തുർക്കി
From Wikipedia, the free encyclopedia
തുർക്കി (തുർക്കിഷ്: Türkiye), (ഔദ്യോഗിക നാമം: റിപബ്ലിക്ക് ഓഫ് തുർക്കി) ( തുറകിയെ ജുമുഹൂറിയേറ്റ് ) തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനറ്റോളിയൻ പെനിൻസുലയിലും തെക്കുകിഴക്കൻ യൂറോപ്പിലെ ബാൾക്കൻ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ്.തലസ്ഥാനം അങ്കാറ ആണ്, ഇസ്താംബുൾ ആണ് ഏറ്റവും വലിയ നഗരം.കിഴക്കൻ യൂറോപ്പിലും പശ്ചിമ ഏഷ്യയിലും ഭാഗികമായി വ്യാപിച്ചിരിക്കുന്ന തുർക്കിരാജ്യത്തിന്റെ യൂറോപ്യൻ ഭാഗങ്ങൾ ത്രേസ് എന്നും ഏഷ്യൻ ഭാഗങ്ങൾ അനറ്റോളിയ എന്നും അറിയപ്പെടുന്നു.ഈ വിഭാഗങ്ങളെ മാർമറ കടൽ, ബോസ്ഫറസ് കടലിടുക്ക്, ഡാർഡനെൽസ് കടലിടുക്ക് എന്നിവ ചേർന്ന് വേർതിരിക്കുന്നു.തുർക്കിയുടെ അതിരുകൾ വടക്ക് കരിങ്കടൽ; കിഴക്ക് ജോർജിയ, അർമേനിയ, ഇറാൻ; തെക്ക് ഇറാഖ്, സിറിയ, മെഡിറ്ററേനിയൻ കടൽ; പടിഞ്ഞാറ് ഈ(ഏ)ജിയൻ കടൽ, ഗ്രീസ്, ബൾഗേറിയ എന്നിങ്ങനെയാണ്.
തുർക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുർക്കി (വിവക്ഷകൾ) എന്ന താൾ കാണുക. |
തുർക്കിഷ് റിപ്പബ്ലിക് | |
---|---|
ദേശീയ മുദ്രാവാക്യം: Yurtta Sulh, Cihanda Sulh Peace at Home, Peace in the World | |
ദേശീയ ഗാനം: İstiklâl Marşı The Anthem of Independence | |
തുർക്കിയുടെ സ്ഥാനം | |
തലസ്ഥാനം | അങ്കാറ 40°N 33°E |
വലിയ നഗരം | ഇസ്താംബുൾ 41°1′N 28°57′E |
ഔദ്യോഗിക ഭാഷകൾ | തുർക്കിഷ് ഭാഷ |
നിവാസികളുടെ പേര് | തുർക്കി |
ഭരണസമ്പ്രദായം | പ്രസിഡൻഷ്യൽ റിപ്പബ്ലിക് |
• പ്രസിഡന്റ് | റജബ് തയ്യിബ് എർദോഗൻ |
Succession to the Ottoman Empire² | |
• War of Independence | 1919 മെയ് 19 |
• Formation of Parliament | 1920 ഏപ്രിൽ 23 |
• Declaration of Republic | 1923 ഒക്ടോബർ 29 |
• ആകെ വിസ്തീർണ്ണം | 783,562 km2 (302,535 sq mi) (37th) |
• ജലം (%) | 1.3 |
• 2007 census | 70,586,256[1] (17th³) |
• ജനസാന്ദ്രത | 93/km2 (240.9/sq mi) (102nd³) |
ജി.ഡി.പി. (PPP) | 2019 estimate |
• ആകെ | $2.373 trillion[2] (13th) |
• പ്രതിശീർഷം | $28,625[2] (45th) |
ജി.ഡി.പി. (നോമിനൽ) | 2019 estimate |
• ആകെ | $631 billion[2] (17th) |
• Per capita | $7,615[2] (60th) |
ജിനി (2013) | 40.0[3] medium · 56th |
എച്ച്.ഡി.ഐ. (2017) | 0.791[4] high · 64th |
നാണയവ്യവസ്ഥ | തുർക്കിഷ് ലിറ5 (TRY) |
സമയമേഖല | UTC+2 (EET) |
UTC+3 (EEST) | |
കോളിംഗ് കോഡ് | 90 |
ഇൻ്റർനെറ്റ് ഡൊമൈൻ | .tr |
|
വിസ്തീർണം:7,80,580 ച.കി.മീ.; ഔദ്യോഗിക ഭാഷ: തുർക്കിഷ്; മറ്റു പ്രധാന ഭാഷകൾ: കുർദിഷ്, അറബിക്; ഏറ്റവും വലിയ നഗരം: ഇസ്താംബുൾ; നാണയം: ടർക്കിഷ് ലിറ (Turkish Lira).
600-ൽപ്പരം വർഷം ഒട്ടോമൻ സാമ്രാജ്യത്തിന്റെ[5] കേന്ദ്രമായിരുന്നു തുർക്കി. മധ്യയൂറോപ്പ് മുതൽ അറേബ്യൻ ഉപദ്വീപുവരെ വ്യാപിച്ചിരുന്ന ഒട്ടോമൻ സാമ്രാജ്യത്തിൽ ഉത്തരാഫ്രിക്കയുടെ വലിയൊരു ഭാഗവും ഉൾപ്പെട്ടിരുന്നു.[6][7] എന്നാൽ 1923-ൽ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം മുസ്തഫ കമാൽ അത്താത്തുർക്കിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ആധുനിക തുർക്കി പഴയ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഒരു ചെറിയ ഭാഗത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ.അതിനു ശേഷം കൗൺസിൽ ഓഫ് യൂറോപ്പ്, നാറ്റോ, ഒ.ഇ.സി.ഡി, ഒ.എസ്.സി.ഇ, ജി-20 രാഷ്ട്രങ്ങൾ തുടങ്ങിയ സംഘടനകളിൽ തുർക്കി അതിന്റെ സാന്നിദ്ധ്യമറിയിച്ചു.
ഒരു മതാധിഷ്ഠിത രാഷ്ട്രമല്ലെങ്കിലും ഇസ്ലാം മതത്തിനാണ് തുർക്കിയിൽ കൂടുതൽ പ്രചാരം.ജനസംഖ്യയുടെ 8% വരുന്ന കുർദുകൾ (Kurds) പ്രധാന വംശീയ ന്യൂനപക്ഷമാണ്.