ഓസ്ട്രേലിയക്കാരായ ബാരി ജെ മാർഷൽ, റോബിൻ വാറൻ എന്നിവർ 2005ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനർഹരായി.
സെപ്റ്റംബർ 27
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വ൯ ജയം.
സെപ്റ്റംബർ 11
യു. എസ്. ഓപ്പൺ ടെന്നീസിൽ സ്വിറ്റ്സർലന്റിന്റെ റോജർ ഫെഡറർ, ബെൽജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്സ് എന്നിവർ യഥാക്രമം പുരുഷ, വനിതാ ചാമ്പ്യന്മാരയി. ഇന്ത്യയുടെ മഹേഷ് ഭൂപതിക്ക് മിക്സഡ് ഡബിൾസ് കിരീടം.
സെപ്റ്റംബർ 10
ജപ്പാൻ പൊതുതിരഞ്ഞെടുപ്പിൽ ജുനിചിറൊ കോയ്സുമിയുടെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടി വീണ്ടും അധികാരത്തിലേക്ക്.
സെപ്റ്റംബർ 9
ഈജിപ്റ്റിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹോസ്നി മുബാറക്ക് വീണ്ടും വിജയിച്ചു.
സെപ്റ്റംബർ 4
ഇൻഡോനേയിഷ്യലെ മെഡാനിൽ മ൯ഡാല എയർലൈ൯സ് വിമാനം ജനവാസ കേന്ദ്രത്തിനു മീതെ തകർന്നു വീണ് 111 യാത്രക്കാരുൾപ്പടെ 141 പേർ മരിച്ചു.
സെപ്റ്റംബർ 2
സാനിയ മിർസ ഏതെങ്കിലും ഗ്രാ൯ഡ്സ്ലാം ടൂണമെന്റിലെ അവസാന 16ൽ എത്തുന്ന ആദ്യ ഇന്ത്യൻ ടെന്നിസ് താരമായി.
സെപ്റ്റംബർ 1
കത്രീന ചുഴലിക്കൊടുങ്കാറ്റിനെത്തുട൪ന്ന് വെള്ളത്തിനടിയിലായ ന്യൂഓർലിയ൯സിൽ നിന്നും മുഴുവ൯ ജനങ്ങളെയും മാറ്റിപ്പാ൪പ്പിക്കാ൯ ശ്രമം. ആയിരത്തോളം പേർ ഇതുവരെ മരിച്ചു.
ഇറാഖിലെ ബാഗ്ദാദിൽ ടൈഗ്രിസ് നദിക്കു കുറുകെയുള്ള പാലത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആയിരത്തോളം പേർ മരിച്ചു. പാലത്തിൽ ചാവേർ ബോംബുകളുണ്ടെന്ന നുണപ്രചരണത്തെത്തുടർന്നാണ് ദുരന്തമുണ്ടായത്.