ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 20-ാം വർഷവും,മൂന്നാം സഹസ്രാബ്ദത്തിലെ 20-ാം വർഷവും,2020-കളുടെ ദശകത്തിലെ ഒന്നാം വർഷവുമാണ് ഇത്.
ജനുവരി
- ജനുവരി 01 : കൊറോണ വൈറസ് ഉത്ഭവ കേന്ദ്രം എന്നാ നിഗമനത്തിൽ ചൈനയിലെ വുഹാൻ മാർക്കറ്റ് പൂർണ്ണമായും അടച്ചു.
- ജനുവരി 03 : അമേരിക്കയുടെ മിന്നലാക്രമണത്തിൽ ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു.
- ജനുവരി 07 : വുഹാനിൽ പടരുന്നത് പുതിയയിനം കൊറോണ വൈറസെന്ന് കണ്ടെത്തി.
- ജനുവരി 08 : ഇന്ത്യയിൽ പൗരത്വ നിയമഭേദഗതി നിയമം കേന്ദ്ര സർക്കാർ പാസാക്കി.
- ഇറാഖിലെ രണ്ട് അമേരിക്കൻ വ്യോമതാവളങ്ങളിൽ ഇറാൻറെ മിസൈലാക്രമണം.ആക്രമണമുണ്ടായത് ഖാസിം സുലൈമാനിയുടെ കൊലപാതകത്തിലുള്ള പ്രതികാരമെന്ന് ഇറാൻ.
- ജനുവരി 09 : ബ്രെക്സിറ്റ് കരാറിന് ബ്രിട്ടീഷ് പാർലമെൻറിൻറെ അംഗീകാരം.
- ജനുവരി 11 : കൊറോണ വൈറസിനെത്തുടർന്ന് ചൈനയിൽ ആദ്യമരണം.
- തായ്‍വാൻറെ പ്രസിഡൻറായി സായ് ഇങ് വെൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
- ടെഹ്റാനിൽ യുക്രെയ്ൻ വിമാനം തകർന്നത് തങ്ങളുടെ മിസൈലേറ്റാണെന്ന് ഇറാൻറെ കുറ്റസമ്മതം.
- ജനുവരി 12 : എടിപി കപ്പ് കിരീടം സെർബിയയ്ക്ക്.
- ഫിലിപ്പൈൻ ലുസോൺ ദ്വീപിൽ സ്ഥിതി ചെയ്യുന്ന താൽ അഗ്നിപർവ്വതം.
- ജനുവരി 13 : ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള പ്രിൻസ് ഹാരിയുടെയും ഭാര്യ മേഗൻറെയും തീരുമാനത്തെ പിന്തുണച്ച് എലിസബത്ത് രാജ്ഞി.
- ജനുവരി 23 : കൊറോണ വൈറസിൻറെ പ്രഭവകേന്ദ്രമെന്ന് കരുത്തുന്ന വുഹാനിൽ ലോക്ക്ഡൗൺ.
- ജനുവരി 24 : തുർക്കിയിലെ എലാസിഗ് പ്രവിശ്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 41 മരണം. 1600 പേർക്ക് പരുക്ക്.
- ജനുവരി 26 : ബാസ്ക്കറ്റ് ബോൾ ഇതിഹാസം കോബെ ബ്രയാൻറ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന 4 പേരും മരിച്ചു.
- ജനുവരി 26 : 62-ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ട്രഡീഷണൽ ആർ ആൻറ് ബി പെർഫോർമൻസ്, മികച്ച സോളോ പെർഫോർമൻസ്, മികച്ച അർബാൻ കണ്ടംപററി പെർഫോമൻസ് എന്നീ വിഭാഗങ്ങളിൽ അമേരിക്കൻ ഗായിക ലിസോ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. മികച്ച നവാഗത ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് പുറമെ സോങ് ഓഫ് ദ ഇയർ, മികച്ച പോപ് വോക്കൽ ആൽബം എന്നീ പുരസ്‌കാരങ്ങൾ ബില്ലി എലിഷിന്.
- ജനുവരി 30 : ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്ന് കേരളത്തിൽ എത്തിയ തൃശൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.
- ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.
ഫെബ്രുവരി
- ഫെബ്രുവരി 04 : ജപ്പാനിലെ യോകോഹാമയിൽ ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ഷിപ്പ് തടഞ്ഞു. നടപടി കപ്പലിലുണ്ടായിരുന്നവരിൽ 175 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്.
- ഫെബ്രുവരി 09 : മികച്ച സിനിമക്കുള്ള ഓസ്കാർ പുരസ്കാരം ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റിന്. ചിത്രം നേടിയത് 4 പുരസ്കാരങ്ങൾ. ജോക്കറിലൂടെ മികച്ച നടനുള്ള പുരസ്കാരം വാക്വിൻ ഫീനിക്സിന്. മികച്ച നടി റെനെ സെൽവെഗർ.
- ഫെബ്രുവരി 11 : കൊറോണ വൈറസിന് കോവിഡ് 19 എന്നാ പേര് നൽകി.
- ഫെബ്രുവരി 23 : വെനിസ് കാർണിവൽ റദ്ദാക്കി. കാർണിവൽ മാറ്റിവച്ചത് കൊവിഡ് വ്യാപനത്തെ തുടർന്ന്.
- പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കലാപം. 53 പേർ കൊല്ലപ്പെട്ടുകയും 200 ൽ അധികം ജനങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തു.
- ഫെബ്രുവരി 24 : മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തെരഞ്ഞെടുക്കപ്പെടുന്ന നേതാവായിരുന്നു 95 കാരനായ മഹാതിർ.
- ഫെബ്രുവരി 29 : അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പിട്ടു.
മാർച്ച്
- മാർച്ച് 11 : കൊവിഡിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.
- ലൈംഗികാതിക്രമ കേസിൽ പ്രമുഖ നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ശിക്ഷ വിധിച്ച് കോടതി. ന്യൂയോർക്ക് കോടതി വിധിച്ചത് 23 വർഷം തടവ്.
- മാർച്ച് 13 : ഗ്രീസിലെ ആദ്യ വനിതാ പ്രസിഡൻറായി കാതറിന സാകെല്ലറോപൗലോ അധികാരമേറ്റു.
- ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റിൻറെ പടിയിറങ്ങി.
- മാർച്ച് 16 : കൊവിഡിനെതിരായ വാക്സിൻ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു.
- മാർച്ച് 20 : ഇന്ത്യയിൽ നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റി.
- മാർച്ച് 24 : ഇന്ത്യയിൽ കൊവിഡ് വ്യാപനം തടയാൻ മാർച്ച് 25 അർധരാത്രി മുതൽ ഏപ്രിൽ 14 വരെ ഇന്ത്യയിലുടനീളം 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
- കൊവിഡിൻറെ പശ്ചാത്തലത്തിൽ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവച്ചു.
ഏപ്രിൽ
- ഏപ്രിൽ 7 : കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ഐസിയുവിലേക്ക് മാറ്റി.
- ഏപ്രിൽ 8 : കൊവിഡിൻറെ പ്രഭവകേന്ദ്രമായ വുഹാനിലെ ലോക്ക്ഡൌൺ അവസാനിപ്പിച്ചു.
- ഏപ്രിൽ 15 : കൊവിഡ് വ്യാപനത്തിനിടെ പൊതുതെരഞ്ഞെടുപ്പ് നടത്തുന്ന ആദ്യ രാജ്യമായി ദക്ഷിണ കൊറിയ.
- ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മസ്തികമരണം സംഭവിച്ചെന്ന വ്യാജവാർത്ത.
മെയ്
- മെയ് 01 : കാനഡയിൽ സൈനിക ഗ്രേഡിലുള്ള തോക്കുകൾ നിരോധിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
- മെയ് 07 : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിൽ വാതക ചോർച്ചയിൽ 13 പേർ മരിച്ചു.
- മെയ് 17 : ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെയും മുൻ എതിരാളി ബെന്നി ഗാൻറ്സിൻറെയും നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റു.
- മെയ് 20 : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പർ സൈക്ലോൺ ആംഫാൻ ചുഴലിക്കാറ്റു വീശി.
- മെയ് 22 : പാക്കിസ്താൻ ഇൻറർനാഷണൽ എയർലൈൻസിൻറെ എയർബസ് എ320 വിമാനം തകർന്നുവീണ് 97 പേർ മരിച്ചു.
- മെയ് 25 : അമേരിക്കയിലെ മിനസോട്ടയിൽ കറുത്തവംശജൻ ജോർജ് ഫ്ളോയ്ഡ് പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
- മെയ് 27 : ജോർജ് ഫ്ലോയിഡിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ വൻ പ്രക്ഷോഭം. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന് യൂറോപ്യൻ രാജ്യങ്ങളിലും പിന്തുണ. പ്രക്ഷോഭം നേരിടാൻ സൈനികരെ വിന്യസിക്കുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
ജൂൺ
- ജൂൺ 02 : നിസർഗ ചുഴലിക്കാറ്റ്.1891 ന് ശേഷം രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മുംബൈയെ ബാധിച്ച ആദ്യത്തെ കൊടുങ്കാറ്റാണ് നിസർഗ.
- ജൂൺ 15 : ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തിയായ ഗാൽവാൻ താഴ്വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇരുപത് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.
- ജൂൺ 17 : യുഎൻ രക്ഷാ സമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ താത്കാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
- ജൂൺ 29 : അതിർത്തിയിലെ സംഘർഷത്തിന് പിന്നാലെ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ.
- ഇന്ത്യയിൽ പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
- വ്യാജമദ്യം കഴിച്ച് പഞ്ചാബിലെ അമൃത്സർ, ബറ്റാല, താൺ തരൻ ജില്ലകളിൽ 121 മരണം.
- ജൂൺ 30 : ഹോങ്കോംഗ് സുരക്ഷാനിയമം പാസാക്കി ചൈന.
ജൂലൈ
- ജൂലൈ 02 : റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന് 2036 വരെ അധികാരത്തിൽ തുടരാനുള്ള ഭരണഘടനാഭേദഗതി ജനം വോട്ടെടുപ്പിലൂടെ അംഗീകരിച്ചു.
- ജൂലൈ 06 : അമേരിക്ക ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
- ജൂലൈ 10 : തുർക്കിയിലെ ഹഗിയ സോഫിയ മ്യൂസിയം മുസ്ലീം പള്ളിയായി പ്രഖ്യാപിച്ച് തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് എർദോഗൻ.
- ജൂലൈ 30 : നാസ മാർസ് 2020 റോവർ ദൗത്യം വിജയകരമായി സമാരംഭിച്ചു. ഭാവിയിലെ മനുഷ്യ ദൗത്യങ്ങൾക്കായി തയ്യാറെടുക്കുന്നതിനുള്ള സാങ്കേതിക പ്രദർശനങ്ങൾ ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു.
ഓഗസ്റ്റ്
- ഓഗസ്റ്റ് 04 : ലെബനനിലെ ബെയ്റൂട്ടിലെ തുറമുഖത്ത് സുരക്ഷിതമല്ലാത്ത സംഭരിച്ച അമോണിയം നൈട്രേറ്റ് മൂലമുണ്ടായ ഒരു സ്ഫോടനത്തിൽ 220 ഓളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ഓഗസ്റ്റ് 07 : കേരളത്തിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ മറികടന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് 1344 തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്ന 191 പേരിൽ 19 പേർ മരിച്ചു.
- ഓഗസ്റ്റ് 09 : ആന്ധ്രയിലെ വിജയവാഡ നഗരത്തിലെ കൊവിഡ് സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ 11 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
- ഓഗസ്റ്റ് 11 : ലോകത്തെ ആദ്യത്തെ കോവിഡ് -19 വാക്സിൻ റഷ്യ അംഗീകരിച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രഖ്യാപിച്ചു.
- ഓഗസ്റ്റ് 13 : മൂന്നാമത്തെ ഇസ്രായേൽ-അറബ് സമാധാന കരാർ ഇസ്രയേലും യുഎഇയും ബന്ധം സാധാരണ നിലയിലാക്കാൻ സമ്മതിക്കുന്നു.
- ഓഗസ്റ്റ് 15 : ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
- ഓഗസ്റ്റ് 20 : റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയെ ഗുരുതരാവസ്ഥയിൽ സൈബീരിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- ഓഗസ്റ്റ് 28 : ജപ്പാൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ അനാരോഗ്യത്തെ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞതായി പ്രഖ്യാപിച്ചു.
ഒക്ടോബർ
- ഒക്ടോബർ 16 : ഫ്രാൻസിൽ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ തന്റെ വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തതിനെ തുടർന്നു അധ്യാപകൻ സാമുവൽ പാറ്റി കൊലചെയ്യപ്പെടുന്നു.
- ഒക്ടോബർ 17 : ന്യൂസിലാന്റ് പൊതുതെരഞ്ഞെടുപ്പ് ജസീന്ദ ആർഡെർണിന്റെ ലേബർ പാർട്ടി രണ്ടാം തവണ അധികാരത്തിൽ വിജയിച്ചു.
- ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100 വയസ്
- ഒക്ടോബർ 22 : സ്ത്രീകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള ജനീവ സമവായ പ്രഖ്യാപനത്തിൽ 34 രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ ഒപ്പിട്ടു.
- ഒക്ടോബർ 23 : അഞ്ചാമത്തെ ഇസ്രായേൽ-അറബ് സമാധാന കരാർ അടയാളപ്പെടുത്തി ഇസ്രായേലും സുഡാനും ബന്ധം സാധാരണ നിലയിലാക്കാൻ സമ്മതിക്കുന്നു..
- ഒക്ടോബർ 29 : തെക്കൻ ഫ്രാൻസിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം നടന്ന കത്തി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
- ഒക്ടോബർ 30 : തുർക്കിയിലും ഗ്രീസിലും 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 119 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നവംബർ
- നവംബർ 01 : മോൾഡോവൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നു.
- നവംബർ 03 : അമേരിക്കൻ ഐക്യനാടുകളുടെ 46-ാമത് പ്രസിഡന്റായി ജോ ബിഡൻ തിരഞ്ഞെടുക്കപ്പെട്ടു.
- നവംബർ 04 : കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് കരാറിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഔദ്യോഗികമായി പുറത്തുകടക്കുന്നു.
- നവംബർ 09 : COVID-19 വാക്‌സിനുനായ ഫൈസർ മൂന്നാം പരീക്ഷണവും വിജയകരമായിയെന്ന് പ്രഖ്യാപിച്ചു.
- നവംബർ 15 : നാസയും സ്‌പേസ് എക്‌സും കെന്നഡി സ്‌പേസ് സെന്റർറിൽ നിന്ന് സ്‌പേസ് എക്സ് ക്രൂ -1 മിഷൻ വിക്ഷേപിക്കുന്നു,
- നവംബർ 26 : ഇന്ത്യയിൽ വിവാദമായ കാർഷിക നിയമത്തിനെതിരെ കർഷക സംഘടനകളുടെ പ്രതിഷേധം ആരംഭിക്കുന്നു.
ഡിസംബർ
- ഡിസംബർ 06 : വെനിസ്വേലൻ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നു.
- ഡിസംബർ 08 : എവറസ്റ്റിന്റെ ഉയരം 8,848.86 മീറ്റർ ആണെന്ന് നേപ്പാളും ചൈനയും ഔദ്യോഗികമായി സമ്മതിക്കുന്നു.
- ഡിസംബർ 15 : ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടനിൽ കണ്ടെത്തുന്നു.
- ഡിസംബർ 21 : 1623 ന് ശേഷം വ്യാഴം, ശനി ഗ്രഹങ്ങൾ ഏറ്റവും അടുത്ത് സഞ്ചരികുന്നു.
- ഡിസംബർ 31 : 2020 ജനുവരി 31 ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയതിനെ തുടർന്നുള്ള പരിവർത്തന കാലയളവ് അവസാനിക്കുന്നു.
മെയ്
- 10 മെയ്: ലക്സംബർഗിലെ ചാൾസ് രാജകുമാരൻ
ജനുവരി
- 03 ജനുവരി: ഖാസിം സുലൈമാനി, (ഇറാൻ മിലിറ്ററി കമ്മാൻഡർ)
- 10 ജനുവരി: ഖബൂസ് ബിൻ സെയ്ദ്, (ഒമാനിലെ സുൽത്താൻ)
- 26 ജനുവരി: കോബി ബ്രയന്റ്,(യൂ എസ് ബാസ്‌ക്കറ്റ് ബോൾ ഇതിഹാസം)
ഫെബ്രുവരി
- 09 ഫെബ്രുവരി: പി. പരമേശ്വരൻ
- 25 ഫെബ്രുവരി: ഹുസ്നി മുബാറക്, (ഈജിപ്യൻ പ്രസിഡൻറ്)
മാർച്ച്
- 13 മാർച്ച് : ഷാജി തിലകൻ, (സിനിമ സീരിയൽ താരം. നടൻ തിലകന്റെ മകൻ)
- 29 മാർച്ച് : പറവൈ മുനിയമ്മ, (തമിഴ് നടിയും നാടൻപാട്ടു കലാകാരിയും)
ജൂലൈ
- 19 ജൂലൈ : ജോൺ ലൂയിസ്, (അമേരിക്കൻ മനുഷ്യാവകാശ പ്രസ്ഥാനത്തിൻറെ ചരിത്രമുഖം)
- 30 ജൂലൈ : അനിൽ മുരളി, (തെന്നിന്ത്യൻ സിനിമാ താരം)
സെപ്റ്റംബർ
- 08 സെപ്റ്റംബർ :ജെറി മെൻസൽ, (വിഖ്യാത ചെക് ചലച്ചിത്ര സംവിധായകൻ)
- 10 സെപ്റ്റംബർ :ഡയാന റിഗ് (ബ്രിട്ടീഷ് നടി)
- 10 സെപ്റ്റംബർ : റൂത്ത് ഗിൻസ്ബർഗ്, ( സ്ത്രീകൾക്കായി പോരാടിയ അമേരിക്കൻ സുപ്രിംകോടതി ജഡ്ജ്)
- 21 സെപ്റ്റംബർ : അങ് റിത ഷെർപ്പ, (പർവതാരോഹകൻ 10 തവണ ഓക്സിജൻ സിലിണ്ടലില്ലാതെ എവറസ്റ്റ് കിഴടക്കി )
- 24 സെപ്റ്റംബർ : ഹരോൾഡ് ഇവാൻസ്, (ബ്രിട്ടനിലെ ലോക പ്രശസ്തനായ പത്രപ്രവർത്തകൻ)
- ഡീൻ ജോൺസ്, (ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം )
- 25 സെപ്റ്റംബർ : എസ്.പി. ബാലസുബ്രഹ്മണ്യം, (ഗായകൻ, സംഗീത സംവിധായകൻ നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭ)
നവംബർ
- 05 നവംബർ : ഡിയാഗോ മറഡോണ, (ഫുട്ബോൾ ഇതിഹാസം)
- 15 നവംബർ : സൗമിത്ര ചാറ്റർജി ( വിഖ്യാത ബംഗാളിനടൻ)
- 27 നവംബർ : മൊഹ്സൻ ഫക്രീസാദേ, (ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ )
ഡിസംബർ
- 06 ഡിസംബർ : എസ്. കുമാർ, (മലയാള ചലച്ചിത്ര നിർമാതാവ്)
- 08 ഡിസംബർ : അലെജാൻഡ്രോ സബെല്ല, (അർജൻറീനയെ 2014ലെ ലോകകപ്പ് ഫൈനലിൽ എത്തിച്ച പരിശീലകൻ)
- ഡിസംബർ 09 : വി.ജെ ചിത്ര, (തമിഴ് നടിയും അവതാരകയും)
- 11 ഡിസംബർ : കിം കി ഡുക്, (പ്രശസ്ത കൊറിയൻ ചലച്ചിത്ര സംവിധായകൻ )
- 12 ഡിസംബർ : ജോൺ ലെ കാരെ, ( ബ്രിട്ടീഷ് നോവലിസ്റ്റ് )
- 23 ഡിസംബർ : സുഗതകുമാരി
- ഷാനവാസ് നരണിപ്പുഴ ( മലയാള സിനിമാ സംവിധായകൻ)
- 25 ഡിസംബർ : അനിൽ നെടുമങ്ങാട് (മലയാള നടൻ)
- വൈദ്യശാസ്ത്രം : ചാൾസ് എം. റൈസ്, ഹാർവി ജെ. ആൾട്ടർ, മൈക്കൽ ഹൗട്ടൺ (സിറോസിസിനും ലിവർ കാൻസറിനും കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ് നൊബേൽ)
- ഭൗതികശാസ്ത്രം : റെയിൻഹാർഡ് ജെൻസെൽ, ആൻഡ്രിയ ഗെസ്, റോജർ പെൻറോസ് (തമോഗർത്ത (ബ്ലാക്ക് ഹോൾ))
- രസതന്ത്രം : ജെന്നിഫർ ഡൗദന, ഇമ്മാനുവൽ ചാർപന്റിയർ (ജീവന്റെ കോഡുകൾ തന്നെ തിരുത്തിയെഴുതാൻ ശേഷിയുള്ള ക്രിസ്പർ കാസ്-9 എന്ന വിസ്മയ ജീൻ എഡിറ്റിങ് സങ്കേതം വികസിപ്പിച്ചെടുത്തത്തിനു)
- സാഹിത്യം : ലൂയി ഗ്ലിക്, (അമേരിക്കൻ കവയിത്രി)
- സമാധാനം : വേൾഡ് ഫുഡ് പ്രോഗ്രാം ( പട്ടിണിക്കെതിരെ, ഭക്ഷ്യസുരക്ഷയ്ക്കായി നൽകിയ സംഭാവനകൾ എന്നിവ പരിഗണിച്ച് യുഎന്നിനു കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിനാണിത്)
- സാമ്പത്തികശാസ്ത്രം : പോൾ ആർ. മിൽഗ്രോം, (ലേല വിപണിയെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനങ്ങൾക്കും സിദ്ധാന്തങ്ങൾകും)