ഇന്ത്യൻ രചയിതാവ് From Wikipedia, the free encyclopedia
എം.പി. വീരേന്ദ്രകുമാർ രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായിരുന്നു.14-ആം ലോകസഭയിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമായിരുന്നു ഇദ്ദേഹം. മരണസമയത്ത് കേരളത്തിൽ നിന്നുള്ള രാജ്യസഭാഗം ആണ് ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററും മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം. 2020 മെയ് 28ന് ഹൃദയാഘാതത്തെ തുടർന്ന്[1] ഇദ്ദേഹം അന്തരിച്ചു.[2]
സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്പറ്റയിൽ ജനനം.[3] മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി.[3] 1987 കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു[3][4]. സ്കൂൾ വിദ്യാർത്ഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നോതാവായിരുന്ന ജയപ്രകാശ് നാരായൺ ആണ് പാർട്ടിയിൽ അംഗത്വം നൽകിയത്.[5]
വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2014 | പാലക്കാട് ലോകസഭാമണ്ഡലം | എം.ബി. രാജേഷ് | സി.പി.എം., എൽ.ഡി.എഫ് | എം.പി. വീരേന്ദ്രകുമാർ | എസ്.ജെ.ഡി., യു.ഡി.എഫ്. |
2004 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.പി. വീരേന്ദ്രകുമാർ | ജെ.ഡി.എസ്., എൽ.ഡി.എഫ്. | വി. ബാലറാം | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
1996 | കോഴിക്കോട് ലോകസഭാമണ്ഡലം | എം.പി. വീരേന്ദ്രകുമാർ | ജനതാദൾ എൽ.ഡി.എഫ്. | കെ. മുരളീധരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1991 | കോഴിക്കോട് ലോകസഭാമണ്ഡലം | കെ. മുരളീധരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.പി. വീരേന്ദ്രകുമാർ | ജനതാദൾ എൽ.ഡി.എഫ്. |
കൃതികൾ | പുരസ്കാരങ്ങൾ | |
---|---|---|
ഹൈമവതഭൂവിൽ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2010)[8], മൂർത്തീദേവി പുരസ്കാരം (2016 [14]) | |
സ്മൃതിചിത്രങ്ങൾ | ||
അമസോണും കുറേ വ്യാകുലതകളും | കേരള സാഹിത്യ അക്കാദമി പുരസ്കാരം(2002)[9][10] | |
ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം | ||
ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര | ഓടക്കുഴൽ പുരസ്കാരം | |
ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും | ||
തിരിഞ്ഞുനോക്കുമ്പോൾ | ||
പ്രതിഭയുടെ വേരുകൾ തേടി | ||
അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ | ||
ഗാട്ടും കാണാച്ചരടുകളും | ||
രോഷത്തിന്റെ വിത്തുകൾ | ||
രാമന്റെ ദുഃഖം | ||
സമന്വയത്തിന്റെ വസന്തം | ||
ബുദ്ധന്റെ ചിരി | ||
വിവേകാനനന്ദൻ- സന്യാസിയും മനുഷ്യനും | ||
ഇദ്ദേഹത്തിന്റെ മകൻ എം.വി. ശ്രേയാംസ് കുമാർ കേരളത്തിലെ രാഷ്ട്രീയ നേതാവും എം.എൽ.എ.യുമാണ്. ഭാര്യ: ഉഷ മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ് കുമാർ (ലോക് താന്ത്രിക് ജനതാ ദൾ സംസ്ഥാന പ്രസിഡണ്ട് , മാതൃഭൂമി ജോ. മാനേജിംഗ് ഡയറക്ടർ ) മരുമക്കൾ : കവിത ശ്രേയാംസ് കുമാർ , ദീപക് ബാലകൃഷ്ണൻ, എം.ഡി. ചന്ദ്രനാഥ്
2020 മെയ് 28 അർദ്ധരാത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.[16] മൃതദേഹം മാതൃഭൂമി ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം വയനാട് പുളിയാർമലയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ ഉഷ, 2022 ഒക്ടോബർ 28-ന് അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.