത്നം (തമിഴ്: மணி ரத்னம்). സിനിമാ നിർമ്മാതാവ്, രചയിതാവ് എന്നീ രംഗങ്ങളിലും പ്രശസ്തനാണ്.
മണിരത്നം | |
---|---|
ജനനം | മണിരത്നം ജൂൺ 2, 1956 |
മറ്റ് പേരുകൾ | മണി |
തൊഴിൽ(s) | ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനിർമ്മാതാവ്, തിരക്കഥാകൃത്ത് |
ജീവിതപങ്കാളി | സുഹാസിനി |
വെബ്സൈറ്റ് | http://www.madrastalkies.com |
ജീവചരിത്രം
1956 ജൂൺ 2 ന് തമിഴ് നാടിലെ മദുരൈ എന്ന സ്ഥലത്താണ് മണിരത്നം ജനിച്ചത്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും ജംനാലാൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനേജ്‌മെന്റിൽ നിന്നും എം. ബി. ഏ (MBA) ബിരുദം നേടി. 2002 ൽ , മണിരത്നത്തിന് ഉന്നത ബഹുമതിയായ പത്മശ്രീ ലഭിച്ചു.[1] 1994 ൽ ടൊറന്റോ ഫിലിം ഉത്സവത്തിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിച്ചു.[2][3]
പ്രശസ്ത ചിത്രങ്ങൾ
- അഗ്നിനക്ഷത്രം
- കാട്രുവെളിയിടെ
- ഇരുവർ
- രാവണൻ
- ചെക്കചിവന്ത വാനം
- നായകൻ
- മൌനരാഗം
- അഞ്ജലി
- ഗീതാഞ്ജലി
- ദളപതി
- റോജാ
- തിരുടാ തിരുടാ
- ബോംബെ
- ദിൽ സേ(ഹിന്ദി)/ഉയിരേ(തമിഴ്)
- അലെയ്പ്പായുതെ
- കന്നതിൽ മുത്തമിട്ടാൽ
- യുവ(ഹിന്ദി)/ആയുധഎഴുത്(തമിഴ്)
- ഗുരു(ഹിന്ദി)
- കടൽ
- ഓ കെ കണ്മണി
മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന എല്ലാ ചലച്ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. ഇതിൽ ഒട്ടുമിക്ക ചിത്രങ്ങളുടെ കഥയും തിരക്കഥയും നിർമ്മാണവും മണിരത്നം തന്നെയാണ് ചെയ്തിരിക്കുന്നത്.
സംവിധായകനായിട്ട്
സംവിധായകനല്ലാതെ
തന്റെ ഇരുവർ എന്ന സിനിമയുടെ നിർമാണ സമയത്ത് സ്വന്തമായി മദ്രാസ് ടാക്കീസ് എന്ന ചലച്ചിത്രനിർമ്മാണ സ്ഥാപനം സ്ഥാപിച്ചു. പിന്നീടുള്ള തന്നെ സിനിമകളെല്ലാം തന്നെ ഇതിന്റെ കീഴിലാണ് നിർമ്മിച്ചത്.
- ഇന്ദിര (1995) - തിരകതാ
- ഗയം (1993) - തെലുഗു - കഥ, തിരകഥ
- ക്ഷത്രിയൻ - കഥ, തിരകഥ
- ആസൈ (1995) - നിർമ്മാണം
- നേർക്കു നേർ (1997) - നിർമ്മാണം (മദ്രാസ് ടാക്കീസ്)
- താജ് മഹൽ (2000) - കഥ
- ഡും ഡൂം ഡും (2001) - കഥ, തിരകഥ, നിർമ്മാണം
- സാതിയ (2002) - ഹിന്ദി - തിരകഥ
സ്റ്റേജ് പ്രൊഡക്ഷൻസ്
- നേത്രു ഇന്ദു നാലൈ (2006)
സ്വകാര്യ ജീവിതം
അവലംബം
പുറമേക്കുള്ള കണ്ണികൾ
References
Wikiwand - on
Seamless Wikipedia browsing. On steroids.