സൗദി അറേബ്യ
ഏഷ്യയിലെ ഒരു രാജ്യം / From Wikipedia, the free encyclopedia
അറേബ്യൻ ഉപദ്വീപിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഒരു രാജ്യമാണ് സൗദി അറേബ്യ, എന്നറിയപ്പെടുന്ന കിങ്ഡം ഓഫ് സൗദി അറേബ്യ ( കെ.എസ്.എ ) (അറബി: المملكة العربية السعودية, ഇംഗ്ലീഷ്:Kingdom of Saudi Arabia). മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്. അമീർ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി.[8] രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിമുകളാണ്. മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു.[9]. പൊതുവെ സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്.
സൗദി അറേബ്യ المملكة العربية السعودية അൽ-മംലക അൽ-അറബിയ്യ അസ്സൗദിയ്യ | |
---|---|
ദേശീയ ഗാനം: അസ്സലാം അൽ മലക്കിയ്യ രാജാവ് നീണാൾ വാഴട്ടെ | |
തലസ്ഥാനം and largest city | റിയാദ് |
ഔദ്യോഗിക ഭാഷകൾ | അറബി[2] |
മതം | സുന്നി ഇസ്ലാം (ഔദ്യോഗികം)[3] |
നിവാസികളുടെ പേര് |
|
ഭരണസമ്പ്രദായം | അഭിന്ന ഇസ്ലാമിക രാജവാഴ്ച |
• രാജാവ് | സൽമാൻ ബിൻ അബ്ദുൽ അസീസ് |
• കിരീടാവകാശിയും പ്രധാനമന്ത്രിയും | മുഹമ്മദ് ബിൻ സൽമാൻ |
നിയമനിർമ്മാണസഭ | ഇല്ല[൧] (നിയമനിർമ്മാണം രാജാവിന്റെ ഉത്തരവുപ്രകാരം) |
രൂപീകരിക്കപ്പെട്ടത് | |
• പ്രഖ്യാപിക്കപ്പെട്ടത് | 1926 ജനുവരി 8 |
• അംഗീകരിക്കപ്പെട്ടത് | 1927 മേയ് 20 |
• ഏകീകരിക്കപ്പെട്ടത് | 1932 സെപ്റ്റംബർ 23[4] |
• ആകെ വിസ്തീർണ്ണം | 2,250,000 km2 (870,000 sq mi) (12-ആമത്) |
• ജലം (%) | 0.7 |
• 2010 estimate | 29195895 [5] (45-ആമത്) |
• ജനസാന്ദ്രത | 12/km2 (31.1/sq mi) (216-ആമത്) |
ജി.ഡി.പി. (PPP) | 2012 estimate |
• ആകെ | $73,314.3 കോടി[6] |
• പ്രതിശീർഷം | $25,465[6] |
ജി.ഡി.പി. (നോമിനൽ) | 2012 estimate |
• ആകെ | $65165.2 കോടി[6] |
• Per capita | $22,635[6] |
എച്ച്.ഡി.ഐ. (2011) | 0.770[7] Error: Invalid HDI value · 56-ആമത് |
നാണയവ്യവസ്ഥ | സൗദി റിയാൽ (SR) (SAR) |
സമയമേഖല | UTC+3 (എ.എസ്.റ്റി.) |
ഡ്രൈവിങ് രീതി | വലതുവശം |
കോളിംഗ് കോഡ് | +966 |
ഇൻ്റർനെറ്റ് ഡൊമൈൻ |
|
൧ ^ രാജാവിനെ ഉപദേശിക്കുന്നതിന് ഉപദേശകസഭ നിലവിലുണ്ട് |
ഇരുപതാം നൂറ്റാണ്ടിൽ ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിൽ ഈ രാജ്യം അറിയപ്പെടുന്നു.[10] പെട്രോളിയം ഉല്പന്നങ്ങളുടെ പര്യവേഷണത്തോടെ മധ്യ പൗരസ്ത്യദേശത്തെ ഒരു സമ്പന്ന രാഷ്ട്രമായി സൗദി അറേബ്യ മാറി. റിയാദ് ആസ്ഥാനമായ സൗദി അറേബ്യയിലെ ജനസംഖ്യ, 2012-ലെ കണക്കെടുപ്പ് പ്രകാരം 29,195,895 ആണ്. പടിഞ്ഞാറ് ചെങ്കടലും തെക്ക് യമൻ, ഒമാൻ എന്നീ രാജ്യങ്ങളും കിഴക്ക് അറബിക്കടൽ, യു.എ.ഇ. എന്നിവയും വടക്ക് ജോർദാൻ, ഇറാഖ്, കുവൈത്ത് എന്നിവയുമാണ് ആധുനിക സൗദി അറേബ്യയുടെ അതിർത്തികൾ. പ്രധാന വരുമാനസ്രോതസ്സ് പെട്രോളിയം ഉൽപന്നങ്ങളാണ്[11]. ലോകത്തിൽ ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ദേശീയ ഉൽപാദനത്തിന്റെ 95% എണ്ണയും കയറ്റുമതി ചെയ്യുകയാണ്. ദേശീയ വരുമാനത്തിന്റെ 70% എണ്ണ വിൽപനയിലൂടെയാണ് ഖജനാവിലേക്കു എത്തുന്നത്. സൗദി അറേബ്യയിൽ എണ്ണ ഏറ്റവും കൂടുതലായി ഖനനം ചെയ്യപ്പെടുന്നത് കിഴക്കൻ പ്രദേശങ്ങളിലാണ്. ഇവിടെയാണ് രാജ്യത്തിന്റെ ഈ അമൂല്യസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.[12][13][14].