ഒരു സായുധ സലഫി ജിഹാദി ഗ്രൂപ്പാണ് From Wikipedia, the free encyclopedia
ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ സലഫി[4] ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ് (ഇറാഖിലും ഷാമിലുമുള്ള ഇസ്ലാമിക രാഷ്ട്രം) (ISIL; അറബി: الدولة الإسلامية في العراق والشام), also known as the Islamic State of Iraq and Syria (ISIS) or the Islamic State of Iraq and ash-Sham,[5] Daesh (داعش), or Islamic State (IS),[6] ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂൺ 2014-ൽ ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ ഖലീഫയായും പ്രഖ്യാപിച്ചു. 2015 സെപ്റ്റംബറിലെ കണക്കു അനുസരിച്ച് ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലും സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്റ്റ്, യെമൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും തെക്കു കിഴക്കൻ ഏഷ്യയിലെ ഉൾപ്പെടെ പല ജിഹാദി സംഘടനകൾ ഇവരുമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.[7][8] അതേ സമയം ഇവരുടെ പ്രവൃത്തികൾ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഇസ്ലാമിക പണ്ഡിതർ പ്രസ്താവിക്കുന്നു. ജിഹാദ് എന്ന പദത്തിന് തെറ്റായ അർത്ഥം നൽകി ദുരുപയോഗം ചെയ്യുന്ന തീവ്രവാദികൾ എന്നാണ് ഇവരെ കുറിച്ച് പറയപ്പെടുന്നത്.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ഇറാഖിലും ഷാമിലുമുള്ള ഇസ്ലാമിക രാഷ്ട്രം (ദൌലത്തുൽ ഇസ്ലാമിയ്യ ഫിൽ ഇറാഖ് വഷ്ഷാം) الدولة الإسلامية في العراق والشام | |
---|---|
Flag | |
ജൂൺ 2014ൽ ഐ.എസ്.ഐ.എൽ- ന്റെ അധീനതയിൽ ഉണ്ടായിരുന്ന പ്രദേശം.( മഞ്ഞ നിറത്തിൽ) | |
സ്ഥിതി | Unrecognized state |
തലസ്ഥാനം | അൽ റഖാഹ്[1] |
ഔദ്യോഗിക ഭാഷകൾ | അറബി |
ഭരണസമ്പ്രദായം | ഇസ്ലാമിക രാഷ്ട്രം |
• ഖലീഫ | അബൂബക്കർ അൽ ബഗ്ദാദി |
Separation from ഇറാഖ് and സിറിയ | |
• Islamic State of Iraq Proclaimed | 15 October 2006[2] |
• Islamic State in Iraq and the Levant Proclaimed | 9 April 2013[3] |
സമയമേഖല | UTC+3 |
1999ൽ ജോർദാൻകാരനായ പഴയ അഫ്ഗാൻ ജിഹാദിയായിരുന്ന അബൂ മുസ്അബ് അൽ സർഖാവി ജമാത്ത് തൌഹീദ് വൽ ജിഹാദ് എന്ന പേരിൽ സ്ഥാപിച്ച സായുധ സംഘമായിരുന്നു 2003ൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെ ഇറാഖിലെ അമേരിക്കൻ സൈന്യത്തിനെതിരായുള്ള ഒളിപ്പോരിനു പിന്നിലുള്ള പ്രധാന വാർത്തകൾ ഫ്ലാഷ് ബാക്ക് സംഘങ്ങളിൽ ഒന്നായി മാറിയത്. 2004ൽ അൽ ഖായിദയുമായി ഇവർ ബന്ധം സ്ഥാപിക്കുകയും പേര് അൽ ഖായിദ ഇൻ ഇറാഖ് എന്നാക്കി മാറ്റുകയും ചെയ്തു. ശക്തമായ ഒളിപ്പോരിലൂടെ അമേരിക്കൻ സേനക്ക് നാശം വരുത്താൻ സാധിച്ചതോടെ ഈ സംഘത്തിന് സ്വാധീനം വർധിച്ചു. ഇവരുടെ നേതൃത്വത്തിൽ 2006 ജനുവരിയിൽ ഇറാഖിലെ പ്രമുഖ സുന്നി സായുധ സംഘടനകളെ മുഴുവൻ മുജാഹിദീൻ ശൂറ കൗൺസിൽ എന്ന പേരിൽ ഒരു കുടക്കീഴിൽ അണി നിരത്തി. 2006 ജൂൺ മാസത്തോടെ സ്ഥാപകനേതാവുമായ സർഖാവി കൊല്ലപ്പെട്ടു. അബൂ അയ്യൂബ് അൽ മസ്റി പുതിയ നേതാവായി. 2006ഒക്ടോബറിൽ മുജാഹിദീൻ ശൂറ കൗൺസിലിലെ അംഗസംഘടനകൾ ലയിച്ചു ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് എന്ന പേരിൽ ഒറ്റ സംഘടനയായി മാറി. ഈ കാലയളവിൽ ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ സേനക്കെതിരെ കനത്ത ആക്രമണങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ ചെറുക്കാൻ അമേരിക്ക ഇറാഖിലെ ചില ഗോത്രങ്ങളെ സംഘടിപ്പിച്ചു സഹവ എന്ന പേരിൽ ഇവർക്കെതിരെ പ്രവർത്തനം ആരംഭിച്ചു. അതോടെ ഇവർക്ക് ചില പ്രദേശങ്ങളിൽ സ്വാധീനം കുറയുകയുണ്ടായി. 2010 ഏപ്രിലിൽ അമേരിക്കൻ ആക്രമണത്തിൽ നേതാക്കളായ അബൂ അയ്യൂബ് അൽ മസ്റിയും അബു ഉമർ അൽ ബാഗ്ദാദിയും കൊല്ലപ്പെട്ടു.നമ്മുടെ പൂ
2010 മെയ് 16ന് അബൂബക്കർ അൽ ബഗ്ദാദി പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടു. 2011 മാർച്ചിൽ സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ ബാഗ്ദാദി ഒരു സംഘത്തെ സിറിയയിൽ യുദ്ധത്തിനായി അയച്ചു. ഇവർ അൽ നുസ്ര ഫ്രണ്ട് എന്ന പേരിൽ സിറിയയിൽ പോരാട്ടം ആരംഭിക്കുകയും ശക്തമായ സംഘമായിത്തീരുകയും ചെയ്തു. 2011 ഡിസംബർ 18ഓടെ അമേരിക്കൻ സൈന്യം പൂർണ്ണമായും ഇറാഖിൽ നിന്ന് പിൻവാങ്ങി. അതോടെ അബൂബക്കർ ബാഗ്ദാദിയുടെ കീഴിൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ഇറാഖിലെ ഷിയാ സ്വാധീനമുള്ള ഗവന്മേന്റിനു നേരെ പോരാട്ടമാരംഭിച്ചു. നൂരി അൽ മാലിക്കിയുടെ സുന്നി വിരുദ്ധ നിലപാടുകൾ കാരണം സുന്നി പ്രദേശങ്ങളിൽ ഇവർക്ക് സ്വാധീനം വർധിച്ചു. അമേരിക്കൻ അധിനിവേശത്തോടെ പിരിച്ചു വിടപ്പെട്ട പഴയ സദ്ദാമിന്റെ സുന്നികളായ ഒട്ടനവധി സൈനിക നേതാക്കളും സൈനികരും ഇവരോടൊപ്പം ചേർന്നു.
2013 ഏപ്രിൽ 8ന് അബൂബക്കർ ബാഗ്ദാദി ഇറാഖിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയയിലെ അൽ നുസ്ര ഫ്രണ്ട് എന്നിവയെ ഒരുമിപ്പിച്ച് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS) എന്ന പേരിൽ ഒറ്റ സംഘടയായി പ്രഖ്യാപിച്ചു. എന്നാൽ അൽ നുസ്ര ഫ്രണ്ട് തലവൻ അബൂ മുഹമ്മദ് അൽ ജൂലാനി ലയനത്തെ എതിർത്തു. അവർ അൽ ഖായിദ നേതാവ് സവാഹിരിക്ക് പിന്തുണ പ്രഖ്യാപിച്ചു. എങ്കിലും സിറിയയിൽ അൽനുസ്ര ഫ്രണ്ടിന്റെ അണികളിൽ വലിയ ഒരു വിഭാഗം ISISന്റെ ഭാഗമായി. റഖ വരെയുള്ള പ്രദേശങ്ങളും ISISന്റെ നിയന്ത്രണത്തിലായി.
ഈ കാലയളവിൽ ഇറാഖിൽ ശിയാ ഗവണ്മെന്റിന്റെ സുന്നി വിരുദ്ധ ഭരണത്തിനെതിരെ സുന്നികളുടെ പല പ്രക്ഷോഭങ്ങളും നടന്നു. പ്രക്ഷോഭങ്ങളെ നൂരി അൽ മാലിക്കിയുടെ ഗവന്മേന്റ്റ് സൈനികമായി നേരിട്ടു. ഹവീജ കൂട്ടക്കൊല ഇതിൽ ഏറ്റവും പ്രധാനമായിരുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സുന്നി പാർലമെന്റ് അംഗങ്ങളുടെ വീടുകൾ റെയ്ഡ് ചെയ്യപ്പെട്ടു. ഈ സംഭവങ്ങളൊക്കെ ISISന് സുന്നികൾക്കിടയിൽ സ്വാധീനം വർധിക്കാൻ കാരണമായി. 2013 ജൂലായ് 21 അബൂ ഗുറൈബ് ജയിൽ ആക്രമിച്ച ISIS തങ്ങളുടെ സംഘത്തിലെ ആയ 500ലധികം പേരെ രക്ഷപ്പെടുത്തി. ഇറാഖി ഗവണ്മെന്റിനെ നേരിടാൻ തങ്ങൾക്കു കരുത്തുണ്ട് എന്ന് ISIS തെളിയിച്ച സംഭവമായിരുന്നു ഇത്.[9] പിന്നീടുള്ള ഒരു വർഷക്കാലം ഇറാഖിലെ കിഴക്കൻ പ്രദേശങ്ങളിൽ മുഴുവൻ ഇവർ സ്വാധീനം വർധിപ്പിച്ചു.
2014 ജൂൺ 9 ന് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ISIS ആക്രമിച്ചു. ചാവേർ കാർബോംബുകളുടെ അകമ്പടിയായി വന്ന 800ഓളം ISIS തീവ്രവാദികളുടെ സൈന്യത്തോട് ചെറുത്തുനിൽപ്പിന് സന്നദ്ധമാവാതെ 35,000-ത്തോളം വരുന്ന ഇറാഖി സൈന്യം ആയുധങ്ങളും യൂണിഫോമും ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഇവരിൽ പിടികൂടിയവരെയൊക്കെ ISIS കൂട്ടമായി വധിച്ചു. ഇറാഖി സൈന്യം ഉപേക്ഷിച്ച വൻ ആയുധ ശേഖരവും ടാങ്കുകളും കവചിത വാഹനങ്ങളും മുഴുവൻ ISISന്റെ കയ്യിലായി. അതോടെ സിറിയയിലെ റഖ മുതൽ മൊസൂൾ വരെയുള്ള വലിയൊരു പ്രദേശം ഇവരുടെ അധീനതയിലായി. തുടർദിവസങ്ങിൽ വടക്ക് കിഴക്കൻ ഇറാഖിലെ തിക്രീത്ത് വരെയുള്ള പ്രദേശങ്ങൾ ഇവൻ കീഴടക്കി. എല്ലായിടത്തുനിന്നും ഇറാഖി സൈന്യം പാലായനം ചെയ്തു.
2014 ജൂൺ 29ന് തങ്ങളുടെ കീഴിലുള്ള അധീന പ്രദേശങ്ങൾ മുഴുവൻ ചേർത്ത് ഖിലാഫത്ത് പ്രഖ്യാപിച്ചതായും നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ ഖലീഫ ആയി തെരെഞ്ഞെടുതതായും പേര് ഇസ്‌ലാമിക്ക് സ്റ്റേറ്റ് എന്ന് മാറ്റിയതായും പ്രഖ്യാപിച്ചു..
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
2014 ഒക്ടോബറിൽ തന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ പ്രകീർത്തിക്കുന്ന പോസ്റ്റർ തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.[10] 2020 ജനുവരിയിൽ കളിയിക്കാവിളയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിൽസനെ വെടിവച്ച് കൊന്ന കേസിൽ അറസ്റ്റിലായ സെയ്ദ് അലി, അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്ക് ഐസിസ് ബന്ധം ഉള്ളതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.[11][12]
കേരളത്തിലും കർണ്ണാടകയിലും ഗണ്യമായ രീതിയിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യം ഉള്ളതായി തീവ്രവാദത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു. 2019 മെയ് മാസത്തിൽ ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഒരു പുതിയ "പ്രവിശ്യ" സ്ഥാപിച്ചതായി അവകാശപ്പെട്ടിരുന്നു. കശ്മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം വന്ന ആദ്യ പ്രഖ്യാപനമാണിത്. 2019 മെയ് 10 ന് പ്രഖ്യാപിച്ച ഹിന്ദ് വിലയ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യൻ ഘടകത്തിന് 180 നും 200 നും ഇടയിൽ അംഗങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. [13][14]
കണ്ണൂർ സ്വദേശികളായ ഏകദേശം 50 പേരോളം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നിട്ടുണ്ട്. കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണത്തിന് നേതൃത്വം നൽകിയത് തൃക്കരിപ്പൂർ സ്വദേശിയായ മുഹമ്മദ് മുഹ്‌സിൻ ആയിരുന്നു. ആറ്റുകാൽ സ്വദേശിനി നിമിഷയെ ഭർത്താവ് ഈസ എന്നയാൾ അഫ്ഗാനിസ്ഥാനിൽ എത്തിച്ച് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർത്തിരുന്നു. ഇവർ അഫ്‌ഗാൻ സേനയ്ക്ക് മുൻപിൽ കീഴടങ്ങിയെന്നാണ് ലഭ്യമായ വിവരം.[15]
അൽ ക്വയ്ദയുടെ ഇന്ത്യൻ ഘടകത്തിൽ ഇന്ത്യയിൽ നിന്ന് 150 മുതൽ 200 വരെ തീവ്രവാദികളുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ക്വയ്ദ ഘടകമായ എ.ക്യു.ഐ.എസ്. അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിൽ നിന്നുള്ള താലിബാന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് ഐസിസ്, അൽ-ക്വൊയ്ദ, അനുബന്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് ഉപരോധ നിരീക്ഷണ സംഘത്തിന്റെ 26-ാമത്തെ റിപ്പോർട്ടിൽ പറയുന്നു. ഈ ഗ്രൂപ്പിൽ ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 150 നും 200 നും ഇടയിൽ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. അന്തരിച്ച അസിം ഉമറിന് ശേഷം വന്ന ഒസാമ മഹമൂദ് ആണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്.[14][13]
എല്ലാ ലോകരാജ്യങ്ങളും, ഐക്യരാഷ്ട്രസഭ, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങിയ അന്താരാഷ്ട്രാവേദികളും ഐ.എസ് നടത്തുന്ന ഭീകരപ്രവർത്തനങ്ങളെ അപലപിച്ചിട്ടുണ്ട്. 2014 സെപ്റ്റംബർ 24 ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻ കി മൂൺ പ്രസ്താവിച്ചു:
അറുപതിലധികം രാജ്യങ്ങൾ ഐ.എസുമായി നേരിട്ടോ അല്ലാതെയോ പൊരുതുന്നവയാണ്. ചിലർ ഐ.എസിനെ ഒരു കൾട്ട് ആയി വിലയിരുത്തുന്നുണ്ട്
സമൂഹമാധ്യമങ്ങളും മറ്റു ഓൺലൈൻ സംവിധാനങ്ങളും ഐ.എസിനെതിരെ പ്രതിരോധം തീർക്കാനായി വലിയ മുന്നൊരുക്കം നടത്തിയിരുന്നു[17]
ഗൾഫ് രാജ്യങ്ങളുൾപ്പെടെ എല്ലാ മുസ്‌ലിം രാജ്യങ്ങളും ഐ.എസിന്റെ ഖിലാഫത്ത് പ്രഖ്യാപനത്തെയും അവരുടെ ഭീകരപ്രവർത്തനങ്ങളെയും വിമർശിക്കുകയും അപലപിക്കുകയും ചെയ്തുവന്നു[18].
ലോകമെമ്പാടുമുള്ള ഇസ്‌ലാമിക മതനേതാക്കൾ ഐ.എസ്.ഐ.എസ് ന്റെ പ്രത്യയശാസ്ത്രത്തെയും പ്രവർത്തനങ്ങളെയും അതിരൂക്ഷമായി അപലപിച്ചു ഈ സംഘം യഥാർത്ഥ ഇസ്‌ലാമിന് വിരുദ്ധമാണെന്നും അതിന്റെ പ്രവർത്തനങ്ങൾ മതത്തിന്റെ അധ്യാപനങ്ങളെയോ സദ്‌ഗുണങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ലെന്നും അവർ വാദിക്കുന്നു.
അഭിപ്രായവ്യത്യാസമുള്ളവരെ അവിശ്വാസികളായി കണക്കാക്കുന്ന '''തക്ഫീർ''' ആണ് ഈ സംഘങ്ങളെ നയിക്കുന്നതെന്ന് പണ്ഡിതർ വിശദീകരിക്കുന്നു[19][20]. ഇസ്‌ലാമികവിരുദ്ധമായ അജണ്ടകളാണ് ഇത്തരം ഗൂഢസംഘങ്ങളുടെ പിന്നിലെന്ന് അവർ വിലയിരുത്തുന്നു.
നിരവധി പണ്ഡിതന്മാർ ഐസിസിനെ ഇസ്ലാമിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് [21][22] . 2014 ഓഗസ്റ്റിൽ, സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തി, അബ്ദുൽ അസീസ് ഇബ്നു അബ്ദുല്ല അൽ ആഷ്-ഷെയ്ക്ക്, ഐഎസിനെയും അൽ-ക്വൊയ്ദയെയും അപലപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു,
2014 സെപ്റ്റംബറിന്റെ അവസാനത്തിൽ, 126 സുന്നി-സൂഫി ഇമാമുകളും ഇസ്ലാമിക പണ്ഡിതന്മാരും[23] ഐ.എസിനെ അപലപിച്ചുകൊണ്ട് പ്രസ്താവനയിറക്കി[24]
അൽ-അസ്ഹറിന്റെ ഇപ്പോഴത്തെ ഗ്രാൻഡ് ഇമാം അഹ്‌മദ് അൽ തയ്യിബ്[25][26], യൂസുഫ് അൽ ഖറദാവി[27][28] തുടങ്ങി ആഗോള മുസ്‌ലിം സമൂഹം പൊതുവിൽ ഐ.എസിനെയും ഭീകരതയെയും അപലപിച്ച് മുന്നോട്ടുവന്നു. മെഹ്ദി ഹസ്സൻ ഇങ്ങനെ പറയുന്നു,
സുന്നിയോ ശീഇയോ, സലഫിയോ സൂഫിയോ, യാഥാസ്ഥിതികരോ ഉദാരവാദികളോ വ്യത്യാസമില്ലാതെ എല്ലാ മുസ്‌ലിംകളും മുസ്‌ലിം നേതാക്കളും ഏറെക്കുറെ ഐക്യകണ്ഠമായി ഐ.എസിനെ അപലപിക്കുകയും ഐ.എസ് ഇസ്‌ലാമികവിരുദ്ധമാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു.[29]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.