സ്ത്രീ
മുതിർന്ന സ്ത്രീ / From Wikipedia, the free encyclopedia
സിസ്ജെൻഡറിൽ (Cis gender) പെൺ ലിംഗത്തിൽപെട്ട മുതിർന്ന വ്യക്തികളെയാണ് പൊതുവെ സ്ത്രീകൾ(Women) എന്നു പറയുന്നത്. ബാലികമാരെയും , കൗമാരക്കാരികളെയും വിശേഷിപ്പിക്കാൻ സാധാരണയായി പെൺകുട്ടി എന്ന വാക്കാണു ഉപയോഗിക്കാറുള്ളത്. എങ്കിലും, ചിലപ്പോൾ പ്രായഭേദമന്യേ, ബാലികമാരും , കൗമാരക്കാരികളും ഉൾപ്പെടെ പെൺലിംഗത്തിൽ പെട്ട മനുഷ്യ വ്യക്തികളെ പൊതുവായും അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് 'സ്ത്രീകളുടെ അവകാശം' എന്ന സംജ്ഞ മുതിർന്ന സ്ത്രീകൾക്ക് മാത്രം ബാധകമായ ഒന്നല്ല.
ഈ ലേഖനം ഭാഷയിലെ നാമത്തെക്കുറിച്ചാണ്. ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ സ്ത്രീ (വിവക്ഷകൾ) എന്ന താൾ കാണുക.