ഇസ്ലാമിക വിഭാഗം From Wikipedia, the free encyclopedia
ഇസ്ലാമിലെ ഏറ്റവും വലിയ വിഭാഗമാണ് സുന്നി. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന സുന്നത്തിനെ പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. ഇസ്ലാമിലെ മറ്റൊരു അവാന്തര വിഭാഗമാണ് ശീഇ അഥവാ ഷിയ. ശീഇകളല്ലാത്ത മുസ്ലിംകൾ പൊതുവായി സുന്നികൾ എന്നു വിളിക്കപ്പെടുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശാഫി, ഹനഫി, ഹംബലി, മാലികി തുടങ്ങിയ പഴയ മദ്ഹബുകൾ സുന്നികളിൽ പെടുന്നു. ബുഖാരി, മുസ്ലിം ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം ഹദീസുകൾ സുന്നികൾ സ്വീകരിക്കുന്നു.[1]
സുന്നത്ത്(പ്രവാചക ചര്യ) എന്ന അറബി പദത്തിൽ നിന്നാണ് സുന്നി എന്ന പദം രൂപം കൊണ്ടത്. മൂലപദത്തിനു അർത്ഥം പ്രവാചകനായ മുഹമ്മദിന്റെ വാക്കുകളും പ്രവർത്തികളും നിർദ്ദേശങ്ങളും എന്നാണ്. പ്രധാനമായും നബിയുടെ പിന്തുടർച്ചാവകാശികളെ സംബന്ധിച്ച തർക്കമാണ് സുന്നി - ഷിയാ വിഭജനത്തിലേക്ക് നയിച്ചത്. നബി അംഗീകരിച്ച നേതൃത്വം സമുദായത്തിനുണ്ടായാൽ മതിയെന്ന് സുന്നികളും നബിയുടെ കുടുംബപരമ്പരയിലുള്ളവർ നേതൃത്വം മാത്രമേ ഉണ്ടാകാവൂ എന്ന് ഷിയാകളും വാദിക്കുന്നു.[2]
ജോലി, വ്യാപാരം എന്നീ ആവശ്യങ്ങൾക്കായി വന്ന് താസമുറപ്പിച്ചിട്ടുള്ള ഷിയാ വിഭാഗത്തിലെ ചുരുക്കം ചിലരൊഴിച്ച് കേരളത്തിലെ മുസ്ലിംകൾ സുന്നി വിഭാഗത്തിൽ പെടുന്നു. എന്നാൽ കേരളത്തിലെ സുന്നി സമൂഹത്തിൽ 'സുന്നി' എന്ന പേരിൽതന്നെ ഒരു ഉപവിഭാഗമുള്ളത്[3] കൊണ്ട് സുന്നി എന്നത് കൊണ്ട് പൊതുവേ യാഥാസ്ഥിതിക മുസ്ലിംകളെയാണ് ഉദ്ദേശിക്കപ്പെടുന്നത്. [2]
പരമ്പരാഗത സുന്നികൾ
പുത്തൻ പ്രസ്ഥാനങ്ങൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.