വിജയ് സേതുപതി

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

വിജയ് സേതുപതി

തമിഴ് സിനിമ മേഖലയിലെ പ്രധാന നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി.[2] വിജയ് സിനിമ ജീവിതത്തിന് മുമ്പ് ഒരു അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുകയായിരുന്നു.സിനിമയിൽ അദ്ദേഹം ആദ്യം ചെറിയ സപ്പോർട്ടിങ് റോളുകൾ ചെയ്തിരുന്നു. അഞ്ച് വർഷത്തോളം അദ്ദേഹം ചെറിയ റോളുകളിൽ വന്നു.[3] സീനു രാമസമിയുടെ തെന്മേർക് പരുവകട്രിന് (2010) ആണ് വിജയുടെ ആദ്യ നായകനായുള്ള സിനിമ. പിന്നീട് സുന്തരപന്ത്യൻ (2012) എന്ന സിനിമയിൽ വില്ലൻ കഥാപാത്രം, പിസ്സ (2012) , നടുവിലെ കൊഞ്ചം പാകാത്ത (2012) എന്ന ചിത്രങ്ങളിൽ നായക വേഷം ലഭിച്ചു.[4] തുടർന്നുള്ള അദ്ദേഹത്തിന്റെ സിനിമകൾ വൻവിജയവും കൂടാതെ അദ്ദേഹത്തിന്റെ താര പദവി ഉയരുകയും ചെയ്തു. സൂന്ത് കവ്വും (2013), ഇദ്ധർകുതനെ അസൈപെട്ടെയ്‌ ബലകുമാര (2013), പണ്ണിയരും പദ്മിനിയും(2014), നാനും രൗഡി താൻ (2015), സേതുപതി,[5] കാതലും കടന്ത് പോകും (2016), ധർമ ദുരൈ (2016), കവൻ (2017), വിക്രം വേദ (2017), കറുപ്പൻ (2017), ചെക്ക ചിവന്ത വാനം (2018) , 96 (2018) എന്നി ചിത്രങ്ങൾ വൻവിജയം ആയി തീരുകയും വിജയ് സേതുപതി വിജയവും പ്രശസ്തിമുയുള്ള ഇന്ത്യൻ താരമായി തമിഴ് സിനിമയിൽ തിളങ്ങുന്നു ഇത് അദ്ദേഹത്തിന് മക്കൾ സെൽവൻ എന്ന പേര് സമ്മാനിച്ചു.[6][7][8]

വസ്തുതകൾ വിജയ് സേതുപതി, ജനനം ...
വിജയ് സേതുപതി
Thumb
Sethupathi in 2016
ജനനം
വിജയ ഗുരുനാഥ സേതുപതി

(1978-01-16) 16 ജനുവരി 1978  (47 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾമക്കൾ സെൽവൻ
തൊഴിൽ(s)നടൻ,നിർമാതാവ്, തിരക്കഥകൃത്ത്, ഗായകൻ, ഗാന രചയിതാവ്
സജീവ കാലം2004–മുതൽ [1]
ജീവിതപങ്കാളിജെസ്സി
കുട്ടികൾ2
മാതാപിതാക്കൾ
  • കാളിമുത്തു
  • സരസ്വതി
അടയ്ക്കുക

ആദ്യകാലജീവിതം

1978 ജനുവരി 16 ന് ജനിച്ച വിജയ് സേതുപതി ആറാം ക്ലാസ് പഠനത്തിനായി ചെന്നൈയിലേക്ക് താമസം മാറുന്നതുവരെ രാജപാളയത്താണ് വളർന്നത്.[9] വടക്കൻ ചെന്നൈയിലെ എന്നൂരിലായിരുന്നു അദ്ദേഹത്തിൻറെ താമസം. കോടമ്പാക്കത്തെ എംജിആർ ഹയർ സെക്കൻഡറി സ്കൂളിലും ലിറ്റിൽ ഏഞ്ചൽസ് ഹൈയർ സെക്കൻററി സ്കൂളുലുമായി അദ്ദേഹം വിദ്യാഭ്യാസം ചെയ്തു.[9] സേതുപതിയുടെ വാക്കുകൾപ്രകാരം അദ്ദേഹം "സ്കൂൾതലം മുതൽ ശരാശരിയിൽ താഴെയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു", കൂടാതെ കായികരംഗത്തോ  പാഠ്യേതര വിഷയങ്ങളിലോ യാതൊരു താൽപ്പര്യമില്ലാത്ത വ്യക്തിയുമായിരുന്നു.[10] 16-ആം വയസ്സിൽ, നമ്മവർ (1994) എന്ന സിനിമയിലെ ഒരു വേഷത്തിനായി അദ്ദേഹം പരിഗണിക്കപ്പെട്ടുവെങ്കിലും, ഉയരക്കുറവിനാൽ ഈ വേഷം നിരസിക്കപ്പെട്ടു.[11]

നിത്യജീവിതത്തിനായി റീട്ടെയിൽ സ്റ്റോറിലെ സെയിൽസ്മാൻ, ഫാസ്റ്റ് ഫുഡ് ശൃംഖലയിലെ കാഷ്യർ, ഒരു ഫോൺ ബൂത്ത് ഓപ്പറേറ്റർ എന്നിങ്ങനെ സേതുപതി പലതരം ജോലികൾ ചെയ്തിരുന്നു.[9] തോറൈപക്കത്തെ ധനരാജ് ബൈദ് ജെയിൻ കോളേജിൽ (മദ്രാസ് സർവകലാശാലയുടെ അഫിലിയേറ്റ്) നിന്ന് അദ്ദേഹം കൊമേഴ്‌സ് ബിരുദം നേടി.[10] കോളേജ് പഠനം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു സിമൻറ് മൊത്ത വ്യാപാരശാലയിൽ അക്കൗണ്ട് അസിസ്റ്റന്റായി ജോലിയ്ക്ക് ചേർന്നു.[9] മൂന്ന് സഹോദരങ്ങളെ പരിപാലിക്കേണ്ടിവന്നതും കൂടാതെ ഇന്ത്യയിൽ ഉണ്ടാക്കുന്നതിനേക്കാൾ നാലിരട്ടി കൂടുതൽ പ്രതിഫലം ലഭിക്കുകയും ചെയ്യുമെന്നതിനാൽ , അദ്ദേഹം യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലേക്ക് അക്കൗണ്ടന്റായി ജോലിയ്ക്ക് ചേർന്നു.  ദുബായിൽ ആയിരിക്കുമ്പോൾ, അദ്ദേഹം തന്റെ ഭാവി ഭാര്യയും മലയാളിയുമായ ജെസ്സിയെ ഓൺലൈനിൽ കണ്ടുമുട്ടുകയും 2003 ൽ വിവാഹിതരാകുകയും ചെയ്തു.[9][12]

ദുബായിലെ ജോലിയിൽ അസന്തുഷ്ടനായ അദ്ദേഹം 2003-ൽ ഇന്ത്യയിലേക്ക് മടങ്ങിപ്പോയി.[13][14] സുഹൃത്തുക്കളുമൊത്ത് ഇന്റീരിയർ ഡെക്കറേഷൻ ബിസിനസിൽ കുറച്ചുകാലം പ്രവർത്തിച്ച ശേഷം, റെഡിമെയ്ഡ് അടുക്കളകൾ കൈകാര്യം ചെയ്യുന്ന ഒരു മാർക്കറ്റിംഗ് കമ്പനിയിൽ ജോലിയ്ക്ക് ചേർന്നു.[9] "വളരെ ഫോട്ടോജെനിക് ആയ മുഖം"[13] ഉണ്ടെന്ന് സംവിധായകൻ ബാലു മഹേന്ദ്ര പരാമർശിച്ചത് അദ്ദേഹം അനുസ്മരിക്കുകയും അഭിനയ ജീവിതം തുടരാൻ ഇത് അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹം ഒരിക്കലും തന്റെ സിനിമകളിൽ സേതുപതിയെ കാസ്റ്റ് ചെയ്തില്ല.[15]

വ്യക്തിജീവിതം

സേതുപതിക്ക് ഒരു ജ്യേഷ്ഠൻ, ഒരു ഇളയ സഹോദരൻ, ഒരു അനുജത്തി എന്നിങ്ങനെ മൂന്ന് സഹോദരങ്ങളുണ്ട്.[9] 2003ൽ ദുബായിൽ വച്ച് ഓൺലൈനിൽ പരിചയപ്പെട്ട കാമുകി ജെസ്സിയെ അദ്ദേഹം വിവാഹം കഴിച്ചു.[9] മകൻ സൂര്യയും മകൾ ശ്രീജയും ഉൾപ്പെടെ അവർക്ക് രണ്ട് കുട്ടികളുണ്ട്.[16] സ്‌കൂൾ പഠനകാലത്ത് മരണമടഞ്ഞ സുഹൃത്തിന്റെ സ്മരണാർത്ഥമാണ് അദ്ദേഹം മകന് സൂര്യ എന്ന് പേരിട്ടത്. നാനും റൗഡി താൻ (2015) എന്ന ചിത്രത്തിലെ സേതുപതിയുടെ ചെറുപ്പകാലത്തെ വേഷത്തിലൂടെ സൂര്യ അഭിനയ അരങ്ങേറ്റം നടത്തി.[17] സിന്ധുബാദ് (2019) എന്ന ചിത്രത്തിലൂടെ സൂര്യ അച്ഛനൊപ്പം വീണ്ടും പ്രത്യക്ഷപ്പെട്ടു.[18]

അഭിനയിച്ച ചിത്രങ്ങൾ

Key
ഇത് റിലീസ് ആകാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു
  • എല്ലാ ചിത്രങ്ങളും തമിഴിൽ ആണ് അല്ലാത്തവ സൂചിപ്പിക്കും.

അഭിനേതാവ് എന്ന നിലയിൽ

കൂടുതൽ വിവരങ്ങൾ ചിത്രം, വർഷം ...
ചിത്രം വർഷം കഥാപാത്രം(ങ്ങൾ) സംവിധായകൻ(ന്മാർ) കുറിപ്പുകൾ അവലംബം
എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി 2004 ബോക്സിംഗ് കാഴ്ചക്കാരൻ മോഹൻ രാജ പ്രാധാന്യമില്ലാത്ത കഥാപാത്രം [19]
പുതുപേട്ടൈ 2006 അൻബിൻറെ ബന്ധു സെൽവരാഘവൻ പ്രാധാന്യമില്ലാത്ത കഥാപാത്രം [20]
ലീ 2007 ഫുട്ബോൾ കളിക്കാരൻ സോളമോൻ പ്രാധാന്യമില്ലാത്ത കഥാപാത്രം [21]
വെണ്ണിലാ കബഡി കുഴ് 2009 കബഡി കളിക്കാരൻ സുശീന്ത്രൻ പ്രാധാന്യമില്ലാത്ത കഥാപാത്രം [22]
ഞാൻ മഹാൻ അല്ല 2010 ഗണേഷ് സുശീന്ത്രൻ പ്രാധാന്യമില്ലാത്ത കഥാപാത്രം [23]
ബലെ പാണ്ടിയ 2010 പാണ്ടിയന്റെ സഹോദരൻ സിദ്ധാർഥ് ചന്ദ്രശേഖർ പ്രാധാന്യമില്ലാത്ത കഥാപാത്രം [24]
തീന്മേരുക്കു പരുവകാറ്റ്‌ 2010 മുരുഗൻ സീനു രാമസാമി [25]
വർണം 2011 മുത്തു രാജു എസ് എം [26]
സുന്ദരപണ്ഡിയൻ 2012 ജഗൻ എസ് ആർ പ്രഭാകരൻ മികച്ച വില്ലനായി തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് [27]
[28]
പിസ്സ 2012 മൈക്കിൾ കാർത്തികേയൻ കാർത്തിക് സുബ്ബരാജ് നാമനിർദ്ദേശം—മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് - തമിഴ് [29]
[30]
[31]
[32]
നടുവുല കൊഞ്ചം പക്കാതെ കാനോം 2012 സി പ്രേംകുമാർ ബാലാജി തരണീതരൻ [33]
[34]
സൂദ്‌ കവ്വും 2013 ദാസ് നളൻ കുമാരസാമി [30]
[35]
ഇദർക്കുതാനെ അസ്സപ്പെട്ടയി ബാലകുമാര 2013 Kumaravel (Sumaar Moonji Kumar) Gokul Tamil Nadu State Film Award Special Prize [28]
[36]
റമ്മി 2014 ജോസഫ് K. Balakrishnan [37]
പണ്ണൈയാറും പത്മിനിയും 2014 മുരുകേശൻ S. U. Arunkumar Tamil Nadu State Film Award Special Prize [28]
[38]
ജിഗർതണ്ട
2014 Young "Assault" Sethu/Himself[a] കാർത്തിക് സുബ്ബരാജ് Special appearance [39]
കഥൈ തിരക്കഥൈ വസനം ഇയക്കം 2014 Himself R. Parthiepan Special appearance [40]
തിരുടൻ പോലീസ് 2014 വിനായഗൻ Caarthick Raju Special appearance in the song "Ennodu Vaa" [41]
വന്മം 2014 രാധ Jai Krishna [42]
ബെഞ്ച് ടാക്കീസ് 2015 മഹേഷ് കാർത്തിക് സുബ്ബരാജ് Featured in short film "Neer" [43]
[44]
പുറംപോക്ക് എൻകിര പൊതുവുടമൈ 2015 Yamalingam S. P. Jananathan [45]
ഓറഞ്ച് മിഠായി 2015 കൈലാസം Biju Viswanath [46]
[47]
[48]
നാനും റൗഡി താൻ 2015 Pandian ('Pondy' Pandi) Vignesh Shivan [49]
[50]
സേതുപതി 2016 Ka. Sethupathi എസ്.യു. അരുൺകുമാർ [51]
കാതലും കടന്തു പോകും 2016 കാതിർ Nalan Kumarasamy [52]
ഇരൈവി 2016 Michael കാർത്തിക് സുബ്ബരാജ് [53]
ധർമ്മ ദുരൈ 2016 Dharma Durai സീനു രാമസ്വാമി [54]
ആണ്ടവൻ കട്ടളൈ 2016 ഗാന്ധി M. Manikandan [55]
റെക്ക 2016 സിവ Rathina Shiva [56]
കവൻ 2017 തിലക് K. V. Anand [57]
വിക്രം വേദാ 2017 വേദ Pushkar–Gayathri Filmfare Award for Best Actor – Tamil [58]
[59]
[60]
കൂട്ടത്തിൽ ഒരുത്തൻ 2017 Himself T. J. Gnanavel Special appearance in the song "Maatrangal Ondre Dhaan" [61]
പുറിയാത പുതിർ 2017 കാതിർ Ranjit Jeyakodi [62]
കഥാ നായകൻ 2017 Phoenix Raj Tha. Muruganantham Special appearance [63]
കറുപ്പൻ 2017 കറുപ്പൻ R. Panneerselvam [64]
ഒരു നല്ല നാൾ പാത്തു സൊൽറേൻ 2018 യാമൻ അറുമുഖകുമാർ [65]
ട്രാഫിക് രാമസ്വാമി 2018 Himself വിജയ് വിക്രം Special appearance [66]
[67]
ജുംഗാ 2018 ജംഗ ഗോകുൽ [68]
[69]
ഇമൈക നൊടികൾ 2018 വിക്രമാദിത്യൻ ആർ. അജയ് ജ്ഞാനമുത്തു Special appearance [70]
[71]
ചെക്ക ചിവന്ത വാനം 2018 റസൂൽ ഇബ്രാഹിം മണിരത്നം [72]
96 2018 കെ. രാമചന്ദ്രൻ സി. പ്രേംകുമാർ [34]
[73]
സീതക്കാതി 2018 അയ്യ ആദിമൂലം ബാലാജി തരണീതരൻ [74]
പേട്ട 2019 ജിത്തു കാർത്തിക് സുബ്ബരാജ് [75]
സൂപ്പർ ഡീലക്സ് 2019 Shilpa (Manickam) ത്യാഗരാജൻ കുമരരാജ [76]
കടൈസി വ്യവസായി 2019 എം. മണികണ്ഠൻ Filming [77]
സിന്ധുബാത് 2019 എസ്.യു. അരുൺകുമാർ Filming [78]
സൈ റാ നരസിംഹ റെഡ്ഡി 2019 രാജ പാണ്ടി സുരേന്ദർ റെഡ്ഡി Filming (Telugu film) [79]
മാമനിതൻ 2019 സീനു രാമസ്വാമി Filming [80]
മാർക്കോണി മത്തായി 2019 സാജൻ കളത്തിൽ Malayalam film.
Filming.
[81]
ഇടം പൊരുൾ യേവൽ TBA TBA സീനു രാമസ്വാമി Delayed [82]
അടയ്ക്കുക

മറ്റ് പ്രവർത്തനങ്ങൾ

കൂടുതൽ വിവരങ്ങൾ ചിത്രം, വർഷം ...
ചിത്രം വർഷം സ്ഥാനം കുറിപ്പുകൾ അവലംബം(ങ്ങൾ)
ഓറഞ്ച് മിഠായി 2015 നിർമ്മാതാവ്, പിന്നണി ഗായകൻ, സംഭാഷണ രചയിതാവ്, ഗാനരചയിതാവ് Sang the songs "Orae Oru Oorla" and "Straight Ah Poyee"
Also wrote the lyrics for "Straight Ah Poyee"
[47]
[48]
[83]
[84]
ഹലോ നാൻ പേയ് പേസുരേൻ 2016 പിന്നണി ഗായകൻ Co-sang the song "Majja Malcha" with Jagadesh and Praba [85]
[86]
മേർക്കു തൊടർചി മലൈ 2016 നിർമ്മാതാവ് [87]
[88]
[89]
[90]
ജുംഗാ 2018 നിർമ്മാതാവ് [68]
അടയ്ക്കുക

ബഹുമതികൾ

നാഷണൽ അവാർഡ് വിന്നർ 2020

മികച്ച സഹ നടൻ ❤(22 മാർച്ച്‌ 2021 പ്രസിദ്ധീകരിച്ചത്)

സിനിമാ ജീവിതം

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.