![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f1/Kurishumudi_church%252C_Malayattoor.jpg/640px-Kurishumudi_church%252C_Malayattoor.jpg&w=640&q=50)
സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി, മലയാറ്റൂർ
From Wikipedia, the free encyclopedia
ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹായുടെ നാമധേയത്തിൽ മലയാറ്റൂർ മലയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള നസ്രാണി ദേവാലയമാണ് സെന്റ് തോമസ് പള്ളി. കൊച്ചിയിൽ നിന്ന് 47കി.മീ. അകലെയുള്ള ഈ സീറോ മലബാർ കത്തോലിക്കാ ദേവാലയം സമുദ്രനിരപ്പിൽ നിന്ന് 1269 അടി ഉയരത്തിലാണ്[1] സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും മലയാറ്റൂർ പെരുന്നാളിന് ആയിരക്കണക്കിനു തീർത്ഥാടകർ എത്തിച്ചേരുന്നു. മലകയറ്റമാണ് തീർത്ഥാടനത്തിലെ പ്രധാനഘടകം. അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായി കത്തോലിക്കാസഭ ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്.[2]
വസ്തുതകൾ സെന്റ് തോമസ് സീറോ-മലബാർ പള്ളി, മലയാറ്റൂർ, സ്ഥാനം ...
സെന്റ് തോമസ് സീറോ-മലബാർ പള്ളി | |
സെന്റ് തോമസ് സീറോ-മലബാർ പള്ളി, മലയാറ്റൂർ | |
---|---|
10.216°N 76.509°E / 10.216; 76.509 | |
സ്ഥാനം | Ernakulam, Kerala |
രാജ്യം | India |
ക്രിസ്തുമത വിഭാഗം | Syro-Malabar Catholic |
വെബ്സൈറ്റ് | www.malayattooronline.com |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/f1/Kurishumudi_church%2C_Malayattoor.jpg/640px-Kurishumudi_church%2C_Malayattoor.jpg)