ഇന്ത്യ
തെക്കനേഷ്യയിലെ ഒരു രാജ്യം. / From Wikipedia, the free encyclopedia
ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ . ന്യൂഡൽഹിയാണ് തലസ്ഥാനം . ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായ ഇന്ത്യയുടെ വിസ്തീർണം 3.28 ദശലക്ഷം കിലോമീറ്ററാണ് . ലോകത്തിന്റെ ആകെ വിസ്തൃതിയുടെ 2.4 ശതമാനമാണ് ഇന്ത്യയ്ക്കുള്ളത് . ജനസംഖ്യയിൽ ഒന്നാംസ്ഥാനവും ഇന്ത്യയ്ക്കാണ് . കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം കൂടിയാണ് ഇന്ത്യ . ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയുടെ തെക്കൻ അതിരായി നിലകൊള്ളുന്നു. ഇതിന്റെ രണ്ടു ശാഖകളാണ് പടിഞ്ഞാറുള്ള അറബിക്കടലും കിഴക്കുള്ള ബംഗാൾ ഉൾക്കടലും . ഇന്ത്യയുടെ തീരദൈർഘ്യം 7,517 കിലോമീറ്ററുകൾ (4,671 മൈ.)[1] ആണ് .ഇന്ത്യ പാകിസ്താൻ,അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്, മ്യാന്മർ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ ഏഴു രാജ്യങ്ങളുമായി കരാതിർത്തി പങ്കിടുന്നു . ഇന്ത്യൻ മഹാസമുദ്രത്തിൽ നിലകൊള്ളുന്ന ഇന്ത്യയുടെ അയൽരാജ്യങ്ങളായ ദ്വീപുകളാണ് ശ്രീലങ്ക , മാലദ്വീപ് എന്നിവ .
ഭാരതീയ മഹാരാജ്യം | |
---|---|
Area controlled by India shown in dark green; regions claimed but not controlled shown in light green | |
തലസ്ഥാനം | ന്യൂ ഡെൽഹി 28°36′50″N 77°12′30″E |
വലിയ നഗരം | |
ഔദ്യോഗിക ഭാഷകൾ | |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | |
ദേശീയഭാഷ | ഇന്ത്യയ്ക്ക് ദേശീയഭാഷ ഇല്ല.[12][13][14] |
മതം |
|
നിവാസികളുടെ പേര് | ഇന്ത്യക്കാരൻ , ഭാരതീയൻ |
അംഗമായ സംഘടനകൾ | ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന, ബ്രിക്സ്, SAARC, SCO, G8+5, ജി - 20, കോമൺവെൽത്ത് |
ഭരണസമ്പ്രദായം | ഫെഡറൽ പാർലമെന്ററി ജനാധിപത്യ ഭരണം |
ദ്രൗപദി മുർമു | |
ജഗ്ദീപ് ധൻകർ | |
ഡി.വൈ. ചന്ദ്രചൂഢ് | |
ഓം ബിർള | |
നിയമനിർമ്മാണസഭ | പാർലമെന്റ് |
• ഉപരിസഭ | രാജ്യസഭ |
• അധോസഭ | ലോക്സഭ |
സ്വാതന്ത്ര്യം ലഭിച്ചത് യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് | |
15 ഓഗസ്റ്റ് 1947 | |
26 ജനുവരി 1950 | |
• ആകെ വിസ്തീർണ്ണം | 3,287,263[9] km2 (1,269,219 sq mi)[lower-roman 4] (7-ാം സ്ഥാനം) |
• ജലം (%) | 9.6 |
• 2016 estimate | 1,324,171,354[16] (2-ാം സ്ഥാനം) |
• 2011 census | 1,210,854,977[17][18] (2-ാം സ്ഥാനം) |
• ജനസാന്ദ്രത | 425.6/km2 (1,102.3/sq mi) (31-ാം സ്ഥാനം) |
ജി.ഡി.പി. (PPP) | 2019 estimate |
• ആകെ | $11.468 trillion[19] (3-ാം സ്ഥാനം) |
• പ്രതിശീർഷം | $8,484[19] (119th) |
ജി.ഡി.പി. (നോമിനൽ) | 2019 estimate |
• ആകെ | $2.972 trillion[19] (5th) |
• Per capita | $2,199[19] (142nd) |
ജിനി (2013) | 33.9[20] medium · 79th |
എച്ച്.ഡി.ഐ. (2017) | 0.640[21] medium · 130-ആം |
നാണയവ്യവസ്ഥ | ഇന്ത്യൻ രൂപ (₹) (INR) |
സമയമേഖല | UTC+05:30 (IST) |
DST is not observed | |
തീയതി ഘടന | dd-mm-yyyy |
ഡ്രൈവിങ് രീതി | right hand drive |
കോളിംഗ് കോഡ് | +91 |
ഇൻ്റർനെറ്റ് ഡൊമൈൻ | .in (others) |
ഈ ലേഖനം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. (2021 ഓഗസ്റ്റ്) |
സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുണ്ടായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്.[22] ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ – ഹിന്ദുമതം ( സനാതന ധർമ്മം), ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ – ഇവിടെയാണ് ജന്മമെടുത്തത്. കൂടാതെ ഒന്നാം സഹസ്രാബ്ദത്തിൽ ഇവിടെയെത്തിയ ഇസ്ലാം മതം, ജൂതമതം, ക്രിസ്തുമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന് ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് സ്വാതന്ത്ര്യ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി.
ഇന്ത്യയിൽ നാട്ടുഭാഷകൾ ഒന്നും തന്നെ ഇല്ല. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണ്[23]. 2011-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 138 കോടിയിലധികമാണ് ജനസംഖ്യ. 42 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്[24][25].2024 ൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ.