തോമാശ്ലീഹാ
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാൾ / From Wikipedia, the free encyclopedia
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളാണ് തോമാശ്ലീഹാ. ഇദ്ദേഹം യൂദാസ് തോമസ്, ദിദിമോസ്, മാർത്തോമാ എന്നീ പേരുകളിലും അറിയപ്പെടുന്നു. യേശുവിന്റെ ഊർജ്ജസ്വലനായ ശിഷ്യൻ എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. തോമസ് അപ്പോസ്തലനെക്കുറിച്ച് പരിമിതമായി മാത്രമേ ബൈബിളിൽ പരാമർശനമുള്ളൂ. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് തോമാ ഒരു പ്രധാന കഥാപാത്രമായിരിക്കുന്നത്.[3]
വസ്തുതകൾ തോമാശ്ലീഹാ, പിൻഗാമി ...
തോമാശ്ലീഹാ | |
---|---|
അപ്പോസ്തലൻ, കിഴക്കിന്റെ പ്രബോധകൻ | |
പിൻഗാമി | മാർ അദ്ദായി |
വ്യക്തി വിവരങ്ങൾ | |
ജനനം | ഒന്നാം നൂറ്റാണ്ട് ഗലീലിയ |
മരണം | 72 ഡിസംബർ 21 (പാരമ്പര്യം) മൈലാപ്പൂർ, ഇന്ത്യ (പാരമ്പര്യം) [1][2] |
വിശുദ്ധപദവി | |
തിരുനാൾ ദിനം |
|
ഗുണവിശേഷങ്ങൾ | ഇരട്ട, കുന്തം (രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നതിന്), മട്ടം (ആശാരിപ്പണി എന്ന അദ്ദേഹത്തിന്റെ തൊഴിലിനെ സൂചിപ്പിക്കാൻ) |
രക്ഷാധികാരി | മാർ തോമാ നസ്രാണികൾ, ഇന്ത്യ മുതലായവ. |
തീർത്ഥാടനകേന്ദ്രം |
|
അടയ്ക്കുക
ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ മാർ തോമാശ്ലീഹാ കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്തീയസഭകൾ ഉടലെടുത്തത് എന്നും വിശ്വസിക്കപ്പെടുന്നു.[4]