കൊച്ചി
കേരളത്തിലെ ഒരു നഗരം / From Wikipedia, the free encyclopedia
കേരളത്തിലെ ഒരു പ്രധാനപ്പെട്ട നഗരമാണ് കൊച്ചി (pronounced [koˈtʃːi] ⓘ). കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ (urban agglomeration) കൊച്ചി നഗര സമൂഹത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ് 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി. കോർപ്പറേഷൻ പരിധിയിൽ 677,381 ജനങ്ങളും മെട്രോപ്രദേശ പരിധിയിൽ 21 ലക്ഷത്തിൽ അധികം ജനങ്ങളും വസിക്കുന്ന കൊച്ചിയെ, കേരളത്തിന്റെ വാണിജ്യ, വ്യാവസായിക തലസ്ഥാനം ആയിട്ടാണ് കണക്കാക്കുന്നത്. മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റർ വടക്കാണ് കൊച്ചിയുടെ സ്ഥാനം.
കൊച്ചി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊച്ചി (വിവക്ഷകൾ) എന്ന താൾ കാണുക. |
കൊച്ചി കൊച്ചിൻ | |||
---|---|---|---|
| |||
Nickname(s): | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല | എറണാകുളം | ||
• ഭരണസമിതി | കൊച്ചിൻ കോർപ്പറേഷൻ | ||
• മേയർ | എം. അനിൽകുമാർ | ||
• മെട്രോപ്പൊളിസ് | 94.88 ച.കി.മീ.(36.63 ച മൈ) | ||
• മെട്രോ | 440 ച.കി.മീ.(170 ച മൈ) | ||
ഉയരം | 0 മീ(0 അടി) | ||
(2011)[4] | |||
• മെട്രോപ്പൊളിസ് | 6,77,381 | ||
• ജനസാന്ദ്രത | 7,100/ച.കി.മീ.(18,000/ച മൈ) | ||
• മെട്രോപ്രദേശം | 21,17,990 | ||
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് | ||
സമയമേഖല | UTC+5:30 (IST) | ||
PIN | 682 XXX | ||
ടെലിഫോൺ കോഡ് | 91-(0)484-XXX XXXX | ||
വാഹന റെജിസ്ട്രേഷൻ | KL-7,KL-43,KL-42,KL-41,KL-63,KL-39 KL44 | ||
Coastline | 48 kilometres (30 mi) | ||
Sex ratio | 1.028 ♂/♀ | ||
സാക്ഷരത | 97.5% | ||
ന്യൂഡൽഹിയിൽ നിന്നും ദൂരം | 2,594 kilometres (1,612 mi) NE (land) | ||
മുംബൈയിൽ നിന്നും ദൂരം | 1,384 kilometres (860 mi) NW (land) | ||
കൊൽക്കത്തയിൽ നിന്നും ദൂരം | 2,296 kilometres (1,427 mi) N (land) | ||
ചെന്നൈയിൽ നിന്നും ദൂരം | 684 kilometres (425 mi) NE (land) | ||
Climate | Am (Köppen) | ||
Precipitation | 3,228.3 millimetres (127.10 in) | ||
വെബ്സൈറ്റ് | kochicorporation |
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്ടൺ ഐലൻഡ്, വൈപ്പിൻ ഐലൻഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ് മുമ്പ് കൊച്ചി എന്നറിയപ്പെട്ടിരുന്നത്. ഇന്നു കൊച്ചി കോർപ്പറേഷനും ചുറ്റിപ്പറ്റിയുള്ള നഗര പ്രദേശവും (അർബൻ അഗ്ഗ്ലോമറേഷൻ) കൊച്ചി നഗരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരിൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്ടൺ ഐലൻഡ്, വൈപ്പിൻ ദ്വീപ്, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ഒരു താലൂക്ക് നിലവിലുണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾകൊണ്ട് കൊച്ചി എന്ന പേരിൽ കേരള പിറവിക്കു മുമ്പ് ഒരു നാട്ടു രാജ്യവും നിലനിന്നിരുന്നു.
ഇന്ത്യയുടെ പ്രധാനപ്പെട്ട നാവിക താവളവും രാജ്യാന്തര വിമാനത്താവളവും കൊച്ചിയിലുണ്ട്. രാജ്യത്തിന്റെ മറ്റ് പ്രധാന നഗരങ്ങളുമായി ഗതാഗത ബന്ധവുമുണ്ട്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്. ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു.[6] ഒരു കാലത്ത് ഇന്ത്യൻ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. അറബിക്കടലിൽ തീരത്തുള്ള പ്രകൃതിദത്തമായ തുറമുഖമായിരുന്നു് കൊച്ചിയുടെ പ്രശസ്തിക്കു കാരണം. ഈ തുറമുഖം വഴി അറബികൾ, യഹൂദർ, പോർച്ചുഗീസുകാർ, ഡച്ചുകാർ എന്നിങ്ങനെ ധാരാളം സഞ്ചാര വ്യാപാരികൾ ഇവിടെ കടൽ കടന്നെത്തി.