മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇന്ത്യൻ സഭാഘടകം / From Wikipedia, the free encyclopedia
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ (ഇംഗ്ലീഷ്: Malankara Jacobite Syrian Orthodox Church), അല്ലെങ്കിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (ഇംഗ്ലീഷ്: Malankara Syriac Orthodox Church), ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ ഇന്ത്യയിലെ ഏക ക്രൈസ്തവ സഭയാണ്. ഇന്ത്യയിലെ സുറിയാനി ഓർത്തഡോക്സ് സഭ (ഇംഗ്ലീഷ്: Syriac Orthodox Church in India) എന്നും പൊതുവെ യാക്കോബായ സഭ എന്നും ഈ സഭ അറിയപ്പെടുന്നുണ്ട്. ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്ഥിരം സമിതിയിൽ അംഗമായ ഇന്ത്യയിലെ ഒരേയൊരു സഭ ഇതാണ്.[8] ഒപ്പം തന്നെ സ്വയംഭരണാവകാശമുള്ള ക്നാനായ യാക്കോബായ അതിഭദ്രാസനവും സിംഹാസനപ്പള്ളികളും പൌരസ്ത്യ സുവിശേഷ സമാജവും കർണാടകയിലെ ഹോണവാർ മിഷനും ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ യാക്കോബായ പ്രവാസീ അതിഭദ്രാസനങ്ങളും ഈ സഭയുടെ ഭാഗമാണ്.[9][10][11][12]
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ | |
---|---|
വർഗം | ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ |
വിഭാഗം | പൗരസ്ത്യ ക്രിസ്തീയത |
വീക്ഷണം | സുറിയാനി ക്രിസ്തീയത |
മതഗ്രന്ഥം |
|
ദൈവശാസ്ത്രം | സുറിയാനി ഓർത്തഡോക്സ് ദൈവശാസ്ത്രം |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ |
സഭാഭരണം | മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക സുന്നഹദോസ് |
അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് | ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ |
ഇന്ത്യയുടെ കാതോലിക്കോസ് | ബസേലിയോസ് തോമസ് പ്രഥമൻ |
സഭാ സംസർഗ്ഗം | ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ |
പ്രദേശം | ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഓഷ്യാനിയ, യൂറോപ്പ്യൻ യൂണിയൻ, യു. കെ, കാനഡ, പേർഷ്യൻ ഗൾഫ് തുടങ്ങിയ പ്രവാസീ മേഖലകളും |
ഭാഷ | സുറിയാനി, മലയാളം, ഇംഗ്ലീഷ് |
ആരാധനാക്രമം | അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം - മാർ യാക്കോബിന്റെ ആരാധനാക്രമം. |
മുഖ്യകാര്യാലയം | ഇഗ്നാത്തിയോസ് സഖാ ഇവാസ് പാത്രിയർക്കാ സെന്റർ, പുത്തൻകുരിശ്, കൊച്ചി, കേരളം, ഇന്ത്യ |
ഭരണമേഖല | ഇന്ത്യ മുഴുവൻ |
അധികാരമേഖല | ഇന്ത്യ, യൂറോപ്പ്, യു.എസ്.എ., കാനഡ, ഗൾഫ് നാടുകൾ |
സ്ഥാപകൻ | മാർത്തോമാശ്ലീഹാ (പാരമ്പര്യം അനുസരിച്ച്), ഗ്രിഗോറിയോസ് അബ്ദ് ഗലീൽ |
ഉത്ഭവം | ക്രി. വ. 52 (പാരമ്പര്യം അനുസരിച്ച്) 1665 മലബാർ പ്രദേശം |
മാതൃസഭ | കിഴക്കിന്റെ സഭയുടെ ഇന്ത്യാ മെത്രാസനം[2] |
ഉരുത്തിരിഞ്ഞത് | മാർ തോമാ ക്രിസ്ത്യാനികളിൽ നിന്ന്[3][4][5][6] |
പിളർപ്പുകൾ | പഴയകൂറ്റുകാർ (സിറോ-മലബാർ സഭ: 1663-1665), തൊഴിയൂർ സഭ (മലബാർ സ്വതന്ത്ര സുറിയാനി സഭ - 1771), നവീകരണ കക്ഷി (മലങ്കര മാർത്തോമ്മാ സുറിയാനി സഭ - 1876), മെത്രാൻ കക്ഷി (മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ - 1912, 1976)[7] |
ലയിച്ചു ചേർന്നത് | സുറിയാനി ഓർത്തഡോക്സ് സഭയിലേക്ക് |
മറ്റ് പേരുകൾ | മലങ്കര സുറിയാനി ഓർത്തഡോക്സ്, യാക്കോബായ സുറിയാനിക്കാർ, ബാവാ കക്ഷി, പുത്തങ്കൂറ്റുകാർ |
വെബ്സൈറ്റ് | jacobitesyrianchurch.org |
കേരളത്തിലെ ആദിമക്രൈസ്തവരായ മാർത്തോമാ നസ്രാണികളുടെ പാരമ്പര്യത്തിലുള്ള ഒരു സഭയായ ഇത്, മദ്ധ്യപൂർവ്വദേശ സഭാ ബന്ധം ഇപ്പോഴും നിലനിർത്തുന്നു വിരളം സഭകളിൽ ഒന്നാണ്. അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ് ആയ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനാണ് സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ. അദ്ദേഹത്തിനു കീഴിൽ ഇന്ത്യയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനായും കേരളത്തിലെ എപ്പിസ്കോപ്പൽ സുന്നഹദോസ് അദ്ധ്യക്ഷനായും പ്രവർത്തിക്കുന്നു.[11]