ഇസ്ലാം
ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്. / From Wikipedia, the free encyclopedia
ഇസ്ലാം (അറബിയിൽ: الإسلام; al-'islām, ഇംഗ്ലീഷിൽ: Islam). പ്രപഞ്ചസൃഷ്ടാവായ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ എന്നതാണ് ഈ മതത്തിൻറെ മൂല്യ കാതൽ. ഇസ്ലാം മതവിശ്വാസികൾ "അല്ലാഹു" (അറബിയിൽ: ﷲ) എന്ന നാമധേയത്തിൽ ആണ് പ്രപഞ്ചനാഥനെ വിശേഷിപ്പിക്കുന്നത്. പ്രധാനമായും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മുഹമ്മദ് നബിക്ക് നൽകിയ വളരെ കൃത്യവും മതപരവുമായ വ്യവസ്ഥയാണ് ഇത്. ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) അറേബ്യായിൽ (ഇന്നത്തെ സൗദി അറേബ്യയിൽ) ജീവിച്ചിരുന്ന മുഹമ്മദ് നബി ആണ് ഈ മതത്തിലെ അന്ത്യ പ്രവാചകൻ. ഇസ്ലാമിന്റെ അനുയായികളെ മുസ്ലിംകൾ എന്ന് വിളിക്കുന്നു. ഖുർആൻ, ഹദീസ് എന്നിവയാണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ. പൂർവകാല പ്രവാചകന്മാരുടെ സന്ദേശങ്ങളുടെ സാരാംശം കൂടിയാണ് വിശുദ്ധ ഖുർആൻ. 41ന്നാം അധ്യായം 43-ന്നാം വചനത്തിൽ ഇപ്രകാരം പറയപ്പെടുന്നു :‘നിനക്ക് മുൻപേ കടന്ന് പോയ ദൈവദൂതന്മാരോടു അരുളാത്തതൊന്നും നിന്നോടും പറയുന്നില്ല’. മുഹമ്മദ് നബിക്ക് ദൈവിക വെളിപാടിലൂടെ ലഭിച്ചതാണ് ഖുർആൻ എന്നാണ് വിശ്വാസം. ആരാധനക്കർഹൻ ഏകനായ പ്രപഞ്ച സ്രഷ്ടാവ് മാത്രമാണെന്നും, മുഹമ്മദ് അവസാനത്തെ ദൈവദൂതനും, ദൈവ ദാസനുമാണെന്നും അദ്ദേഹത്തിന് ജിബ്രീൽ മാലാഖ വഴി ലഭിച്ച ഖുർആൻ അവസാന ദൈവിക ഗ്രന്ഥം ആണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു.
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഇസ്ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. അല്ലാഹുവിന് മാത്രമായി സമർപ്പിച്ചു, സ്രഷ്ടാവിൻറെ മാത്രം അടിമയായി ജീവിക്കുക എന്നതാണ് ഇസ്ലാമിന്റെ സാങ്കേതികാർത്ഥം. പ്രവാചകനായ മുഹമ്മദിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും മൗനാനുവാദങ്ങൾക്കും ഇസ്ലാമിൽ വലിയ പ്രാധാന്യം നൽകി വരുന്നതായി കാണാം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്ലാം വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഉള്ള അവബോധം മതപാഠശാലകൾ വഴി ചെറുപ്പ കാലം തൊട്ടേ നൽകപ്പെടുന്നു.
ഇസ്ലാമിക നിയമപ്രകാരം കുടുംബജീവിതത്തിനും ദാമ്പത്യജീവിതത്തിനും കൃത്യമായ മാർഗനിർദേശങ്ങൾ മതം നൽകുന്നുണ്ട്. വിവാഹത്തിന് ഇസ്ലാമിൽ വലിയ പ്രാധാന്യം ഉണ്ട്. ഇണയുമൊത്തുള്ള ഇസ്ലാമികചര്യകൾ പ്രകാരമുള്ള വൈവാഹിക ലൈംഗികജീവിതം പ്രതിഫലമുള്ള പുണ്യമായി കണക്കാക്കുന്ന ഏകമതവും ഇസ്ലാം തന്നെ. ഇതര മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ബ്രഹ്മചര്യം ഇസ്ലാം പൂർണമായി വിലക്കുന്നുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം ഇഹലോകത്തിലെ ജീവിതത്തേക്കാൾ പ്രധാനം പരലോക ജീവിതമാണ്. അവിടെ വിശ്വാസികൾക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നു എന്നാണ് വിശ്വാസം.സത്യനിഷേധികൾക്ക് നരക ശിക്ഷകൾ ആണ് ലഭിക്കുക എന്നും വിശ്വസിക്കുന്നു. സംഗീതം, നൃത്തം, ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രധാരണം, മദ്യം, പലിശപ്പണം, വിഗ്രഹാരാധന, മറ്റ് മതങ്ങളുടെ ആരാധനയിൽ പങ്കെടുക്കുക എന്നിവയ്ക്ക് ഇസ്ലാമിക നിയമപ്രകാരം വിലക്കുണ്ടു.
മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും മുസ്ലിംകൾ ഉണ്ട്[1] ഇസ്ലാമിന് ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു.[2][3] ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്ലിംകൾ കൂടുതൽ ഉള്ളത്. ഇവയിൽ മിക്കതും ഇസ്ലാമിക മത നിയമങ്ങൾ നിലനിൽക്കുന്നവയുമാണ്. ഇന്തോനേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയാണ് എറ്റവും കൂടുതൽ മുസ്ലിംകൾ ഉള്ള രാജ്യം, പാശ്ചാത്യ രാജ്യങ്ങളിലും മുസ്ലിങ്ങൾ ഉണ്ട്.