ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും പതിമൂന്നാം കേരള നിയമസഭയിൽ കുന്നമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുമാണ് പി.ടി.എ. റഹീം. നാഷണൽ സെക്യുലർ കോൺഫറൻസ് എന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ടുമാണ്.[1]
പി.ടി.എ. റഹീം | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 14 2011 | |
മുൻഗാമി | യു.സി. രാമൻ |
മണ്ഡലം | കുന്ദമംഗലം |
ഓഫീസിൽ മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | സി. മമ്മൂട്ടി |
പിൻഗാമി | വി.എം. ഉമ്മർ |
മണ്ഡലം | കൊടുവള്ളി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊടുവള്ളി | 8 മാർച്ച് 1949
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ ലീഗ് |
പങ്കാളി | സുബൈദ |
കുട്ടികൾ | ഒരു മകനും രണ്ട് മകളും |
മാതാപിതാക്കൾ |
|
വസതി | കൊടുവള്ളി |
വെബ്വിലാസം | http://ptarahim.com/ |
As of ജൂലൈ 6, 2020 ഉറവിടം: നിയമസഭ |
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ 1949 മാർച്ച് 8 ന് ഇസ്മായിൽ കുട്ടിയുടെയും ഐശയുടെയും മകനായി ജനനം. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ബി.കോംമിൽ ബിരുദവും കോഴിക്കോട് ഗവർമെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി.[2] കോഴിക്കോട് ബാറിൽ വക്കീൽ ആയി പ്രാക്ടീസ് ചെയ്തു.
മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷനിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനം.[3] പിന്നീട് ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി. 1988-93 , 1998-2006 കാലഘട്ടങ്ങളിൽ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചു. 2000ത്തോടെ മുസ്ലീം ലീഗ് വിടുകയും മുസ്ലീം ലീഗ് (R) രൂപീകരിക്കുകയും ചെയ്തു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കെ. മുരളീധരനെ തോല്പിച്ച്കൊണ്ടാണ് അദ്ദേഹം എൽ.ഡി.എഫിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2011ൽ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ നാഷണൽ സെക്കുലർ കോൺഫറൻസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ദളിതരുടേയും മത ന്യൂനപക്ഷരുടേയും മറ്റ് പിന്നോക്ക സമുദായത്തിലെ ആളുകളുടേയും അവകാശ സംരക്ഷണത്തിനായി ആണ് പാർട്ടി രൂപീവത്കരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വർഷം | നിയമസഭാമണ്ഡലം | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
---|---|---|---|---|---|
2016 | കുന്ദമംഗലം | പി.ടി.എ. റഹീം - സ്വതന്ത്രൻ | 77410 | ടി. സിദ്ദിഖ് ഐ.എൻ.സി | 66205 |
2011 | കുന്ദമംഗലം | പി.ടി.എ. റഹീം - സ്വതന്ത്രൻ | 66169 | യു.സി. രാമൻ മുസ്ലീംലീഗ് | 62900 |
2006 [4] | കൊടുവള്ളി | പി.ടി.എ. റഹീം - സ്വതന്ത്രൻ | 65302 | കെ. മുരളീധരൻ ഡി. ഐ. സി | 57796 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.