![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2e/ChurchSaintPeterAntakya.jpg/640px-ChurchSaintPeterAntakya.jpg&w=640&q=50)
അന്ത്യോഖ്യാ പാത്രിയർക്കീസ്
പൗരാണികമായ ഒരു ക്രൈസ്തവ നേതൃപദവി / From Wikipedia, the free encyclopedia
അന്ത്യോഖ്യയിലെ മെത്രാപ്പൊലീത്ത പരമ്പരാഗതമായി വഹിക്കുന്ന സ്ഥാനപ്പേരാണ് അന്ത്യോഖ്യാ പാത്രിയർക്കീസ്. സാധാരണഗതിയിൽ അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് (ഇംഗ്ലീഷ്: Patriarch of Antioch and All the East) എന്നും ഇത് അറിയപ്പെടുന്നു. ഔദ്യോഗിക ശീർഷകത്തിലെ "കിഴക്കൊക്കെയും" സൂചിപ്പിക്കുന്നത് റോമാ സാമ്രാജ്യത്തിലെ മഹാപ്രവിശ്യയായിരുന്ന കിഴക്ക് ഡയോസിസിനെ ആണ്.[12] ആദ്യ നൂറ്റാണ്ടുകളിലെ പ്രമുഖ യഹൂദേതര ക്രൈസ്തവസമൂഹങ്ങളിലൊന്ന് എന്ന നിലയിൽ അന്ത്യോഖ്യാ പാത്രിയർക്കീസിനു പ്രമുഖമായ ഒരു സ്ഥാനം പുരാതന ക്രൈസ്തവ ചരിത്രത്തിൽ ഉണ്ട്. അന്ത്യോഖ്യയിലെ ആദ്യ പാത്രിയർക്കീസ് ആയി വിശേഷിപ്പിക്കപ്പെടുന്ന പത്രോസ് ശ്ലീഹാ മുതൽ ഇന്നു വരെ ഈ സ്ഥാനത്തിന്റെ പിന്തുടർച്ച നിലനിൽക്കുന്നു. നാലാം നൂറ്റാണ്ടുമുതൽ റോമാ സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയിലെ പ്രധാധ സഭാനേതാക്കളിൽ അന്ത്യോഖ്യൻ പാത്രിയർക്കീസും എണ്ണപ്പെട്ടു.
അന്ത്യോഖ്യാ പാത്രിയർക്കാസനം | |
---|---|
![]() അന്ത്യോഖ്യയിലെ വിശുദ്ധ പത്രോസിന്റെ പൗരാണികമായ ഗുഹാ പള്ളി | |
വിവരണം | |
സഭാശാഖ | സുറിയാനി ഓർത്തഡോക്സ് സഭ, കിഴക്കൻ ഓർത്തഡോക്സ് സഭ, കത്തോലിക്കാ സഭ |
ആചാരക്രമം | അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം, ബൈസന്റൈൻ ആചാരക്രമം. |
സ്ഥാപിതം | 34 (പാരമ്പര്യം അനുസരിച്ച്) |
ആദ്യ അധികാരി | പത്രോസ് ശ്ലീഹാ |
ഭദ്രാസനപ്പള്ളി | അന്ത്യോഖ്യയിലെ ദോമുസ് ഔറിയാ (സുവർണ്ണ കുംഭം ലത്തീൻ: Domus Aurea) |
പാത്രിയർക്കീസ് |
നിലവിൽ സുറിയാനി ഓർത്തഡോക്സ് സഭ, അന്ത്യോഖ്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ, മാറോനായ സുറിയാനി സഭ, സുറിയാനി കത്തോലിക്കാ സഭ, മൽക്കായ ഗ്രീക്ക് കത്തോലിക്കാ സഭ എന്നീ സഭകളുടെ അദ്ധ്യക്ഷന്മാർ ഈ പദവിപ്പേരിൽ അറിയപ്പെടുന്നു. കുരിശുയുദ്ധങ്ങളുടെ കാലത്ത് ലത്തീൻ കത്തോലിക്ക സഭയുടെ പ്രതിനിധിയായ ഒരു അന്ത്യോഖ്യാ പാത്രിയർക്കീസും ഉണ്ടായിരുന്നു.
ഈ സഭകളിൽ സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് മാത്രമാണ് സാർവത്രിക സഭയുടെ തലവൻ എന്ന നിലയിൽ അറിയപ്പെടുന്നത്. മറ്റുള്ള അന്ത്യോഖ്യൻ പാത്രിയർക്കീസുമാർ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെയോ മൂന്ന് പൗരസ്ത്യ കത്തോലിക്കാ സഭകളുടെയോ ആണ്.