ഡാർഡനെൽസ്
From Wikipedia, the free encyclopedia
പ്രകൃത്യാ ഇടുങ്ങിയതും അന്താരാഷ്ട്ര തലത്തിൽ യൂറോപ്പ് ഏഷ്യ ഭൂഖണ്ഡങ്ങളെ വേർത്തിരിക്കുന്നതുമായ വടക്കുപടിഞ്ഞാറൻ തുർക്കിയിലൂടെ ഒഴുകുന്ന ഒരു പ്രധാന ജലപാതയാണ് ഡാർഡനല്ലസ് കടലിടുക്ക്. ഇത് നേരത്തെ ഹെല്ലസ്പോന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. മർമാര കടലിനെ എയ്ജിയൻ കടലുമായും മെഡിറ്ററേനിയൻ കടലുമായും ബന്ധിക്കുന്നത് ഡാർഡനല്ലെസ് കടലിടുക്കാണ്. കൂടാതെ ഏഷ്യൻ തുർക്കിയേയും യൂറേപ്പ്യൻ തുർക്കിയേയും വേർത്തിരിക്കുന്നതും ഡാർഡനെൽസ് ആണ്.ഇതിന് പുറമേ, ബോസ്ഫറസ് കടലിടുക്ക് വഴി കരിങ്കടലിലേക്ക് പാതയൊരുക്കുന്നതും ഈ കടലിടുക്കാണ്. ബോസ്ഫറസ് കടലിടുക്കും ഡാർഡനെൽസും ചേർന്ന് വടക്കുപടിഞ്ഞാറൻ തുർക്കിയെ അന്താരാഷ്ട്ര തലത്തിൽ പ്രധാനമായ ജലപാതകളുടെ കേന്ദ്രമാക്കി മാറ്റുന്നു.