ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഒരു പ്രമുഖ ബംഗാളി ചലച്ചിത്രനടനാണ് സൗമിത്ര ചാറ്റർജി (ബംഗാളി: সৌমিত্র চট্টোপাধ্যায় Shoumitro Chôţţopaddhae) (ജനനം: 19 ജനുവരി 1935-മരണം:15 നവംബർ 2020). സൗമിത്ര ചാറ്റർജി കൂടുതലും അഭിനയിച്ചിട്ടുള്ളത് സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരമടക്കം[1] നിരവധി ബഹുമതികൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
സൗമിത്ര ചാറ്റർജി সৌমিত্র চট্টোপাধ্যায় | |
---|---|
ജനനം | സൗമിത്ര ചതോപാധ്യായ് ജനുവരി 19, 1935 |
മരണം | നവംബർ 15, 2020 85) | (പ്രായം
കലാലയം | യൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്ത |
തൊഴിൽ(കൾ) |
|
സജീവ കാലം | 1959–2020 |
സംഭാവനകൾ | Filmography |
ജീവിതപങ്കാളി | ദീപ ചാറ്റർജി (m. 1960–2020) |
കുട്ടികൾ | 2 |
അവാർഡുകൾ | മികച്ച നടൻ (2007) പദക്ഷീപ് പ്രത്യേക ജൂറി പുരസ്കാരം (2001) ദേഖാ |
കൊൽക്കത്തയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കൃഷ്ണനഗറിൽ ജനിച്ച സൗമിത്രക്ക് ചെറുപ്രായത്തിൽ തന്നെ കുടുംബത്തോടൊപ്പം ഹൗറയിലേക്കും തുടർന്ന് കൊൽക്കത്തയിലേക്കും താമസം മാറ്റേണ്ടി വന്നു. സൗമിത്രയുടെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് കൊൽക്കത്തയിലാണ്. സ്കോട്ടിഷ് ചർച്ച് കോളേജിൽ ബംഗാളി സാഹിത്യത്തിൽ ഓണറി ബിരുദവും യൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്തയിൽ നിന്ന് ബംഗാളിയിൽ ബിരുദാന്തരബിരുദവും എടുത്തിട്ടുണ്ട് .
സൗമിത്ര ചാറ്റർജി ആദ്യമായി അഭിനയിച്ചത് 1959 ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലാണ്.[2] സത്യജിത് റേയുടെ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച സൗമിത്ര ബംഗാളിലെ മറ്റ് പ്രശസ്ത സംവിധായകരായ മൃണാൾ സെൻ, തപൻ സിൻഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
സൗമിത്ര ചാറ്റർജിക്ക് ലഭിച്ച ചില പ്രധാന പുരസ്കാരങ്ങൾ.
2020 നവംബർ 15 ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 85 വയസ്സായിരുന്നു.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.