സിറിയ ആസ്ഥാനമായ അന്ത്യോഖ്യൻ സുറിയാനി കത്തോലിക്കാ സഭ From Wikipedia, the free encyclopedia
മദ്ധ്യപൂർവ്വദേശം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം പിന്തുടരുന്ന ഒരു പൗരസ്ത്യ കത്തോലിക്കാ സഭയാണ് സുറിയാനി കത്തോലിക്കാ സഭ (സുറിയാനി: ܥܕܬܐ ܣܘܪܝܝܬܐ ܩܬܘܠܝܩܝܬܐ, അറബി: الكنيسة السريانية الكاثوليكية; ലത്തീൻ: Antiochenus Syrorum). ഇരുപത്തിമൂന്ന് പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ഒന്നായ സ്വയംഭരണാധികാരമുള്ള പാത്രിയർക്കൽ സഭയാണ് ഇത്. അതേസമയം അത് മാർപ്പാപ്പ അധികാരത്തിന് കീഴിൽ കത്തോലിക്കാസഭയുടെ ഭാഗവും ആണ്.[5][6]
സുറിയാനി കത്തോലിക്കാ സഭ | |
---|---|
ܥܕܬܐ ܣܘܪܝܝܬܐ ܩܬܘܠܝܩܝܬܐ | |
വർഗം | പൗരസ്ത്യ കത്തോലിക്കാ സഭ |
വിഭാഗം | അന്ത്യോഖ്യൻ സഭ |
വീക്ഷണം | സുറിയാനി |
മതഗ്രന്ഥം | പ്ശീത്താ[1] |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ |
മാർപാപ്പ | ഫ്രാൻസിസ് |
അന്ത്യോഖ്യാ പാത്രിയർക്കീസ് | ഇഗ്നാത്തിയോസ് യൂസഫ് 3ാമൻ യൗനാൻ |
പ്രദേശം | മദ്ധ്യപൗരസ്ത്യദേശം: ലെബനൻ, സിറിയ, ഇറാഖ്, തുർക്കി അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഫ്രാൻസ്, സ്വീഡൻ, ഓസ്ട്രേലിയ |
ഭാഷ | സുറിയാനി, അറബി |
ആരാധനാക്രമം | അന്ത്യോഖ്യൻ സുറിയാനി |
മുഖ്യകാര്യാലയം | ബെയ്റൂട്ട്, ലെബനൻ[2] |
സ്ഥാപകൻ | അപ്പോസ്തലന്മാർ, പ്രത്യേകിച്ച്, പൗലോസ് ശ്ലീഹാ, പത്രോസ് ശ്ലീഹാ എന്നിവർ (പാരമ്പര്യം) ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാൻ (1662), ഇഗ്നാത്തിയോസ് മിഖായേൽ 3ാമൻ ജാർവേഹ് (1782) എന്നിവർ |
ഉരുത്തിരിഞ്ഞത് | അന്ത്യോഖ്യൻ സഭ[3] |
അംഗങ്ങൾ | 153,415 (2018)[4] |
വെബ്സൈറ്റ് | syr-cath |
സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെ പൗരാണികമായ അന്ത്യോഖ്യൻ സഭയിലേക്ക് വ്യാപിച്ചു കിടക്കുന്നു. അന്ത്യോഖ്യൻ സഭയുടെ ആധുനിക ശാഖകളിൽ ഒന്നായ ഈ സഭ സുറിയാനി ഓർത്തഡോക്സ് സഭയുമായി ചരിത്രപരവും ആരാധനാക്രമപരവും സാംസ്കാരികവുമായ പൊതുപൈതൃകം പങ്കിടുന്നു. കൽക്കിദോനിയൻ ശീശ്മയ്ക്ക് ശേഷം അന്ത്യോഖ്യൻ സഭയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് ഔദ്യോഗിക റോമൻ സഭയിൽ നിന്ന് വേർപെട്ട ഈ സഭ സ്വതന്ത്രമായ പാത്രിയർക്കാസനം സ്ഥാപിച്ച് സുറിയാനി ഓർത്തഡോക്സ് സഭയായി രൂപപ്പെട്ടു. അങ്ങനെ ഓറിയൻറൽ ഓർത്തഡോക്സ് ക്രിസ്തീയതയുടെ ഭാഗമായ ഈ സഭ പതിനേഴാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയുടെ ഭാഗമായി മാർപ്പാപ്പയ്ക്ക് വിധേയപ്പെട്ടു. കത്തോലിക്കാ സഭയുമായി കൂട്ടായ്മയിൽ എത്താൻ തയ്യാറാകാതിരുന്നവർ സുറിയാനി ഓർത്തഡോക്സ് സഭയെന്ന പേരിൽ നിലകൊണ്ടു.[7]
നിലവിൽ മോർ ഇഗ്നാത്തിയോസ് യൂസഫ് 3ാമൻ യൗനാൻ, ആണ് 2009 മുതൽ ഈ സഭയുടെ പാത്രിയാർക്കീസ്. അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് എന്ന ഔദ്യോഗിക ശീർഷകം സഭാദ്ധ്യക്ഷൻ ഉപയോഗിക്കുന്നു.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.