പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു സുപ്രധാന ദേവതയാണ് ഐസിസ്. (ഇംഗ്ലീഷ്:Isis (/ˈsɪs/; പുരാതന ഗ്രീക്ക്: Ἶσις IPA: [îː.sis]); ഐസിസ് ദേവതയെ ആദ്യമായി ആരാധിച്ചത് ഈജിപ്റ്റുകാർ ആയിരുന്നെങ്കിലും പിന്നീട് റോമൻ സാമ്രാജ്യത്തിലേക്കും ശേഷം ഗ്രീക്കൊ-റോമൻ കാലഘട്ടത്തിലേക്കും ഐസിസ് ആരാധന സംക്രമിച്ചിരുന്നു. ആധുനികകാലത്ത് ചില മതങ്ങളിലും ഐസിസ് ആരാധന നിലനിൽക്കുന്നുണ്ട്

വസ്തുതകൾ ഐസിസ്, പ്രതീകം ...
ഐസിസ്
ആരോഗ്യം, വിവാഹം, ജ്ഞാനം എന്നിവയുടെ ദേവി
Thumb
ശിരസ്സിൽ കിരീടവും കയ്യിൽ അംഗ് ചിഹ്നവുമുള്ള ഐസിസ് രൂപം
ഫിലെ, അബൈഡോസ്
പ്രതീകംസിംഹാസനം, പശുവിന്റെ കൊമ്പ് സഹിതം സൂര്യഗോളം, കുരുവി, മൂർഖൻ, കഴുകൻ, sycamore tree, kite (bird)
ജീവിത പങ്കാളിഒസൈറിസ്
മാതാപിതാക്കൾഗെബ് , നട്ട്
സഹോദരങ്ങൾഒസൈറിസ്, സെറ്റ്, നെഫ്തിസ്, ഹാറോയിസ്
മക്കൾഹോറസ്, ബാസ്തെറ്റ്, അമിത്ത്(സാധ്യത)
അടയ്ക്കുക

ശ്രേഷ്ഠയായ മാതവായും ഭാര്യയായുമാണ് ഈജിപ്ഷ്യർ ഐസിസിനെ കണ്ടിരുന്നത്. പ്രകൃതി, ഇന്ദ്രജാലം എന്നിവയുടെ അധിപയും ഐസിസ് ആയിരുന്നു. അടിമകൾ, പാപികൾ, കലാകാരന്മാർ എന്നിവരുടെ മിത്രമായും ഐസിസ് അറിയപ്പെട്ടിരുന്നു. എങ്കിലും ധനികരും, കന്യകമാരും, പ്രഭുക്കന്മാരും ഭരണാധികാരികളുമെല്ലാം ഐസിസ് ദേവിയെ ആരാധിച്ചുവന്നിരുന്നു.[1] രാജാക്കന്മാരുടെയും രാജയോഗത്തിന്റെയും ദേവനായ ഹോറസ്, ഐസിസ്ന്റെ പുത്രനാണ് എന്നാണ് വിശ്വാസം (എങ്കിലും ചില വിശ്വാസപ്രകാരം ഹാത്തോറിന്റെ പുത്രനാണ് ഹോറസ്). പരേതരുടേയും കുട്ടികളുടേയും ദേവതയായും ഐസിസ് അറിയപ്പെട്ടിരുന്നു.

"സിംഹാസനം" എന്നാണ് ഐസിസ് എന്ന വാക്കിനർഥം.[2] അതുകൊണ്ട് തന്നെ ഐസിസിന്റെ കിരീടത്തിൽ ഒരു സിംഹാസനത്തിനെ രൂപം കാണാം. സിംഹാസനത്തിന്റെ അഥവാ രാജാധികാരത്തിന്റ്റെ മനുഷ്യരൂപം എന്ന നിലയിൽ ഐസിസ് ദേവി, ഫറവോ മാരുടെ ശക്തിയേയും പ്രധിനിധികരിക്കുന്നു . ഫറവോമാരെ ഐസിസ് ദേവിയുടെ പുത്രന്മാരായ് കരുതിയിരുന്നു, ഐസിസ് നൽകിയ സിംഹാസനത്തിലാണ് ഫറവോമാർ ഉപവിഷ്ഠരാകുന്നത് എന്നാണ് വിശ്വാസം. ഈജിപ്റ്റിലൊട്ടാകെ ഐസിസ് ആരാധന നിലനിന്നിരുന്നു.

ഭൂമിയുടെ ദേവനായ ഗെബിന്റെയും, ആകാശത്തിന്റെ ദേവിയായ നട്ടിന്റെയും, പുത്രിയാണ് ഐസിസ് ദേവി എന്നാണ് ഐതിഹ്യം. തന്റെ സഹോദരനായ ഒസൈറിസിനെയാണ് ഐസിസ് വിവാഹം ചെയ്തത്. ഇവരുടെ പുത്രനാണ് ഹോറസ്. ഒസൈറിസിനെ സെത്ത് വധിക്കുകയും ,പിന്നീട് തന്റെ മാന്ത്രിക ശക്തിയാൽ ഐസിസ് ഒസൈറസിന്റെ ശരീരഖണ്ഡങ്ങൾ കൂട്ടിവെച്ച് പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.[3] ഗ്രീക്കൊ റോമൻ കാലഘട്ടത്തിൽ ഈ ഐതിഹ്യകഥ പരക്കെ വിശ്വസിച്ചിരുന്നു. ആണ്ടുതോറും നൈലിൽ ഉണ്ടായിരുന്ന പ്രളയം, ഒസൈറസിനെയോർത്ത് ദുഃഖത്താൽ ഐസിസ് ഒഴുക്കിയ കണ്ണുനീർ കാരണമാണ് എന്ന് പുരാതന ഈജിപ്ഷ്യർ വിശ്വസിച്ചിരുന്നു. ക്രൈസ്തവ മതം അധിനിവേശിക്കുന്നതുവരെ വളരെ ശക്തമായിത്തന്നെ ഐസിസ് വിശ്വാസം നിലനിന്നിരുന്നു.[4] തന്റെ പുത്രനായ ഹോറസിനെ മുലയൂട്ടുന്ന ഐസിസ് ദേവിയുടെ പ്രതിപാദ്യം പിന്നീട് അഞ്ചാം നൂറ്റാണ്ട് മുതൽ ഉണ്ണിയേശുവിനെ മുലയൂട്ടുന്ന മേരി എന്ന സങ്കല്പമായി ക്രൈസ്തവവൽക്കരിക്കപ്പെട്ടു.[5]

ഐസിസ് ആരാധന

പ്രാരംഭം

പൗരാണിക ഈജിപ്ഷ്യൻ കാലഘട്ടം

ക്ഷേത്രങ്ങളും ആചാരങ്ങളും

പ്രാധിനിത്യം

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.