ഓപ്പറേറ്റിങ് സിസ്റ്റം From Wikipedia, the free encyclopedia
സ്വതന്ത്ര സോഫ്റ്റ്വെയറുകൾ കൊണ്ട് നിർമ്മിച്ച ഒരു ഗ്നു/ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഡെബിയൻ[1] (ഉച്ചാരണം: [ˈdɛbiən]). ഡെബിയൻ, സെർവറുകളിലും ഡെസ്ക്ടോപ്പുകളിലും ഉപയോഗിക്കുന്നതിനായാണ് പ്രധാനമായും രൂപകല്പന ചെയ്തിരിക്കുന്നത്. ഡെബിയൻ അതിന്റെ നിർബന്ധിതമായ ഓപ്പൺ സ്റ്റാൻഡേർഡുകൾ സ്വീകരിക്കുന്നതിലൂടെയും, ഓപ്പൺ ഡെവലപ്പ്മെന്റ് ,ടെസ്റ്റിങ്ങ് ടൂളുകൾ ഉപയോഗിക്കുന്നതിലൂടെയുമാണ് കൂടുതൽ അറിയപ്പെടുന്നത്. [2] പ്രശസ്തമായ ഉബുണ്ടൂ ഓപ്പറേറ്റിങ് സിസ്റ്റം, ഡെബിയൻ ആധാരമാക്കിയുള്ളതാണ്.
നിർമ്മാതാവ് | ഡെബിയൻ പ്രോജക്റ്റ് |
---|---|
ഒ.എസ്. കുടുംബം | ഗ്നൂ (പലത്രം കേർണലുകൾ) |
തൽസ്ഥിതി: | നിലവിലുണ്ട് |
സോഴ്സ് മാതൃക | സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറുകൾ |
പ്രാരംഭ പൂർണ്ണരൂപം | ഓഗസ്റ്റ് 16 1993 |
നൂതന പൂർണ്ണരൂപം | 10.0 ബസ്റ്റർ / ജൂലൈ 6 2019 |
ലഭ്യമായ ഭാഷ(കൾ) | വിവിധ ഭാഷകൾ |
പുതുക്കുന്ന രീതി | ആപ്റ്റ് |
പാക്കേജ് മാനേജർ | ഡി.പി.കെ.ജി. |
സപ്പോർട്ട് പ്ലാറ്റ്ഫോം | എക്സ്86-32, എക്സ്86-64, പവർപിസി, സ്പാർക്, ഡി.ഇ.സി. ആൽഫ, ആം, മിപ്സ്, എച്.പി.പി.എ., എസ്390, ഐ.എ-64 |
കേർണൽ തരം | മോണോലിത്തിക് (ലിനക്സ്, ഫ്രീ ബി.എസ്.ഡി., നെറ്റ് ബി.എസ്.ഡി.), മൈക്രോ കെർണൽ (ഹർഡ്) |
യൂസർ ഇന്റർഫേസ്' | ഗ്നോം, കെ.ഡി.ഇ. & എക്സ്.എഫ്.സി.ഇ. |
വെബ് സൈറ്റ് | http://www.debian.org/ |
1993-ൽ ഇയാൻ മർഡോക്കാണ് ഈ ഗ്നു/ലിനക്സ് വിതരണം ആരംഭിച്ചത്. അദ്ദേഹം പർദ്യൂ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരുന്നു അക്കാലത്ത്. തന്റെ അന്നത്തെ കാമുകി ഡെബ്രയുടെയും (ഇപ്പോൾ മുൻ ഭാര്യ[3]) തന്റെ സ്വന്തം പേരിന്റേയ്യും ആദ്യഭാഗങ്ങൾ ചേർത്താണ് ഡെബിയൻ എന്ന പേരിട്ടത്.[4]. വളരെ പതുക്കെ പ്രചാരത്തിലായ ഡെബിയൻ 1994-1995 കാലയളവിലാണ് അടുത്ത വേർഷനുകൾ 0.9x പുറത്തിറക്കിയത്. 1.x പതിപ്പിന്റെ റിലീസോടെ, മർഡോക്കിനു പകരം, ബ്രൂസ് പെരെൻസ് ടീം നേതാവ് ആയി. വൈകാതെ, (വേർഷൻ 2.0x-പുറത്തിറങ്ങിയതോടെ) അദ്ദേഹം ടീം വിട്ടു.
2019 ജൂലൈയിൽ പുറത്തിറങ്ങിയ ഡെബിയൻ 10 ബസ്റ്റർ ആണ് ഡെബിയന്റെ ഏറ്റവും പുതിയ പതിപ്പ്[5].
ഡെബിയൻ പദ്ധതി, ഡെബിയൻ ഭരണഘടനയും പദ്ധതിയുടെ നടത്തിപ്പിനായി പറഞ്ഞുവച്ചിരിക്കുന്ന സാമൂഹികകരാറിനേയും അടിസ്ഥാനമാക്കിയാണ് മുൻപോട്ട് പോകുന്നത്. ഇതു പ്രകാരം പദ്ധതിയുടെ പ്രഥമമായ ലക്ഷ്യമെന്നത് ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനു രൂപം കൊടുക്കുക എന്നതാണ്. [6] [7] ഡെബിയൻ ഏതാണ്ട് മൂവായിരത്തിലധികം സന്നദ്ധപ്രവർത്തകരുടെ ശ്രമഫലമായാണ് രൂപം കൊള്ളുന്നത്. [8] ഇതിനെ പിന്തുണയ്ക്കുന്നത് ലോകമെമ്പാടുമുള്ള ലാഭേച്ഛയില്ലാത്ത സംഘടനകൾ അവരുടെ സംഭാവനകളിലൂടെയാണ്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സോഫ്റ്റ്വെയർ ഇൻ പബ്ലിക്ക് ഇന്ററെസ്റ്റ് ആണ്. [9] അവരാണ് ഡെബിയൻ വ്യാപാരമുദ്രയുടേയും വാണിജ്യനാമത്തിന്റേയും ഉടമകൾ. ഇവർ മറ്റ് പല സമൂഹ്യപ്രേരിത സ്വതന്ത്ര സോഫ്റ്റ്വെയർ പദ്ധതിയുടേയും കാതലായി വർത്തിക്കുന്നു.[10]
ഡെബിയൻ പദ്ധതി അങ്ങനെ മറ്റ് പല ലിനക്സ് വിതരണങ്ങളായ ഉബുണ്ടു, ഓപ്പൺസ്യൂസ്, മാൻഡ്രിവ, ഫെഡോറ, മിന്റ് എന്നിവയിൽ നിന്ന് വിപരീതമായി സ്വതന്ത്രവും വികേന്ദ്രീകൃതവുമായ ഒരു ചട്ടക്കൂടിൽ വിന്യസിച്ചിരിക്കുന്നു.
കോക്കോമോ മോഡൽ പ്രകാരമുള്ള അനുമാനത്തിൽ ഡെബിയൻ 5.0 ലെന്നി (കോഡെഴുത്തിൽ 32.3 കോടി വരികൾ) നിർമ്മിക്കാൻ ഏതാണ്ട് 80 കോടി അമേരിക്കൻ ഡോളർ ചെലവ് വരും. [11] ഓഹ്ലോ അനുമാനിച്ചതു പ്രകാരം അടിത്തറയ്ക്ക് മാത്രം (5.4 കോടി വരികൾ) ഏതാണ്ട് പത്ത് കോടിയിലധികം നിർമ്മാണച്ചെലവ് വരും.[12]
ഡെബിയൻ അതിനു ലഭ്യമായ ഉപാധികൾക്ക് / ഐച്ഛികങ്ങൾക്ക് പേരുകേട്ടതാണ്. നിലവിലെ സ്ഥിരത കൈവരിച്ച പതിപ്പിൽ ലിനക്സ് കേണൽ ഉപയോഗിച്ച് ഏതാണ്ട് 11 കമ്പ്യൂട്ടർ ആർക്കിടെക്ചറുകൾക്കായി 29,000ൽ അധികം സോഫ്റ്റ്വെയർ പാക്കേജുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. [13] ഫ്രീ ബി.എസ്.ഡി കെർണൽ ഉപയോഗിക്കുന്ന രൂപകല്പനകൾക്കും ഡെബിയൻ പാക്കേജുകൾ ലഭ്യമാണ്. (kfreebsd-i386 and kfreebsd-amd64). ഈ രൂപകല്പന ഇന്റൽ/എ.എം.ഡി 32-ബിറ്റ്/64-ബിറ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾ മുതൽ എംബഡഡ് സിസ്റ്റങ്ങളിൽ കാണപ്പെടുന്ന ആം ആർക്കിടെക്ചറിലും ഐ.ബി.എം. സെർവ്വർ മെയിൻഫ്രയിം കമ്പ്യൂട്ടറുകളിലും വരെ ഉപയോഗിക്കപ്പെടുന്നു. [14] ഡെബിയന്റെ സ്വതേയുള്ള പണിയിടം ഗ്നോം ആണ്. ഇതിൽ ലിബ്രേ ഓഫീസ്, പിഡ്ഗിൻ മുതലായ പ്രമുഖ ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകൾ ഉൾപ്പെട്ടിരിക്കുന്നു. [15] മോസില്ലയുടെ ഫയർഫോക്സിനെ ഡെബിയൻ ഐസ്വീസൽ എന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം എവല്യൂഷൻ മെയിൽ, സി.ഡി/ഡി.വി.ഡി. റൈറ്റിങ്ങ് പ്രോഗ്രാമുകൾ, ശബ്ദ-ദൃശ്യ പ്രമാങ്ങൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയറുകൾ, ചിത്രദർശിനികൾ, പി.ഡി.എഫ്. ദർശിനികൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഗ്നോമിനൊപ്പം കെ.ഡി.ഈ, എക്സ്.എഫ്.സി.ഈ, എൽ.എക്സ്.ഡി.ഈ എന്നീ പണിയിടങ്ങൾ ഉൾക്കൊള്ളിച്ച ഇമേജ് ഫയലുകളും ലഭ്യമാണ്. ഗ്നോം 3നേയും ഡെബിയനേയും ഒരു സിഡിയിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്തതു മൂലം ഡെബിയൻ ചിലപ്പോൾ എക്സ്. എഫ്. സി. ഈ അതിന്റെ സ്വതേയുള്ള പണിയിട വ്യവസ്ഥയായി ഉപയോഗിച്ചേക്കും. [16] ശേഷിക്കുന്ന ഡിസ്കുകളിൽ ( അഞ്ച് ഡി.വി.ഡിയോ മുപ്പതിലധികം സി.ഡികളോ) നിലവിൽ ലഭ്യമായതും എന്നാൽ സ്റ്റാൻഡേർഡ് സന്നിവേശനത്തിനു അത്യാവശ്യമില്ലാത്തതുമായ പാക്കേജുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. മറ്റൊരു സന്നിവേശന രീതി 'നെറ്റ് ഇൻസ്റ്റാൾ' സി.ഡി. മുഖാന്തരമാണ്. ഇത് സാധാരണ സന്നിവേശിപ്പിക്കാനുപയോഗിക്കുന്ന സി.ഡി./ഡി.വി.ഡി.യേക്കാൾ ഉള്ളടക്കം വളരെക്കുറവായിരിക്കും. ഇതിൽ സന്നിവേശകൻ ആരംഭിക്കാനുള്ള അത്യാവശ്യ ഫയലുകൾ മാത്രമേ കാണുകയുള്ളൂ. ബാക്കിയുള്ളവ ഏ.പി.ടി ഉപയോഗിച്ച് ഇൻസ്റ്റാലേഷൻ സമയത്ത് ഡൗൺലോഡ് ചെയ്യുകയാണ്.[17] വെബ് ഡൗൺലോഡ്, ബിറ്റ് ടൊറന്റ്, ജിഗ്ഡൊ എന്നിവ മുഖാന്തരം ഈ സി.ഡി/ഡി.വി.ഡി. സൗജന്യമായി ലഭ്യമാണ്. [18]
പാക്കേജുകൾ ഉൾപ്പെടുന്ന ആദ്യകാല ലിനക്സ് വിതരണത്തിലൊന്നാണ് ഡെബിയൻ. [19] ഒരു പക്ഷേ വ്യക്തമായ പാക്കേജ് മാനേജ്മെന്റായിരിക്കും ഡെബിയന്റെ ഏറ്റവും വലിയ പ്രത്യേകതയും. The അഡ്വാൻസ്ഡ് പാക്കിങ്ങ് ടൂൾ(ഏ.പി.ഡി) പാക്കേജ് മാനേജ്മെന്റ് സിസ്റ്റം, ഒട്ടനവധി റെപ്പോസറ്ററികൾ അടങ്ങിയ പാക്കേജുകൾ, പാക്കേജുകൾ നിർവ്വഹിക്കുന്നതിനു വ്യക്തമായ മാർഗ്ഗരേഖകൾ എന്നിവ ഉയർന്ന കാര്യക്ഷമതയും ഗുണമേന്മയുമുള്ള ഡെബിയൻ പതിപ്പുകളെ പ്രധാനം ചെയ്യുന്നു.[20] ഒപ്പം അവയുടെ നവീകരണവും, പാക്കേജുകളുടെ സ്വതേയുള്ള സന്നിവേശനം പുനസ്ഥാപനം, നീക്കം ചെയ്യൽ എന്നിവ കൃത്യതയോടെ ചെയ്യുന്നു.
നിറം | വിവരണം |
---|---|
ചുവപ്പ് | പഴയ റിലീസ്; ഇപ്പോൾ പിന്തുണയില്ല |
മഞ്ഞ | പഴയ റിലീസ്; ഇപ്പോഴും പിന്തുണയുണ്ട് |
പച്ച | ഇപ്പോഴുള്ള റിലീസ് |
നീല | ഭാവി റിലീസ് |
പതിപ്പ് | കോഡ് | പുറത്തിറക്കിയ തിയതി | പിന്തുണക്കുന്ന ആർക്കിടെക്ചറുകൾ | പാക്കേജുകൾ | പിന്തുണ തീരുന്ന തിയതി | കുറിപ്പുകൾ |
---|---|---|---|---|---|---|
1.1 | ബസ് | 1996 ജൂൺ 17 | 1 | 474 | 1996-09 [22] | ഡി.പി.കെ.ജി., ഇ.എൽ.എഫിലേക്ക്കുള്ള മാറ്റം, ലിനക്സ് 2.0[9] |
1.2 | റെക്സ് | 1996 ഡിസംബർ 12 | 1 | 848 | 1996[അവലംബം ആവശ്യമാണ്] | - |
1.3 | ബോ | 1997 ജൂൺ 5 | 1 | 974 | 1997[അവലംബം ആവശ്യമാണ്] | - |
2.0 | ഹം | 1998 ജൂലൈ 24 | 2 | ≈ 1,500 | 1998 | ഗ്നു സി ലൈബ്രറിയിലേക്കുള്ള മാറ്റം, പുതിയ ആർക്കിടെക്ചർ: എം68കെ[9] |
2.1 | സ്ലിങ്ക് | 1999 മാർച്ച് 9 | 4 | ≈ 2,250 | 2000-12 | ആപ്റ്റ്, പുതിയ ആർക്കിടെചറുകൾ: ആൽഫ, സ്പാർക്[9] |
2.2 | പൊട്ടറ്റോ | 2000 ഓഗസ്റ്റ് 15 | 6 | ≈ 3,900 | 2003-04 | പുതിയ ആർക്കിടെക്ചറുകൾ: ആം, പവർപിസി[23] |
3.0 | വുഡി | 2002 ജൂലൈ 19 | 11 | ≈ 8,500 | 2006-08 | പുതിയ ആർക്കിടെക്ചറുകൾ: എച്ച്.പി.പി.എ., ഐ.എ.64, മിപ്സ്, മിപ്സെൽ, എസ്390[9] |
3.1 | സാർജ് | 2005 ജൂൺ 6 | 11 | ≈ 15,400 | 2008-04[24] | മോഡുലർ ഇൻസ്റ്റോളർ, എ.എം.ഡി.64-ന് ഭാഗിക ഔദ്യോഗികപിന്തുണ. |
4.0 | എച്ച് | 2007 ഏപ്രിൽ 8 | 11 | ≈ 18,000 | 2010-02-15[25] | പുതിയ ആർക്കിടെക്ചർ: എ.എം.ഡി.64, ഒഴിവാക്കിയ ആർക്കിടെക്ചർ: എം68കെ.[26] സചിത്ര ഇൻസ്റ്റോളർ, യുഡെവിലേക്കുള്ള മാറ്റം, മോഡുലർ എക്സ് സെർവറിലേക്കുള്ള മാറ്റം. ഏറ്റവും പുതിയ അപ്ഡേറ്റായ 4.0r9 2010 മേയ് 22-ന് പുറത്തിറങ്ങി.[27] |
5.0[28] | ലെന്നി[29] | 2009 ഫെബ്രുവരി 14[30] | 11+1[A] | ≈ 23,000[31] | പ്രഖ്യാപിച്ചിട്ടില്ല[24] | പുതിയ ആർക്കിടെക്ചർ/ബൈനറി എ.ബി.ഐ.: ആമെൽ.[32] സ്പാർക് 32-ബിറ്റ് ഹാർഡ്വെയറിനുള്ള പിന്തുണ നിർത്തലാക്കി.[33] അസുസ് ഈ പി.സിക്ക് പൂർണ്ണപിന്തുണ.[34] 2011 ജനുവരി 21-ന് ഏറ്റവും പുതിയ അപ്ഡേറ്റായ 5.0.8 പുറത്തിറങ്ങി.[35] |
6.0[36] | സ്ക്വീസ്[37] | 6 February 2011[38] | 9+2[B] | ≈ 29,000[38] | പ്രഖ്യാപിച്ചിട്ടില്ല | പുതിയ ആർക്കിടെക്ചറുകൾ/കെർണലുകൾ: കെഫ്രീബിഎസ്ഡി-ഐ386, കെഫ്രീബിഎസ്ഡി-എ.എം.ഡി.64, ഒഴിവാക്കിയ ആർക്കിടെക്ചറുകൾ: ആൽഫ, എച്ച്.പി.പി.എ., ഒ.എ.ബി.ഐ.[39] ആം.[38] ഗ്നു സി ലൈബ്രറിക്ക് പകരം എംബഡഡ് ഗ്നു സി ലൈബ്രറി.[40] ആശ്രിതത്വം അടിസ്ഥാനമാക്കിയുള്ള ബൂട്ട് ക്രമം; ഇത് സമാന്തര ഇനിറ്റ് സ്ക്രിപ്റ്റ് പ്രോസസിങ് സാധ്യമാക്കുന്നു.[41] ജി.ടി.കെ. 1 പോലുള്ള പഴയ ലൈബ്രറികൾ ഒഴിവാക്കി.[42] സ്വതന്ത്രമല്ലാത്ത ഫേംവെയർ ഒഴിവാക്കിയ സ്വതേയുള്ള ലിനക്സ് കെർണൽ.[8] |
7.0[43] | വീസി[43] | ca. 2013 | പ്രഖ്യാപിച്ചിട്ടില്ല | പ്രഖ്യാപിച്ചിട്ടില്ല | പ്രഖ്യാപിച്ചിട്ടില്ല | ക്യുടി3 പോലുള്ള പഴയ ലൈബ്രറികൾ ഒഴിവാക്കും.[44] മൾട്ടിആർക്ക് പിന്തുണയാരംഭിക്കും.[45] |
ഒരു സി.ഡി. വെണ്ടർ അനൗദ്യോഗികമായി ഒരു ബ്രോക്കൺ റിലീസ് 1.0 എന്ന പേരിൽ ഇറക്കിയതിനാൽ ഔദ്യോഗിക 1.0 പതിപ്പ് ഇറക്കിയിട്ടില്ല.[9]
ഡെബിയൻ പതിപ്പ് | തീയതി | Debian കെർണൽ | ഡെബിയൻ പതിപ്പിനു തൊട്ടുമുൻപിറങ്ങിയ കെർണൽ |
---|---|---|---|
1.1 ബസ് | 1996-06-17 | 2.0 - 9 ജൂൺ 1996[47] | |
1.2 റെക്സ് | 1996-12-12 | 2.0.27[48] | 2.0.27 - ഡിസംബർ 1, 1996[49] |
1.3 ബോ | 1997-06-05 | 2.0.29 2.0.30 [50] for 1.3.1 also 2.0.33[50] |
2.0.30 on 8 April 1997 [49] 2.1.42 on 29 May 1997[51] |
2.0 ഹാം | 1998-07-24 | 2.0.33 2.0.34[52] |
2.0.35 on 13 July 1998[49] 2.1.110 - ജൂലൈ 21 1998[51] |
2.1 സ്ലിങ്ക് | 1999-03-09 | 2.0.35-3 2.0.36-3 2.1.125-1 2.2.1-1[53] |
2.2.3 on 9 March 1999[54] |
2.2 പൊട്ടറ്റോ | 2000-08-15 | 2.2.16[23] | 2.2.16 - ജൂൺ 7, 2000[54] 2.3.99-pre9 - മെയ് 23, 2000[55] |
3.0 വുഡി | 2002-07-19 | 2.2.20 2.4.18[56] |
2.2.21 - മെയ് 20, 2002[54] 2.4.18 - ഫെബ്രുവരി 25, 2002[57] 2.5.26 - ജൂലൈ 16, 2002[58] |
3.1 സർജ് | 2005-06-06 | 2.4.27 2.6.8[59] |
2.4.30 - ഏപ്രിൽ 4, 2005 [57] 2.6.11.11 - മെയ് 27 2005[60] |
4.0 എച്ച് | 2007-04-08 | 2.6.18[26] | 2.6.20.6 - ഏപ്രിൽ 6, 2007[60] |
5.0 ലെന്നി | 2009-02-14 | 2.6.26[31] | 2.6.28.5 - ഫെബ്രുവരി 12, 2009[60] |
6.0 squeeze | 2011-02-06 | ലിനക്സ് 2.6.32[61] kFreeBSD 8.1 |
2.6.37 - ജനുവരി 5, 2011[60] 8.1 onജൂലൈ 19 2010 |
ഡെബിയൻ പദ്ധതി വ്യത്യസ്തങ്ങളായ സവിശേഷതകളോട് കൂടിയ മൂന്ന് വിതരണങ്ങൾ പ്രദാനം ചെയ്യുന്നു. ഈ വിതരണങ്ങളിലെ 'മെയിൻ' റെപ്പോസിറ്ററികൾക്കുള്ളിൽ ഡെബിയൻ സ്വതന്ത്ര സോഫ്റ്റ്വെയർ നിർദ്ദേശാങ്കങ്ങൾ (DFSG) അനുസരിക്കുന്ന വിവിധങ്ങളായ പാക്കേജുകൾ അടങ്ങിയിരിക്കുന്നു.[62]
മാസങ്ങളോളം പിഴവുകൾ പരിഹരിച്ച് പരമാവധി സ്ഥിരതയെത്തിച്ച ശേഷമാകും പുറത്തിറക്കുക. കാര്യമായ സുരക്ഷിതത്വ ക്രമീകരണത്തിനായോ മറ്റോ വരുമ്പോൾ മാത്രമേ സാധാരണയായി ഇത് നവീകരിക്കാറുള്ളൂ. ഡെബിയൻ 6.0നു ശേഷം പുതിയ പതിപ്പുകളെല്ലാം രണ്ടുവർഷത്തെ ഇടവേളയിലാണ് പുറത്തിറക്കുന്നത്.[63] ഇവയുടെ സി.ഡി.കളും ഡി.വി.ഡി.കളൂം ഡെബിയൻ വെബ്സൈറ്റു മുഖാന്തരമോ വെണ്ടർമാർ മുഖാന്തരമോ ലഭ്യമാണ്.[62]
ലിനക്സ് കെർണൽ ഗ്നു ടൂൾ സെറ്റുകൾ (ജി.സി.സി, കോർ യൂട്ടിലിറ്റികൾ, ബാഷ്, മുതലായവ) എന്നിവയേക്കാൾ ഹാർഡ്വെയർ ആവശ്യകതകൾ ഒന്നും ഡെബിയനില്ല. അതിനാൽ ഏത് ആർക്കിടെക്ചറിലേക്കോ പശ്ചാത്തലത്തിലേക്കോ ഡെബിയൻ പോർട്ട് ചെയ്യാവുന്നതാണ്. .[64] ലിനക്സും അതുവഴി ഡെബിയനും സിമ്മട്രിക്ക് മൾട്ടിപ്രോസസിങ്ങ് സിസ്റ്റത്തിലെ മൾട്ടിപ്പിൾ പ്രോസസറിനെ പിന്തുണയ്ക്കും. ഇത് സിംഗിൾ പ്രോസസിങ്ങ് സിസ്റ്റങ്ങളെ പിന്തുണയ്ക്കാറില്ല.[64]
ഡെബിയൻ നിർദ്ദേശിക്കുന്ന സിസ്റ്റം അവശ്യകതകൾ ഇൻസ്റ്റാളേഷൻ ലെവലുകൾക്കനുസൃതമായി മാറിക്കൊണ്ടിരിക്കും. [65]
ഡെസ്ക്ടോപ് സിസ്റ്റങ്ങൾക്ക് ചുരുങ്ങിയത് 1 GHz പ്രോസസർ അവശ്യമാണ്[65]
നിലവിലെ സ്ഥിരതയുള്ള പതിപ്പിൽ പ്രതി പ്രവർത്തിക്കുന്ന പോർട്ടുകൾ:[66]
ഐ386
: ഇന്റൽ/ഏ.എം.ഡി 32-ബിറ്റ് പി.സി.കൾക്കായി നിർമ്മിച്ച എക്സ്86 ആർക്കിടെക്ചർ. [67]എഎംഡി64
: ഇന്റൽ/ഏ.എം.ഡി 64-ബിറ്റ് പി.സി.കൾക്കായി നിർമ്മിച്ച എക്സ്86-64 ആർക്കിടെക്ചർആർമെൽ
: ലിറ്റിൽ-എൻഡിയൻ RiscPCലേക്കുള്ള ആം ആർക്കിടെക്ചർ മറ്റ് എംബഡഡ് സിസ്റ്റങ്ങളും (EABI)സ്പാർക്
: സൺ സ്പാർക് ആർക്കിടെക്ചർപവർപിസി
: പവർപി.സി. ആർക്കിടെക്ചർഐഎ64
: ഇന്റെൽ ഐറ്റാനിയം (ഐഎ-64) ആർക്കിടെക്ചർഎസ്390
: ഐബിഎം ഇഎസ്എ/390 ആർക്കിടെക്ചർand as a "technology preview":
kfreebsd-i386
:kfreebsd-amd64
:http://www.debian-ports.org പറഞ്ഞിരിക്കുന്ന അനൗദ്യോഗിക പോർട്ടുകൾ
alpha
:hppa
:m68k
:ppc64
:powerpcspe
:sh4
:sparc64
സർവ്വേമങ്കി.കോം 2007ൽ നടത്തിയ ഒരു സർവ്വേയിൽ സ്വകാര്യമായതും സംഘടനാപരമായ ആവശ്യത്തിനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ലിനക്സ് വിതരണമായി (ഉബുണ്ടുവിനു തൊട്ടു പിന്നിലായി) ഡിബിയനെ തിരഞ്ഞെടുത്തു.[69] ലിനക്സ് ക്വസ്റ്റിയൻസ്. ഓർഗ് 2007ൽ നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ ഡെബിയൻ അക്കൊല്ലത്തെ മികച്ച സെർവ്വർ വിതരണമായി വിജയിക്കപ്പെട്ടു.[70]
ഡെബിയൻ വിതരണങ്ങളും അവരുടെ വെബ്സൈറ്റും വിവിധ സംഘടനകളുടെ വിവിധ പുരസ്കാരങ്ങൾക്ക് പാത്രമായിട്ടുണ്ട്.[71]2004ൽ ലിനക്സ് ജേണൽ വായനക്കാരുടെ പ്രിയപ്പെട്ട വിതരണമെന്ന പുരസ്കാരം ഡെബിയനു നൽകി[72] മികച്ച ലിനക്സ് വിതരണം എന്നതുൾപ്പടെ പതിനഞ്ചിലധികം വിവിധ അവാർഡുകൾ ഡെബിയൻ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്.[73]
ഇതോടൊപ്പം പ്രതികൂല അഭിപ്രായങ്ങൾക്കും ഡെബിയൻ പാത്രമായിട്ടുണ്ട്. റിച്ചാർഡ് സ്റ്റാൾമാനും സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനവും ഡെബിയനൊപ്പം സ്വതന്ത്രമല്ലാത്ത റെപ്പോസിറ്ററികൾ വിതരണം ചെയ്യുന്നതിനെ വിമർശിച്ചിട്ടുണ്ട്.[74] ഡെബിയനിൽ പ്രോജക്ട് ലീഡറായിരുന്ന അക്കർമാനും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. [75] ഇതേ തുടർന്ന് 2006ൽ നടന്ന വോട്ടെടുപ്പിൽ സ്വതന്ത്രമല്ലാത്ത റെപ്പോകളും വിതരണം ചെയ്യാമെന്ന വാദം വിജയിക്കുകയും തുടർന്നങ്ങോട്ട് ഇവ സൂക്ഷിക്കുകയും ചെയ്തു.[76]
ഡെബിയൻ ശാഖ | വിതരണം |
---|---|
സുസ്ഥിരം | മെപിസ് (സിംപ്ലിമെപിസ്), കനോടിക്സ്, ക്രഞ്ച് ബാങ് ലിനക്സ്,
ഫ്ലോപ്പിക്സ് |
ടെസ്റ്റിങ്ങ് | ഉബുണ്ടു (സുദീർഘ വിതരണം),[77] മെപിസ് (ആന്റിക്സ്), പാർസിക്സ്,
ലിനക്സ് മിന്റ് (ഡെബിയൻ പതിപ്പ്) |
അൺസ്റ്റേബിൾ | ഉബുണ്ടു, ആപ്റ്റോസിഡ്, സെമ്പ്ലിക്സ് ലിനക്സ് |
അറിയപ്പെടാത്തവ | ഡാം സ്മാൾ ലിനക്സ്, സാൻഡ്രോസ്, ക്നോപ്പിക്സ്,
ബാക്ക് ട്രാക്ക്, ലിൻസ്പൈർ, ലിനെക്സ്, വയാറ്റ്, കൂടുതൽ .... [20] |
ഡെബിയനിൽ ആപ്റ്റ് (apt), ഡി.പി.കെ.ജി(dpkg) എന്നിവ പാക്കേജ് മാനേജ്മെന്റിനു വേണ്ടി ഉപയോഗിക്കുന്നു
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.