കാർത്തിക് ശിവകുമാർ

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

കാർത്തിക് ശിവകുമാർ

കാർത്തിക്‌ ശിവകുമാർ (തമിഴ് : கார்த்திக் சிவகுமார் ; ജനിച്ചത്: 1977 മെയ്‌ 25) പൊതുവേ അറിയപെടുന്നത് കാർത്തി എന്നാണ്‌. ഇദേഹം ഒരു തമിഴ് നടനാണ്. നടൻ ശിവകുമാർ അണ് ഇദേഹത്തിന്റെ പിതാവ്. നടൻ സൂര്യയുടെ സഹോദരൻ കൂടിയാണ് ഇദേഹം. 2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനു ശേഷം ഇദേഹം കൊമേഴ്സ്യൽ ചിത്രങ്ങളായ ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ്‌ എന്നി ചിത്രങ്ങളിലുടേയാണ് തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്. ആദ്യത്തെ തുടർച്ചയായ അഞ്ചു ചിത്രങ്ങൾ വൻ ഹിറ്റ്‌ ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങൾ കാർത്തിക്ക് പരാജയമാണ് നൽകിയത്. പക്ഷെ അതിനു ശേഷം ഇറങ്ങിയ ബിരിയാണി എന്ന ചിത്രം കാർത്തിയെ വീണ്ടു തിരിച്ച്‌ എത്തിച്ചു.പിന്നീട് വന്ന മദ്രാസ്, കൊമ്പൻ എന്ന ചിത്രങ്ങളും വിജയിച്ചു. അതിനു ശേഷം 2016ൽ കാർത്തി നായകനായി അഭിനയിക്കുന്ന തമിഴ്, തെലുങ്ക് ധ്വഭാഷ ചിത്രം ഊപിരി/തോഴാ എന്ന ചിത്രത്തിലൂടെ രണ്ടു ഭാഷയിലും കാർത്തി വല്യ ഹിറ്റ്‌ നൽകി. പിന്നീട് വന്ന കഷ്‌മോറാ, കാട്രൂ വെളിയിടായി, ദേവ് എന്നി ചിത്രങ്ങൾ പരാജയപ്പെട്ടു. പിന്നീട് വന്ന കടയികുട്ടി സിംഗം, തമ്പി എന്നി ചിത്രങ്ങൾ ഹിറ്റ്‌ ആയി മാറി. അതിനുശേഷം വന്ന കൈതി, സുൽത്താൻ, വിരുമൻ എന്നി ചിത്രങ്ങൾ വൻ വിജയം കൈവരിച്ചു.അതിനു ശേഷം കമൽ ഹസ്സൻ നായകനായ വിക്രം സിനിമയിൽ കാർത്തി ശബ്ദ സാനിധ്യമായി അഭിനയിച്ചു അതോടെ ലോകേഷ് സിനിമറ്റിക് യൂണിവേഴ്സിന്റെ ആദ്യ നായകനായി കാർത്തി മാറി.പിന്നീട് വന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ നായകവേഷത്തിൽ അഭിനയിച്ചു കാർത്തി തമിഴകത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ തമിഴ് സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാൾ ആണ് കാർത്തി. പിന്നീട് അദ്ദേഹം രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ജപ്പാൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു ആ ചിത്രം പരാചയപെട്ടു. ഇനി കാർത്തിയുടേതായി പുറത്തിറങ്ങുന്ന ചിത്രം 96 സംവിധായകൻ ചെയ്യാൻ പോകുന്ന പുതിയ ചിത്രം ആണ്. അതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2ൽ ആണ് കാർത്തി അഭിനയിക്കാൻ പോകുന്നത്.

വസ്തുതകൾ കാർത്തി, ജനനം ...
കാർത്തി
ജനനം
കാർത്തി ശിവകുമാർ

(1977-05-25) 25 മേയ് 1977  (47 വയസ്സ്)[1]
തമിഴ് നാട്, ഇന്ത്യ
കലാലയം
  • ക്രിസെന്റ് എൻജിനീറിംഗ് കോളെജ്
  • ബിംഗ്ഹാംടൻ യൂണിവേഴ്സിറ്റി
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2007–തുടരുന്നു
ജീവിതപങ്കാളിരഞ്ജിനി ചിന്നസ്വാമി (2011—തുടരുന്നു)
മാതാപിതാക്കൾശിവകുമാർ
ലക്ഷ്മി
ബന്ധുക്കൾസൂര്യ ശിവകുമാർ (സഹോദരൻ)
ജ്യോതിക (ജ്യേഷ്ഠ പത്നി)
അടയ്ക്കുക


 == അഭിനയിച്ച ചിത്രങ്ങൾ ==
കൂടുതൽ വിവരങ്ങൾ വര്ഷം:, ചിത്രം ...
വര്ഷം:ചിത്രംസഹതാരങ്ങൾസംവിധായകൻകഥാപാത്രംകുറിപ്പുകൾ
2004ആയുധ എഴുത്ത്സൂര്യമണി രത്നംഅസിസ്റ്റന്റ് ഡയറക്ടർ
2007പരുത്തിവീരൻപ്രിയാ മണിഅമീർ സുൽത്താൻപരുത്തിവീരൻ
2010പൈയ്യതമന്ന ഭാട്ടിയഎൻ ലിങ്കുസ്വാമിശിവ
ആയിരത്തിൽ ഒരുവൻറീമ സെൻസെൽവ രാഘവൻമുത്തു
നാൻ മഹാൻ അല്ലകാജൽ അഗർവാൾസുശീന്ദ്രൻജീവ പ്രകാശം
2011സിറുത്തൈസന്താനം തമന്ന ഭാട്ടിയശിവരത്നവേൽ പാണ്ടിയൻ , റോക്കറ്റ് രാജ
കോ
2012ശകുനിസന്താനം , പ്രകാശ് രാജ്ശങ്കർ ദയാൽകമലക്കണ്ണൻ
2013അലക്സ് പാണ്ടിയൻസന്താനം , അനുഷ്ക ഷെട്ടിസുരാജ്അലക്സ് പാണ്ടിയൻ
ഓൾ ഇൻ ഓൾ അഴക് രാജപ്രഭു , കാജൽ അഗർവാൾ , സന്താനംഎം രാജേഷ്അഴക് രാജ
ബിരിയാണിഹൻസികവെങ്കട്പ്രഭുസുകൻ
2014മദ്രാസ്കാതറിൻ ട്രീസരഞ്ജിത്ത്കാളി
2015കൊമ്പൻലക്ഷ്മി മേനോൻഎം മുത്തയ്യകൊമ്പൈയാ പാണ്ടിയൻ
2016 ഊപിരി തമന്ന ഭാട്ടിയ , നാഗാർജുന, പ്രകാശ് രാജ്വംശി പൈദിപ്പള്ളിസീനു
തോഴ
കാഷ്മോറനയൻതാര ,ഗോകുൽകാഷ്മോറ , രാജ് നായക് - കാട്ര് വെളിയിടൽമണിരത്നംവരുൺ ചക്രപാണി
2017 കാട്ര് വെളിയിടൽ മണിരത്നം വരുൺ ചക്രപാണി
തീരൻ അധികാരം ഒൻട്ര്രാകുൽ പ്രീത് സിങ്വിനോദ്തീരൻ തിരുമാരൻ
2018കടൈകുട്ടി സിങ്കംപാണ്ടിരാജ്ഗുണ സിങ്കം
2019ദേവ്പ്രകാശ് രാജ് , രാകുൽ പ്രീത് സിങ്രജത് രവിശങ്കർദേവ്
2019കൈതിനരേൻലോകേഷ് കനഗരാജ്ദില്ലി
2019തമ്പിജ്യോതിക , സത്യരാജ്ജിത്തു ജോസഫ്ശരവണൻ
അടയ്ക്കുക

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.