From Wikipedia, the free encyclopedia
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെടുന്ന മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. [1][2] . 2011 മുതൽ 2018 വരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ് ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. പി.ബി. അബ്ദുൾ റസാഖിന്റെ മരണശേഷം 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദീൻ 7923 വോട്ടിനു ജയിച്ചു [3]. കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. 2021 മുതൽ മുസ്ലീം ലീഗിലെ എ.കെ.എം. അഷ്റഫാണ് മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി.
1 മഞ്ചേശ്വരം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 221711 (2021) |
ആദ്യ പ്രതിനിഥി | എം. ഉമേഷ് റാവു സ്വത |
നിലവിലെ അംഗം | എ.കെ.എം. അഷ്റഫ് |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കാസർഗോഡ് ജില്ല |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ | മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ പഞ്ചായത്തുകൾ |
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | വോട്ട് |
---|---|---|---|---|---|---|---|---|
2016 | 208145 | 158584 | പി.ബി. അബ്ദുൾ റസാഖ്(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ) | 56870 | കെ. സുരേന്ദ്രൻ (BJP) | 56781 | സി. എച്ച്. കുഞ്ഞമ്പു(CPI (M) ) | 42565 |
2011 [23] | 176801 | 132973 | പി.ബി. അബ്ദുൾ റസാഖ്(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ) | 49817 | കെ. സുരേന്ദ്രൻ (BJP) | 43989 | സി. എച്ച്. കുഞ്ഞമ്പു(CPI (M) ) | 35067 |
2006 [24] | 154228 | 109885 | സി. എച്ച്. കുഞ്ഞമ്പു(CPI (M) ) | 39242 | നാരായണ ഭട്ട്(BJP) | 34413 | ചെർക്കുളം അബ്ദുള്ള(IUML) | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.