Remove ads

മോസില്ല ഫൗണ്ടേഷന്റെ ഇന്റർനെറ്റ് സോഫ്റ്റ്‌വെയറുകളുടെ വികസനം ഏകോപിപ്പിക്കുന്ന കമ്പനിയാണ് മോസില്ല കോർപ്പറേഷൻ അഥവാ മോകോ (moz://a ആയി സ്റ്റൈലൈസ് ചെയ്തിട്ടുണ്ട്). ഫയർഫോക്സ്, തണ്ടർബേഡ്, സീമങ്കി എന്നീ സോഫ്റ്റുവെയറുകളാണ് പ്രധാനമായും മോസില്ല കോർപ്പറേഷന്റെ നിയന്ത്രണത്തിൻ കീഴിൽ വരുന്നത്. കോർപ്പറേഷൻ ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മോസില്ല ഫൗണ്ടേഷൻ, ഇപ്പോൾ പ്രവർത്തനരഹിതമായ നെറ്റ്‌സ്‌കേപ്പ് കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷൻ സ്ഥാപിച്ച മോസില്ല ഓപ്പൺ സോഴ്‌സ് പ്രോജക്റ്റ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, മോസില്ല കോർപ്പറേഷൻ നികുതിയ്ക്ക് വിധേയമായ ഒരു സ്ഥാപനമാണ്. മോസില്ല കോർപ്പറേഷൻ അതിന്റെ എല്ലാ ലാഭവും വീണ്ടും മോസില്ല പ്രോജക്റ്റുകളിലേക്ക് വീണ്ടും നിക്ഷേപിക്കുന്നു.[5] മോസില്ല കോർപ്പറേഷന്റെ പ്രഖ്യാപിത ലക്ഷ്യം, "ഇന്റർനെറ്റിലെ തിരഞ്ഞെടുപ്പും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന്" മോസില്ല ഫൗണ്ടേഷന്റെ പൊതു പ്രയോജനത്തിനായി പ്രവർത്തിക്കുക എന്നതാണ്.[6] ഒരു മോസില്ല സൈൻ(MozillaZine) ലേഖനം ഇപ്രകാരം വിശദീകരിക്കുന്നു:

മോസില്ല ഫൗണ്ടേഷൻ ആത്യന്തികമായി മോസില്ല കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും പുതിയ അനുബന്ധ സ്ഥാപനത്തിന്റെ 100 ശതമാനം ഉടമസ്ഥാവകാശം നിലനിർത്തുകയും ചെയ്യും. മോസില്ല കോർപ്പറേഷൻ ഉണ്ടാക്കുന്ന ഏതൊരു ലാഭവും മോസില്ല പ്രോജക്ടിലേക്ക് തിരികെ നിക്ഷേപിക്കും. ഷെയർഹോൾഡർമാരില്ല, സ്റ്റോക്ക് ഓപ്ഷനുകളൊന്നും നൽകില്ല, ലാഭവിഹിതവും നൽകില്ല. മോസില്ല കോർപ്പറേഷൻ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നില്ല, ഒരു കമ്പനിക്കും സബ്സിഡിയറിയുടെ ഓഹരി ഏറ്റെടുക്കാനോ വാങ്ങാനോ കഴിയില്ല. മോസില്ല ഫൗണ്ടേഷൻ മോസില്ല വ്യാപാരമുദ്രകളും മറ്റ് ബൗദ്ധിക സ്വത്തുക്കളും സ്വന്തമാക്കുന്നത് തുടരുകയും മോസില്ല കോർപ്പറേഷന് ലൈസൻസ് നൽകുകയും ചെയ്യും. ഫൗണ്ടേഷൻ സോഴ്‌സ് കോഡ് ശേഖരം നിയന്ത്രിക്കുന്നതും ആരെയാണ് ചെക്ക് ഇൻ ചെയ്യാൻ അനുവദിച്ചിരിക്കുന്നതെന്നതിനെ നിയന്ത്രിക്കുന്നതും തുടരും.[7]

വസ്തുതകൾ Type, വ്യവസായം ...
മോസില്ല കോർപ്പറേഷൻ
Subsidiary
വ്യവസായംSoftware
സ്ഥാപിതംഓഗസ്റ്റ് 3, 2005; 19 വർഷങ്ങൾക്ക് മുമ്പ് (2005-08-03)
ആസ്ഥാനം,
U.S.
പ്രധാന വ്യക്തി
  • Mitchell Baker (Executive Chairwoman & CEO)
ഉത്പന്നങ്ങൾ
വരുമാനം
ജീവനക്കാരുടെ എണ്ണം
Decrease ~750 (2020)[3]
മാതൃ കമ്പനിMozilla Foundation
അനുബന്ധ സ്ഥാപനങ്ങൾMozilla China[4]
വെബ്സൈറ്റ്www.mozilla.org
അടയ്ക്കുക
Thumb
Remove ads

സ്ഥാപനം

മോസില്ല ഫൗണ്ടേഷന്റെ വരുമാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 2005 ഓഗസ്റ്റ് 3-നാണ് മോസില്ല കോർപ്പറേഷൻ സ്ഥാപിതമായത്. ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനമെന്ന നിലയിൽ, മോസില്ല ഫൗണ്ടേഷന് അതിന്റെ വരുമാനത്തിന്റെ സ്ത്രോസ്സുകളെയും അതിന്റെ തുകയുടെയും കാര്യത്തിൽ പരിധികളേർപ്പെടുത്തിയിരിക്കുന്നു. മോസില്ല കോർപ്പറേഷൻ, നികുതി ചുമത്താവുന്ന ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ (അടിസ്ഥാനപരമായി, ഒരു വാണിജ്യ പ്രവർത്തനം) അത്തരം കർശനമായ നിയമങ്ങൾ പാലിക്കേണ്ടതില്ല. ഫയർഫോക്‌സിന്റെയും തണ്ടർബേർഡിന്റെയും (ആഗോള സ്വതന്ത്ര സോഫ്‌റ്റ്‌വെയർ കമ്മ്യൂണിറ്റിയുടെ) വികസനത്തിന്റെ ഏകോപനവും സംയോജനവും ബിസിനസുകളുമായുള്ള ബന്ധങ്ങൾക്ക് വേണ്ടിയുള്ള മാനേജ്‌മെന്റും ഉൾപ്പെടെ, മോസില്ല ഫൗണ്ടേഷനിൽ നിന്ന് നിരവധി മേഖലകൾ മോസില്ല കോർപ്പറേഷൻ ഏറ്റെടുത്തു.

Remove ads

വ്യക്തികൾ

ഡയറക്ടർ ബോഡ്

  • മിച്ചൽ ബേക്കർ - ചെയർപേഴ്സൺ
  • റീഡ് ഹോഫ്മാൻ
  • ജോൺ ലില്ലി
  • എലെൻ സിമിനോഫ്

മാനേജ്മെന്റ് സംഘം

  • Gary Kovacs - സിഇഓ
  • Brendan Eich - സിടിഓ
  • ജിം കുക്ക് - സിഎഫ്ഓ
  • ക്രിസ് ബേഡ് - സിഎംഓ
  • ജെയ് സള്ളിവ്ൻ - വൈസ് പ്രസിഡന്റ്
  • ഹാർവേ ആൻഡേഴ്സൺ - വൈസ് പ്രസിഡന്റ്, ജെനറൽ കൗൺസൽ
  • ടോഡ് സിംസൺ

ഇപ്പോഴത്തെ മറ്റു പ്രമുഖ വ്യക്തികൾ

  • Sheeri Cabralഷീറി കബ്രാൾ - മൈഎസ്ക്യുഎൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ
  • ഓസ ഡോട്ട്സ്ലർ - കമ്യൂണിറ്റി വികസന ഡയറക്ടർ
  • ഡേവ് മില്ലർ - ബഗ്സില്ല വികസിപ്പിക്കുന്നു
  • ജോണി സ്റ്റെൻബാക്ക്

മുമ്പുണ്ടായിരുന്ന മറ്റു പ്രമുഖ വ്യക്തികൾ

  • ക്രിസ്റ്റഫർ ബ്ലിസാർഡ്
  • ജോൺ റെസിഗ്
  • മൈക്ക് ഷ്രോപ്പഫെർ
  • മൈക്ക് ഷേവർ
  • വിൻഡോ സ്നൈഡർ
Remove ads

ഇതും കൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads