ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ നടനാണ് സൂര്യ എന്ന പേരിൽ അ റിയപ്പെടുന്ന ശരവണൻ ശിവകുമാർ (തമിഴ്: சரவணன் சிவகுமார்) (ജനനം: 23 ജൂലൈ 1975). പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്. സൂര്യയുടെ അഭിനയ മികവിനാൽ ആരാധകർ അദ്ദേഹത്തെ "നടിപ്പിൻ നായകൻ" എന്നാണ് വിളിക്കാറ്. നേറുക്ക് നേർ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയിൽ ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത നന്ദ (2001) എന്ന സിനിമയിലൂടെ ആയിരുന്നു.
സൂര്യ | |
---|---|
ജനനം | ശരവണൻ ശിവകുമാർ
23 ജൂലായ് 1975 (വയസ്സ് 47) ചെന്നൈ , തമിഴ് നാട് , ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
കലാലയം | Loyola College, Chennai |
തൊഴിൽ(s) | നടൻ ,നിർമാതാവ് , ടിവി അവതാരകൻ |
സജീവ കാലം | 1997–മുതൽ |
ജീവിതപങ്കാളി | ജ്യോതിക ശരവണൻ |
മാതാപിതാക്കൾ |
|
കുടുംബം | Karthi (Brother) Brindha (Sister) |
സൂര്യ 1975 ൽ തമിഴ് നടൻ ശിവകുമാറിന്റെയും ഭാര്യ ലക്ഷ്മിയുടെയും മകനായി ജനിച്ചു. അദ്ദേഹം പദ്മ സേശദ്രി ബാല ഭവൻ സ്കൂളിൽ നിന്നും st. Bede's Anglo Indian Higher Secondary School in Chennai, അതിനു ശേഷം അദ്ദേഹം Loyola College Chennai നിന്ന് ബി.കോം ബിരുദം നേടി. സൂര്യക്ക് രണ്ട് സഹോദരങ്ങൾ ഉണ്ട് സഹോദരൻ കാർത്തിയും വൃന്ദയും.
സൂര്യയും ജ്യോതികയുമായുള്ള വിവാഹം 11 സെപ്റ്റംബർ 2006 ൽ നടന്നു. ഇരുവരും ഒരുപാട് പടങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു.
1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേറുക്ക് നേർ എന്ന ചിത്രത്തിൽ നടൻ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.
2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും ഒരു വൻവിജയമായി. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്രവിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീടുള്ള വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്.
പ്രസിദ്ധ നടനായ ശിവകുമാറിന്റെ പുത്രനായി ജനിച്ച സൂര്യയുടെ സഹോദരൻ കാർത്തിയും നടനാണ്. സെപ്റ്റംബർ 11, 2006 ൽ പ്രശസ്ത നടി ആയ ജ്യോതികയെ വിവാഹം ചെയ്തു. ഇവർക്ക് ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.