മോസില്ല ഫൗണ്ടേഷനും മോസില്ല കോർപറേഷനും വികസിപ്പിക്കുന്ന ഒരു സ്വതന്ത്ര വെബ് ബ്രൗസറാണ് മോസില്ല ഫയർഫോക്സ്. ഇപ്പോൾ നിലവിലുള്ളതും പ്രതീക്ഷിക്കപ്പെടുന്നതുമായ വെബ് മാനകങ്ങൾ പിന്തുണയ്ക്കുന്ന റെൻഡറിങ് എഞ്ചിനായ ഗെക്കോയാണ് വെബ് പേജുകൾ പ്രദർശിപ്പിക്കാൻ ഫയർഫോക്സ് ഉപയോഗിക്കുന്നത്. വിൻഡോസിലും മാക് ഒഎസിലും ലിനക്സിലും ആൻഡ്രോയ്ഡിലും ഐ.ഒ.എസിലും ഫയർഫോക്സ് ലഭ്യമാണ്. എന്നാൽ ഐ.ഒ.എസിലുള്ള ആപ്പിളിന്റെ നിയന്ത്രണങ്ങൾ കാരണം മറ്റ് ഐ.ഒ.എസ് ബ്രൗസറുകളെ പോലെ ഫയർഫോക്സിന്റെ ഐ.ഒ.എസ് പതിപ്പും വെബ് പേജുകൾ പ്രദർശിപ്പിക്കാൻ വെബ്കിറ്റാണ് ഉപയോഗിക്കുന്നത്.[9]

വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
മോസില്ല ഫയർഫോക്സ്
2019 ഒക്ടോബർ മുതൽ ഉപയോഗിക്കപ്പെടുന്ന ലോഗോ
2019 ഒക്ടോബർ മുതൽ ഉപയോഗിക്കപ്പെടുന്ന ലോഗോ
ഫയർഫോക്സ് 114 മാക്ഒഎസിൽ
ഫയർഫോക്സ് 114 മാക്ഒഎസിൽ
വികസിപ്പിച്ചത്മോസില്ല കോർപ്പറേഷൻ
മോസില്ല ഫൗണ്ടേഷൻ
ആദ്യപതിപ്പ്നവംബർ 9, 2004; 20 years ago (2004-11-09)
സുസ്ഥിര പതിപ്പ്(കൾ)
സ്റ്റാഡേർഡ്134.0[1] Edit this on Wikidata / 7 ജനുവരി 2025
ദീർഘകാല പിന്തുണയുള്ള പതിപ്പ്128.6.0esr[2] Edit this on Wikidata / 7 ജനുവരി 2025
പൂർവ്വദർശന പതിപ്പ്(കൾ)
ബീറ്റയും ഡെവലപ്പർ പതിപ്പും135.0b2[3] Edit this on Wikidata / 8 ജനുവരി 2025
നൈറ്റ്ലി136.0a1[4] Edit this on Wikidata / 6 ജനുവരി 2025
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി++, എക്സ്.യു.എൽ., എക്സ്.ബി.എൽ., ജാവാസ്ക്രിപ്റ്റ്[5]സി.എസ്.എസ്.[6][7]
Engine
  • ഗെക്കോ
  • Quantum
  • SpiderMonkey
വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംലിനക്സ്, മാക് ഒഎസ്, വിൻഡോസ്, ആൻഡ്രോയ്ഡ്, ഐ.ഒ.എസ്
ലഭ്യമായ ഭാഷകൾ97 ഭാഷകൾ[8]
തരംവെബ് ബ്രൗസർ
അനുമതിപത്രംഎം.പി.എൽ 2.0
വെബ്‌സൈറ്റ്www.mozilla.org/firefox
അടയ്ക്കുക

ചരിത്രം

ഫയർഫോക്സ് 1.5.0.3

ഡേവ് ഹ്യാറ്റും ബ്ലേക്ക് റോസും ചേർന്ന് മോസില്ല പ്രൊജക്ടിന്റെ ഒരു പരീക്ഷണാത്മക ശാഖയായാണ് ഫയർഫോക്സ് പ്രൊജക്ട് ആരംഭിച്ചത്. മോസില്ല സ്യൂട്ടിൽ നിന്നും ഫയർഫോക്സ്, തണ്ടർബേർഡ് എന്നിവയിലേക്ക് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതായി ഏപ്രിൽ 3, 2003-ൽ മോസില്ല ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.[10]

ഫയർഫോക്സ് പദ്ധതിയുടെ പേര് പല തവണ മാറ്റത്തിന് വിധേയമായി. ഫീനിക്സ് എന്നായിരുന്നു ആദ്യ നാമം. എന്നാൽ ഫീനിക്സ് ടെകനോളജിയുമായുള്ള ട്രേഡ്‌മാർക്ക് പ്രശ്നങ്ങൾ മൂലം അത് മാറ്റേണ്ടിവന്നു. പിന്നീട് വന്ന ഫയർബേർഡ് എന്ന പേര് ഫയർബേർഡ് ഫ്രീ ഡാറ്റാബേസ് സോഫ്റ്റ്‌വെയർ പദ്ധതിയിൽനിന്ന് കടുത്ത പ്രതിഷേധത്തിന് കാരണമായി. [11][12][13]ഡാറ്റാബേസ് സോഫ്റ്റ്വെയറിന്റെ പേരുമായി മാറിപ്പോകാതിരിക്കാൻ ബ്രൗസറിന് മോസില്ല ഫയർബേർഡ് എന്ന് പേരിട്ടാൽ മതി എന്നായിരുന്നു മോസില്ല ഫൗണ്ടേഷന്റെ അഭിപ്രായം. എന്നാൽ ഡാറ്റാബേസ് സെർവറിന്റെ ഡെവലപ്മെന്റ് കമ്യൂണിറ്റിയിൽനിന്നുള്ള തുടർച്ചയായ സമ്മർദ്ദത്തെത്തുടർന്ന് വീണ്ടുമൊരു പേരുമാറ്റം ഉണ്ടായി. ഫെബ്രുവരി 9, 2004ൽ മോസില്ല ഫയർബേർഡ് മോസില്ല ഫയർഫോക്സ് ആയി മാറി[14]. ഇതു ചുരുക്കി ഫയർഫോക്സ് എന്നു മാത്രമായും ഉപയോഗിക്കാറുണ്ട്. മോസില്ല ഫയർഫോക്സിന്റെ ചുരുക്കെഴുത്തായി Fx അല്ലെങ്കിൽ fx എന്നെഴുതാനാണിഷ്ടപ്പെടുന്നതെങ്കിലും കൂടുതലായും ഉപയോഗിച്ചു വരുന്നത് FF എന്ന ചുരുക്കെഴുത്താണ്‌.

2004 നവംബർ 9-ന്‌ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നതിനു മുന്നേ അനേകം ഫയർഫോക്സ് പരീക്ഷണ പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. സുരക്ഷയും, സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള അനേകം ഘട്ടങ്ങൾ നൽകിയതിനുശേഷം ഫയർഫോക്സിന്റെ പുതിയ പതിപ്പായ ഫയർഫോക്സ് 1.5 2005 നവംബർ 2009-ന്‌ പുറത്തിറങ്ങി[15][16][17].. 2006 ഒക്ടോബർ 24]]-ന്‌ ഫയർഫോക്സ് 2-ഉം പുറത്തിറങ്ങി. ഈ പതിപ്പിലാണ്‌ ടാബ് ബ്രൗസിങ്ങ്, എക്സ്റ്റങ്ഷനുകൾ കൂട്ടിച്ചേർക്കാനുള്ള ജി.യു.ഐ.(GUI) ഉപാധി, സോഫ്റ്റ്‌വെയർ എഞ്ചിനുകൾ തിരയാനും അപ്‌ഗ്രേഡ് ചെയ്യാനുമുള്ള സൗകര്യം,സെഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള സൗകര്യം, സ്പെൽചെക്ക് സൗകര്യം, ഗൂഗിൾ നിർമ്മിച്ച ആന്റി ഫിഷിങ്ങ് എക്സ്ടെൻഷൻ[18][19] (പിന്നീടിത് ഫയഫോക്സിനൊപ്പം കൂട്ടിച്ചേർത്തു[20]) എന്നിവ ഫയർഫോക്സ് ആദ്യമായി ഉപയോക്താക്കൾക്ക് നൽകിയത്. 2007 ഡിസംബറിൽ ഫയർഫോക്സ് ലൈവ് ചാറ്റ് ആരംഭിച്ചു. ഫയർഫോക്സ് ഉപയോക്താക്കൾക്ക് ജൈവ് സോഫ്റ്റ്‌വേർ പ്രദാനം ചെയ്യുന്ന ഈ ചാറ്റ് സോഫ്റ്റ്‌വേർ വഴി, ഫയർഫോക്സ് സന്നദ്ധസേവകരുമായി ഫയർഫോക്സ് സംബന്ധമായ ചോദ്യങ്ങൾ ചോദിക്കുന്നതിനും അവസരമുണ്ടാകുന്നു[21]

ഫയർഫോക്സ് 3.0

ഫയർഫോക്സ് 3.0

ഫയർഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പായ മോസില്ല ഫയർഫോക്സ് 3.0 2008 ജൂൺ 17-നാണ്‌ പുറത്തിറങ്ങിയത്. ഫയർഫോക്സ് 3.0 മോസില്ല ജീക്കോ ലേ ഔട്ട് എഞ്ചിന്റെ 1.9 പതിപ്പാണ്‌ വെബ്ബ് താളുകൾ കാണിക്കുവാൻ ഉപയോഗിക്കുന്നത്. ഈ പുതിയ പതിപ്പിൽ അനേകം ബഗ്ഗുകൾ ശരിയാക്കുകയും, വെബ് എ.പി.ഐ.കൾക്ക് പുതിയ എ.പി.ഐ. ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്[22]. ഈ പതിപ്പിന്റെ മറ്റു സവിശേഷതകൾ പുതുക്കിയ ഡൗൺലോഡ് മാനേജറും, ബുക്ക്മാർക്കുകളും, ഹിസ്റ്ററിയും സൂക്ഷിക്കാൻ പുതിയ രീതിയും, വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് വിവിധ തീം എന്നിവയൊക്കെയാണ്‌.

ഫയർഫോക്സ് 3-ന്റെ ആദ്യ ബീറ്റാ പതിപ്പ് പുറത്തിറങ്ങിയത് 2007 നവംബർ 19-നാണ്‌[23]. ഗ്രാൻ പരാഡിസോ (Gran paradiso) എന്നതാണു ഈ ബീറ്റാ പതിപ്പിന്റെ പ്രൊജക്ട് കോഡ്[24] . പിന്നീട് 2008 ജൂണിൽ പുതിയ പതിപ്പ് ഇറങ്ങുന്നതു വരെ അനേകം ബീറ്റാ പതിപ്പുകൾ ഫയർഫോക്സ് 3-ന്റേതായി ഇറങ്ങിയിട്ടുണ്ട്.[25]

ഒരു ദിവസം ഏറ്റവും അധികം പേർ ഡൗൺലോഡ് ചെയ്ത സോഫ്റ്റ്‌വേർ എന്ന ലോകറെക്കോർഡ് നേടാനായി മോസില്ല കോർപ്പറേഷൻ ഈ ദിനം ഡൗൺലോഡ് ദിനം ആയി പ്രഖ്യാപിച്ചു. 8,002,530 പേർ അന്നു ഫയർഫോക്സ് ഡൗൺലോഡ് ചെയ്തു ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചു. [26]

2008 ജൂണിലെ കണക്കുകൾ പ്രകാരം ലോകത്ത് ആകെ ഉപയോഗിക്കപ്പെടുന്ന ബ്രൗസറുകളിൽ 2.31% ഫയർഫോക്സ് 3 ആണ്‌.

3.5 പതിപ്പ്

മൂന്നു ബീറ്റ പതിപ്പുകൾ പുറത്തിറങ്ങിയതിനു ശേഷം , ഈ പതിപ്പിന്റെ പേർ 3.5 എന്നാക്കുവാൻ മോസില്ല ഡവലപ്പർമാർ തീരുമാനിച്ചു[27]. സാധാരണ ഇറങ്ങുന്ന പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയതിനാലാണ്‌ ഇങ്ങനെയൊരു തീരുമാനം. ഫയർഫോക്സ് 3.5-ന്റെ കോഡ് നേം ഷേർടോക്കോ എന്നാണ്[28]‌. ഇതിൽ എച്ച്.ടി.എം.എൽ. 5 സ്പെസിഫിക്കേഷനിൽ പറയുന്ന <video> ,<audio> എന്നീ ടാഗുകൾ ഉൾപ്പെടുത്താൻ പദ്ധതികളുണ്ട്. കൂടുതൽ സൗകര്യങ്ങൾ ഉള്ള വെബ്ബ് ആപ്ലിക്കേഷനുകൾ എളുപ്പത്തിൽ നിർമ്മിക്കുന്നതിനാവശ്യമായ ക്രോസ് സൈറ്റ് എക്സ്.എം.എൽ. എച്ച്.ടി.ടി.പി. റിക്വസ്റ്റ് ,JSON DOM എന്ന പുതിയ സാങ്കേതിക വിദ്യ,പരിപൂർണ്ണമായ സി.എസ്.എസ്. 3 സെലക്ടർ[29] അവലംബംതുടങ്ങിയവയും ഈ പതിപ്പിൽ ഉൾപ്പെടുത്താൻ പദ്ധതികളുണ്ട്[30][31]. ഫയർഫോക്സ് 3.1 ജീക്കോ റെൻഡറിംഗ് എഞ്ചിന്റെ 1.9.1 എന്ന പുതിയ പതിപ്പാണുപയോഗിക്കുന്നത്. അതിനാൽ ഫയർഫോക്സ് 3-ൽ ലഭിക്കാത്ത പല പുതിയ സൗകര്യങ്ങളും ഫയർഫോക്സ് 3.5-ൽ ലഭ്യമാകുമെന്ന് കരുതുന്നു.

ഇതിന്റെ ആൽഫാ പതിപ്പ് 2008 ജൂലൈ[32] അവസാനം പുറത്തിറങ്ങി. പതിപ്പിന്റെ ആൽഫാ 2 2008 സെപ്റ്റംബർ 6]]-നും പുറത്തിറങ്ങി. ഇതിൽ വീഡിയോകൾക്ക് കൂടുതൽ പരിഗണനയും ജാവാസ്ക്രിപ്റ്റിന്റെ വേഗത വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഷേർടോക്കോ എന്ന് പേരിട്ടിരിക്കുന്ന ഈ പതിപ്പിന്റെ അവസാന ആൽഫാ പതിപ്പാണ്‌ പുറത്തിറങ്ങിയതെന്ന് മോസില്ല കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. ഗൂഗിൾ അതിന്റെ ബ്രൗസർ ആയ ഗൂഗിൾ ക്രോം പുറത്തിറക്കി ഏതാനും ദിവസങ്ങൾക്കുള്ളിലാണ്‌ മോസില്ല ഫയർഫോക്സ് 3.1 പതിപ്പിന്റെ രണ്ടാം ആൽഫാ പതിപ്പ് പുറത്തിറക്കിയത്. ഗൂഗിൾ ക്രോം വിൻഡോസ് എക്സ്.പി.,വിൻഡോസ് വിസ്റ്റ എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റമുകളിൽ മാത്രമേ ലഭ്യമാകുകയുള്ളൂ.[33][34][35]

മോസില്ല ഫയർഫോക്സ് 3.5 ഔദ്യോഗികമായി പുറത്തിറങ്ങിയത് 2009 ജൂൺ 30-നാണ്‌[36][37][38].

3.6 പതിപ്പ്

3.5 പതിപ്പിനു ശേഷം ഇറങ്ങുന്ന പതിപ്പായ 3.6-ന്റെ(3.2 പതിപ്പ് എന്നു ആദ്യ പേർ)[39] കോഡ് നേം നമോറോക്ക എന്നാ[40]ണ്‌. ഇത് ജനുവരി 21 പുറത്തിറങ്ങി. 2008 ഡിസംബർ 1-നാണ്‌[41] ഇതിന്റെ ഡെവലപ്പ്മെന്റ് ആരംഭിച്ചത്. ഗീക്കോ 1.9.2 എഞ്ചിൻ മോസില്ല 2 പ്ലാറ്റ്ഫോമിൽ ഉപയോഗിക്കുന്ന ഈ പതിപ്പിൽ പുതിയ രീതിയിലുള്ള ഗ്രാഫിക്കൽ ടാബ് സ്വിച്ചിങ്ങ് തുടങ്ങിയ നിരവധി ഇന്റർഫേസ് പരിഷ്കരണങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഇത് ആദ്യം 3.1 ബീറ്റ 2 പതിപ്പിലാണ്‌ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.

സവിശേഷതകൾ

സ്വകാര്യ ബ്രൗസിങ്[42][43], വെബ് ഡെവലപ്മെന്റ് ടൂളുകൾ[44], ടാഗുകളും ഫോൾഡറുകളും ഉപയോഗിച്ച് ബുക്മാർക്കുകളെ വേർതിരിച്ച് സൂക്ഷിക്കാവുന്ന ബുക്മാർക് മാനേജർ[45][46], പാസ്വേർഡ് മാനേജർ[47], ടാബുകളെ പിൻ ചെയ്യാനുള്ള സൗകര്യം[48], പിക്ചർ ഇൻ പിക്ചർ മോഡ്[49], പേജുകളെ ട്രാൻസ്ലേറ്റ് ചെയ്യാനുള്ള സൗകര്യം[50], സ്ക്രീൻഷോട്ട് ടൂൾ, ഐഡ്രോപ്പർ ടൂൾ, പി.ഡി.എഫ് എഡിറ്റർ[51] എന്നിവ ഫയർഫോക്സിന്റെ ഡെസ്ക്ടോപ്പ് പതിപ്പിൽ ലഭ്യമാണ്.

ഫയർഫോക്സ് ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് തീമുകൾ നിർമ്മിക്കുവാനും മറ്റുള്ളവർ നിർമിച്ച തീമുകൾ ഉപയോഗിക്കുവാനും കഴിയും.[52][53]


ബ്രൗസർ എക്സ്റ്റൻഷൻസ്

ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് മുതലായ ബ്രൗസറുകളിലെ എക്സ്റ്റൻഷൻ സിസ്റ്റങ്ങളുമായി അനുയോജ്യമായ വെബ്എക്സ്റ്റൻഷൻസ് എന്നറിയപ്പെടുന്ന എ.പി.ഐ യുടെ സഹായത്തോടുകൂടി എച്ച്.ടി.എം.എൽ, സി.എസ്.എസ്, ജാവാസ്ക്രിപ്റ്റ് എന്നീ പ്രോഗ്രാമിങ് ഭാഷകളിലാണ് പ്രാഥമികമായും ആട്-ഓണുകൾ നിർമ്മിക്കപ്പെടുന്നത്.[54] ആട്-ഓണുകളെ ബ്രൗസറിന്റെ ആന്തരിക പ്രവർത്തനത്തെ ആക്സെസ് ചെയ്യാനും അതിനെ കൈകാര്യം ചെയ്യാനും സഹായിച്ചിരുന്ന എക്സ്.യു.എൽ, എക്സ്.പി.സി.ഓ.എം എന്നീ എ.പി.ഐ കൾ ഉപയോഗിച്ചിരുന്ന ആട്-ഓണുകളെ മുൻപ് ഫയർഫോക്സ് പിന്തുണച്ചിരുന്നു. മൾട്ടി-പ്രോസസ്സ് ആർക്കിടെക്ചറിൽ അനുയോജ്യത ഉൾപ്പെടുത്തിയിട്ടില്ലായിരുന്നാൽ എക്സ്.യു.എൽ ആട്-ഓണുകൾ ലീഗസി ആട്-ഓണുകളായി കണക്കാക്കപ്പെടുകയും ഫയർഫോക്സ് 57 ക്വാന്റം പതിപ്പിന് ശേഷം ഇറങ്ങിയ പതിപ്പുകളിൽ പിന്തുണക്കപ്പെടാതിരിക്കുകയും ചെയ്യപ്പെട്ടു.[55][56]

പിന്തുണയ്ക്കുന്ന മാനകങ്ങൾ

മോസില്ല ഫയർഫോക്സ് എച്ച്.ടി.എം.എൽ, എക്സ്.എം.എൽ., എക്സ്.എച്.റ്റി.എം.എൽ.,എസ്.വി.ജി.(Scalable Vector Graphics) 1.1(അപൂർണ്ണം) (Web standards) [57] സി.എസ്.എസ്. (Cascading Style Sheets)(with extensions)[58]), ഇ.സി.എം.എ സ്ക്രിപ്റ്റ്(ECMA Script) (ജാവാസ്ക്രിപ്റ്റ്), ഡോം(Document Object Model), മാത്ത്.എം.എൽ., ഡി.ടി.ഡി(Document Type Definition), എക്സ്.എസ്.എൽ.ടി.(XSL Transformations), എക്സ്പാത്ത്, (അനിമേറ്റഡ്) പി.എൻ.ജി(Portable Network Graphics) ചിത്രങ്ങളെ ആൽഫാ സുതാര്യതയോടെ.[59] തുടങ്ങി നിരവധി വെബ്ബ് മാനകങ്ങളെ പിന്തുണക്കുന്നു. ഫയർഫോക്സ് വെബ് ഹൈപ്പർടെക്സ്റ്റ് ആപ്ലിക്കേഷൻ റ്റെക്നോളജി വർക്കിങ്ങ് ഗ്രൂപ്പ്(WHATWG) മുന്നോട്ടു വെച്ച മാനകമായ ക്ലൈന്റ് സൈഡ് സംഭരണം(Client side storage)[60][61] ,കാൻവാസ് ഘടകം [62] എന്നീ മാനകങ്ങളെയും പിന്തുണക്കുന്നുണ്ട്.

ഫയർഫോക്സ് 3.0 ആസിഡ്2 മാനക പിന്തുണാപരിശോധനയിൽ വിജയിച്ചിട്ടുണ്ട്.[63] എങ്കിലും, മറ്റു സ്ഥിരതയാർന്ന ബ്രൗസറുകളെപ്പോളെ ഫയർഫോക്സ് 3.0-ഉം ജനുവരി 2009-ൽ നടത്തിയ ആസിഡ്3 പരിശോധന വിജയിച്ചിട്ടില്ല; ചിത്രങ്ങൾ വ്യക്തതയോടെ പ്രദർശിപ്പിക്കാൻ സാധിക്കാത്തതിനാൽ ഫയർഫോക്സ് 3.0-ന്‌ 71/100 നേടാനേ കഴിഞ്ഞുള്ളൂ. ഫയർഫോക്സ് 3.1-ന്‌ 93/100 നേടിയിട്ടുണ്ട്.,ഇതിൽ ചിത്രങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും തെറ്റായ ഫേവൈക്കണുകൾ കാരണം ആസിഡ്3 മാനക പിന്തുണാപരിശോധനയിൽ വിജയിക്കാൻ ഇതിനും സാധിച്ചിട്ടില്ല.

സുരക്ഷ

ഫയർഫോക്സ് സാന്റ്ബോക്സ് സെക്യൂരിറ്റി മോഡൽ ആണു സ്വീകരിച്ചിരിക്കുന്നത്,[64] ഇതു കാരണം സേം ഒറിജിൻ നയപ്രകാരം മറ്റു വെബ്ബ്‌സൈറ്റുകളുടെ സ്ക്രിപ്റ്റുകൾക്ക് ഡേറ്റ ശേഖരിക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുന്നു.[65] ഫയർഫോക്സ്, എച്ച്.ടി.ടി.പി.എസ്. പ്രോട്ടോകോൾ ഉപയോഗിക്കുമ്പോൾ എസ്.എസ്.എൽ/ടി.എൽ.എസ് എന്ന ശക്തമായ നിഗൂഡശാസ്ത്രം ഉപയോഗിക്കുന്നു.[66] കൂടാതെ ഇത് സ്മാർട്ട് കാർഡ് എന്ന വെബ്‌സൈറ്റുകൾ ആധികാരികമാക്കുന്നതിന്‌ ഉപയോഗിക്കുന്നുണ്ട്.[67]

പകർപ്പവകാശം

ഫയർഫോക്സ് ഒരു സ്വതന്ത്രവും, സോഴ്‌സ് കോഡ് ലഭ്യമായതുമായ (Open source) ഒരു സോഫ്റ്റ്‌വെയർ ആണ്‌. ഇതിന്റെ പകർപ്പവകാശം മോസില്ല പബ്ലിക്ക് ലൈസൻസ് (Mozilla Public License, MPL), ഗ്നു സാർവ്വജനിക അനുവാദ പത്രിക (GNU General Public License (GPL)), ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രിക (GNU Lesser General Public License]] (LGPL)) എന്നീ പകർപ്പവകാശ പത്രികകൾക്കു കീഴിലായിട്ടാണ്‌ പ്രസിദ്ധീകരിക്കുന്നത്.[68] ഈ പകർപ്പവകാശങ്ങൾ ഏതൊരാൾക്കും ഇതിന്റെ ലിഖിതരേഖ(Source code) കാണുന്നതിനും, തിരുത്തലുകൾ നടത്തുന്നതിനും തിരുത്തിയ രൂപം വിതരണം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യം നൽകുന്നു. ഇതുകൊണ്ടു തന്നെ ഫയർഫോക്സിൽ നിന്നും വെബ്ബ് ബ്രൗസറുകളായ നെറ്റ്സ്കേപ്പ്, ഫ്ലോക്ക്, മൈരോ, സോങ്ങ്ബേഡ് തുടങ്ങിയ ബ്രൗസറുകൾ നിർമ്മിച്ച് വിതരണം ചെയ്തിട്ടുമുണ്ട്.

മോസില്ല.കോം അവസാന ഉപയോക്താക്കൾക്കായി നൽകുന്ന ബിൽഡുകൾ മോസില്ല എൻഡ് യൂസർ ലൈസൻസ് എഗ്രീമെന്റ് (Mozilla End User License Agreement (EULA). എന്ന പകർപ്പവകാശ നിയമത്തിനു കീഴിലാണു വരുന്നത്.[69] ഇതിലെ പല നയങ്ങളും ത്രയ പകർപ്പവകാശനിയമങ്ങൾക്കു കീഴിൽ വരുന്നില്ല എന്നു മാത്രമല്ല പലതും ഇ.യു.എൽ.എ. നിയമത്തിനു കീഴിൽ നിയന്ത്രിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടവ ട്രേഡ്‌മാർക്ക് ഉള്ള ഫയർഫോക്സ് ലോഗോ, പകർപ്പവകാശമുള്ള ആർട്ട്‌വർക്ക്, മോസില്ല ഫയർഫോക്സ് 3-നു മുന്നിൽ ഫയർഫോക്സിൽ ഉപയോഗിച്ചിരുന്ന പകർപ്പവകാശമുള്ളതും, ക്ലോസ്‌ഡ് സോഫ്റ്റ്‌വെയറും ആയ ക്രാഷ് റിപ്പോർട്ടർ ടാക്ക്ബാക്ക് എന്നിവയുൾപ്പെടുന്നു. ഇക്കാരണങ്ങളാലും, വിൻഡോസ് വേർഷനിൽ ഉൾപ്പെടുത്തിയ ക്ലിപ്പ്റാപ്പ് എന്ന നിയമപത്രം ഉൾപ്പെടുത്തിയതിനാലും സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതി (Free Software Foundation (FSF)) ഫയർഫോക്സിന്റെ ഈ ബിൽഡുകളെ സ്വതന്ത്രമല്ലാത്ത ഒരു സോഫ്റ്റ്‌വെയർ ആയി പരിഗണിച്ചിരുന്നു.[70]എങ്കിലും ഫയർഫോക്സ് 3-ൽ ബ്രേക്ക് പാഡ് എന്ന ഓപ്പൺ സോഴ്‌സ് ക്രാഷ് റിപ്പോർട്ടിങ്ങ് സിസ്റ്റമാണ്‌ ടാക്ക്ബാക്കിനു പകരം ഉപയോഗിച്ചിരിക്കുന്നത്.[71]

മുൻകാലങ്ങളിൽ, ഫയർഫോക്സ് എം.പി.എൽ പകർപ്പവകാശ നിയമത്തിനു കീഴിൽ മാത്രമാണു പ്രസിദ്ധീകരിച്ചിരുന്നത് [72] അതുകൊണ്ടു തന്നെ സ്വതന്ത്രസോഫ്റ്റ്‌വെയർ സമിതി ഇതിനെ ബലമില്ലാത്ത പകർപ്പുപേക്ഷ പ്രമാണാനുമതിയായിട്ടോ, പകർപ്പവകാശമുള്ള പ്രമാണങ്ങളുടെ ഉപോല്പന്നങ്ങളായിട്ടോ ആയിരുന്നു പരിഗണിച്ചിരുന്നത് . ഇതുകൂടാതെ, എം.പി.എൽ. പകർപ്പവകാശത്തിനു കീഴിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു കോഡ് ജി.പി.എൽ അല്ലെങ്കിൽ എൽ.ജി.പി.എൽ. പകർപ്പവകാശപ്രമാണങ്ങളുമായി കണ്ണിചേർക്കുന്നതിന് സാധിക്കുകയുമില്ലായിരുന്നു.[73][74] ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മോസില്ല ഫയർഫോക്സിന്റെ പകർപ്പവകാശങ്ങൾ പുനർ നിർവ്വചിക്കുകയും, എം.പി.എൽ., ജി.പി.എൽ., എൽ.ജി.പി.എൽ എന്നീ മൂന്നു പകർപ്പവകാശ പ്രമാണങ്ങളോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനുശേഷം ഡെവലപ്പർമാർക്ക് അവർക്കു താല്പര്യമുള്ള, മൂന്ന് പകർപ്പവകാശങ്ങളിൽ ഏതെങ്കിലും ഒരു, പകർപ്പവകാശങ്ങളൊടെ മാറ്റിയെഴുതുന്നതിനും അവയെ ജി.പി.എൽ അല്ലെങ്കിൽ എൽ.ജി.പി.എൽ. പകർപ്പവകാശങ്ങളോടെ പുനപ്രസിദ്ധീകരിക്കുന്നതിനും സാധിക്കുന്നു. [72]

വാണിജ്യമുദ്രയും ലോഗോ പ്രശ്നങ്ങളും

Thumb
ഫയർഫോക്സ് ഒഫീഷ്യൽ ബ്രാൻഡിങ്ങ് ഇല്ലാതെ കമ്പൈൽ ചെയ്യുന്ന സമയത്ത് ഉപയോഗിക്കുന്ന ജനറിക് ഗ്ലോബ് ലോഗോ

മോസില്ല ഫയർഫോക്സ്(Mozilla Firefox) എന്ന നാമം ഔദ്യോഗികമായ രജിസ്റ്റർ ചെയ്ത ഒരു വാണിജ്യമുദ്രയാണ്‌ (trademark); ഫയർഫോക്സ് ലോഗോക്കൊപ്പം ഈ നാമം ചില വ്യവസ്ഥകളോടെ മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ. ഫയർഫോക്സിന്റെ ഒഫീഷ്യൽ ബൈനറികൾ മാറ്റിയെഴുതാതെ വിതരണം ചെയ്യുന്നതിനും ഫയർഫോക്സ് എന്ന പേരും, അതിന്റെ അച്ചടയാളങ്ങളും (brand) ഉപയോഗിക്കുന്നതിന്‌ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഫയർഫോക്സിന്റെ കോഡിൽ മാറ്റങ്ങൾ വരുത്തി ഫയർഫോക്സ് ലോഗോയും, അച്ചടയാളങ്ങളും ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങളുമുണ്ട്.[75]

ഫയർഫോക്സ് വാണിജ്യമുദ്ര ഉപയോഗിച്ചുള്ള ഫയർഫോക്സിന്റെ ഓപ്പൺ സോഴ്‌സ് വിതരണവുമായി സംബന്ധിച്ച ചില വിവാദങ്ങൾ നിലവിലുണ്ട്. മോസില്ലയുടെ മുൻ സി.ഇ. ഒ ആയിരുന്ന മിച്ചെൽ ബെക്കർ 2007-ൽ നടത്തിയ ഒരു അഭിമുഖത്തിൽ, ഫയർഫോക്സ് വിതരണം ചെയ്യുന്നവർക്ക് അവർ കോഡ് മാറ്റിയെഴുതിയിട്ടില്ലെങ്കിൽ ഫയഫോക്സ് വാണിജ്യമുദ്ര ഉപയോഗിച്ച് ഉല്പന്നം വിതരണം ചെയ്യുന്നതിൽ തെറ്റില്ലെന്നും, ഫയർഫോക്സിന്റെ സ്ഥിരതയാർന്നപ്രകടനത്തിൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുമാത്രമാണ്‌ മോസില്ല ഫൗണ്ടേഷനു ഇങ്ങനെ ഒരു താല്പര്യമുള്ളതെന്ന് അഭിപ്രായപ്പെടുകയുണ്ടായി.[76]

ഒഫീഷ്യൽ ബ്രാന്റ് ഇല്ലാതെ തന്നെ ഫയർഫോക്സ് കോഡ് വിതരണം ചെയ്യുന്നതിന് ഫയർഫോക്സിൽ ബ്രാന്റിങ്ങ് സ്വിച്ച് (branding switch)എന്നൊരു സം‌വിധാനം നിലവിലുണ്ട്. ഈ സം‌വിധാനം വഴി ഒഫീഷ്യൽ ലോഗോയും, ഫയർഫോക്സ് എന്ന പേരും ഇല്ലാതെ തന്നെ സോഴ്‌സ് കോഡ് കമ്പൈൽ ചെയ്യുന്നതിനു സഹായിക്കുന്നു. ഉദാഹരണമായി, ഫയർഫോക്സിന്റെ വാണിജ്യമുദ്ര സൃഷ്ടിക്കുന്ന തടസ്സങ്ങൾ ഇല്ലാതെ തന്നെ ഒരു ഉല്പന്നം നിർമ്മിക്കുന്നതിൻ ബ്രാന്റിങ്ങ് സ്വിച്ച് സഹായിക്കുന്നു. (ഇതു തന്നെ ഫയർഫോക്സിന്റെ ഇറങ്ങാൻ പോകുന്ന പതിപ്പുകളുടെ ആൽഫാ, ബീറ്റാ പതിപ്പുകൾ ഉപയോഗിച്ചും സൃഷ്ടിക്കാം). ഇങ്ങനെ കമ്പൈൽ ചെയ്ത് നിർമ്മിക്കുന്ന ഉല്പന്നത്തിൽ വാണിജ്യമുദ്രക്കും, പേരിനും പകരമായി സ്വതന്ത്ര പകർപ്പവകാശാനുമതിയുള്ള ലോഗോയും, പരിഷ്കരിച്ച പതിപ്പ് സൃഷ്ടിച്ച പതിപ്പിന്റെ പേരും ചേർക്കപ്പെടും. ഫയർഫോക്സ് 1.5-ന്റെ ഉപോല്പന്നങ്ങൾക്ക് ഡീർ പാർക്ക്(Deer Park) എന്നും ഫയർഫോക്സ് 2.0-ന്റെ ഉപ ഉല്പന്നങ്ങൾക്ക് ബോൺ എക്കോ (Bon Echo) എന്നും, ഫയർഫോക്സ് 3.0-ന്റെ ഉപോല്പന്നങ്ങൾക്ക് ഗ്രാൻ പരാഡിസോ (Gran Paradiso) എന്നുമാണു പേർ നൽകിയിട്ടുള്ളത്. 3.0-നു ശേഷമുള്ള പതിപ്പുകളുടെ ഉപോല്പന്നങ്ങൾക്ക് മൈൻഫീൽഡ് (Minefield) എന്ന കോഡ് നേമും ഭൂഗോളമാതൃകയിലുള്ള ലോഗോ പരിഷ്കരിച്ച ബോബ് മാതൃകയിലുള്ള ഒരു ലോഗോയുമാണ്‌ ഉപയോഗിക്കുന്നത്.

കമ്യൂണിറ്റി പതിപ്പുകൾ അല്ലാതെയുള്ള പതിപ്പുകൾക്ക്, കോഡ് പരിഷരിച്ച് ഫയർഫോക്സ് എന്ന പേരോടുകൂടി ഇറക്കുന്നതിന് മോസില്ലയുടെ പ്രത്യേകാനുമതി നേടിയിരിക്കണം. കൂടാതെ ഫയർഫോക്സിന്റെ എല്ലാ വാണിജ്യമുദ്രകളും അതിൽ ഉപയോഗിച്ചിരിക്കുകയും വേണം. ഉദാഹരണത്തിൽ ഫയർഫോക്സ് എന്ന പേരു് മാത്രം ലോഗോ ഇല്ലാതെ ഉപയോഗിക്കുവാൻ സാദ്ധ്യമല്ല. 2006-ൽ ഡെബിയൻ പ്രൊജക്റ്റ് ഫയർഫോക്സിന്റെ ഔദ്യോഗിക ലോഗോ ഉപയോഗിക്കുന്നത് നിർത്താൻ തത്ത്വത്തിൽ തീരുമാനിച്ചു (ഡെബിയന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതികളുമായി ഒത്തുപോകാത്തത് കൊണ്ടാണീ തീരുമാനം). തുടർന്ന് ഡെബിയൻ പ്രതിനിധികൾ മോസില്ല ഫൗണ്ടേഷനുമായി ചർച്ചകൾ നടത്തുകയും, വാണിജ്യമുദ്രകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പകർപ്പവകാശ സംബന്ധിയായ പ്രശ്നങ്ങൾ മൂലം ഫയർഫോക്സ് എന്ന വാണിജ്യമുദ്രയോടു കൂടി ഉല്പന്നം ഉപയോഗിക്കുവാൻ സാധിക്കില്ലെന്നും അതിനാൽ അവർ അവരുടെ ഉല്പന്നത്തിൽ ഫയർഫോക്സ് എന്ന വാണിജ്യമുദ്ര ഉപയോഗിക്കില്ലെന്നും അറിയിച്ചു. [77] അവസാനം, ഡെബിയനിൽ ബ്രൗസറായി അവർ ഫയർഫോക്സിന്റെ ഭേദഗതികൾ വരുത്തിയ പതിപ്പായ ഐസ്‌വെസ്സൽ മറ്റു മോസില്ല ഉല്പന്നങ്ങൾക്കൊപ്പം ഉപയോഗിക്കുവാൻ തുടങ്ങി.

പ്രചരണ പരിപാടികൾ

പുറത്തിറങ്ങിയ ആദ്യ വർഷം തന്നെ 100 മില്യണിലധികം ഉപയോക്താക്കൾ ഫയർഫോക്സ് ഡൗൺലോഡു ചെയ്തു,[78] തുടർന്ന് 2004-ൽ തന്നെ ആരംഭിച്ച, ബ്ലാക്ക് റോസ്, ആസ ഡോട്ട്‌സലർ തുടങ്ങിയവർ മാർക്കറ്റിംഗ് ഇവന്റ് എന്നു വിളിക്കുന്ന പ്രചരണ പരിപാടികളുമാരംഭിച്ചു.

ഫയർഫോക്സുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുവാൻ ഒരിടം,ഫയർഫോക്സിന്റെ വിപണി സ്വാധീനം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി 2004,സെപ്റ്റംബർ 12-ന്‌,[79] സ്പ്രെഡ് ഫയർഫോക്സ് (Spread Firefox)(SFX) എന്നൊരു വെബ്ബ് പോർട്ടൽ തന്നെയാരംഭിച്ചു. ഈ പോർട്ടൽ വഴി ഗെറ്റ് ഫയർഫോക്സ് ബട്ടൺ പ്രോഗ്രാം നടത്തുകയും, ഉപയോക്താക്കൾക്ക് പ്രോത്സാഹനമായി റഫറർ പോയന്റുകൾ നൽകുകയും ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ റഫറർമാരെ സൈറ്റിൽ അവതരിപ്പിക്കുകയും ചെയ്തു. ഫയർഫോക്സ് വ്യാപിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ എസ്.എഫ്.എക്സും അതിലെ അംഗങ്ങളും പരിപാടികൾ അവതരിപ്പിച്ചു കൊണ്ടിരുന്നു. ഈ പ്രചരണ പരിപാടികളുടെ ഭാഗമായി ഫയർഫോക്സ് 3 ഇറക്കുന്നതോടനുബന്ധിച്ച് വേൾഡ് ഡൗൺലോഡ് റെക്കോർഡ് സൃഷ്ടിക്കുവാൻ ശ്രമിച്ചും ഇതിന്റെ ഭാഗമായി ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സോഫ്റ്റ്‌വെയർ എന്ന ബഹുമതി സ്വന്തമാക്കി.[80]

ലോക ഫയർഫോക്സ് ദിവസം (The "World Firefox Day) എന്ന പ്രചരണ പരിപാടി ആരംഭിച്ചത് മോസില്ല ഫൗണ്ടേഷന്റെ മൂന്നാം [81] വാർഷിക ദിനമായ 2006 ജൂലൈ15-നാണ്‌,[82] ഇത് 2006 സെപ്റ്റംബർ 15 വരെ അവസാനിക്കുകയും ചെയ്തു[83]. ഈ പരിപാടിയിൽ പങ്കെടുത്തവരുടെയും അവരുടെ സുഹൃത്തുക്കളുടെയും പേരു വിവരങ്ങൾ മോസില്ല ഫൗണ്ടേഷന്റെ ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഫയർഫോക്സ് ഫ്രന്റ്സ് വാളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

2008 ഫെബ്രുവരി 21-ന്‌ 500 മില്യൺ ഡൗൺലോഡുകൾ പിന്നിട്ടതിന്റെ ബഹുമതിയായി, ഫയർഫോക്സ് സമൂഹം 500 മില്യൺ ധാന്യങ്ങൾ ശേഖരിച്ച് ഫ്രീറൈസ് എന്ന സ്ഥാപനംസന്ദർശിച്ചു.[84]

ചില ഫയർഫോക്സ് പ്രവർത്തകർ ഫയർഫോക്സ് ലോഗോയിൽ ക്രോപ്പ് വൃത്തങ്ങൾ സൃഷ്ടിച്ചു. [85] ഈ വിവരങ്ങൾ ഗൂഗിൾ എർത്തിൽ 45°7′25.68″N 123°6′49.68″W എന്ന അക്ഷാംശരേഖാംശങ്ങളിൽ കാണാം.

വിപണി കീഴടക്കുന്നു

Thumb
ഐ.ഇ അല്ലാതെയുള്ള വെബ്ബ് ബ്രൗസറുകളുടെ വിപണി സ്വാധീനം:[86]
  ഫയർഫോക്സ്
  സഫാരി
  ഓപ്പറ
  നെറ്റ്സ്കേപ്പ്
  മോസില്ല
  ക്രോം
  മറ്റുള്ളവ
കൂടുതൽ വിവരങ്ങൾ ഫയർഫോക്സ് 1.0.x, ഫയർഫോക്സ് 1.5.0.x ...
ഫയർഫോക്സിന്റെ വിപണി സ്വാധീനം പതിപ്പുകളിലൂടെ
— NetApplications.com, November 2008[87]
ഫയർഫോക്സ് 1.0.x 0.11%
ഫയർഫോക്സ് 1.5.0.x 0.21%
ഫയർഫോക്സ് 2.0.0.x 3.77%
ഫയർഫോക്സ് 3.0.x 17.18%
ഫയർഫോക്സ് 3.1.x 0.07%
എല്ലാ പതിപ്പുകളും കൂടെ[88] 21.34%
അടയ്ക്കുക

മോസില്ല ഫയർഫോക്സിന്റെ വിപണി അത് ആരംഭിച്ചത് മുതൽ വളരുകയാണ്‌, ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ വിപണി ഫയർഫോക്സ് വന്നതു മുതൽ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. 2008-ന്റെ ആദ്യമാസങ്ങളിലെ കണക്കുകൾ പ്രകാരം ഫയർഫോക്സിന്‌ 15% വിപണിയുണ്ട്. [89][90] വിപണിയിലെ കണക്കുകൾ ഇപ്രാകരമാണ്‌: ഇന്റർ നെറ്റ് എക്സ്പ്ലോറർ 7-ന്‌ 43% , ഇന്റർ നെറ്റ് എക്സ്പ്ലോറർ 6-ന്‌ 32%, ഫയർഫോക്സ് 2.0.4-ന്‌ 16% , സഫാരി 3.0-ന്‌ 3%, അര ശതമാനത്തിൽ താഴെ ഫയർഫോക്സ് 1.x ഉം ഇന്റർനെറ്റ് എക്സ്പ്ലോറർ 5-ഉം കൂടി.[91][92][93][94]

2004 നവംബറിൽ ഫയർഫോക്സ് 1.0 പുറത്തിറങ്ങിയതു മുതൽ ഫയർഫോക്സിന്റെ ഡൗൺലോഡ് നിരക്ക് കൂടി വരികയായിരുന്നു, 2008 ഫെബ്രുവരി 21 ആയപ്പോഴേക്കുമ്മ് ഇത് 500 മില്യൺ കടന്നു. [95] ഈ സംഖ്യ സോഫ്റ്റ്‌വെയർ പുതുക്കുമ്പോഴും, മോസില്ലയുടെയല്ലാത്ത സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നത് പരിഗണിക്കാതെയാണ്‌.[96] ഇവ യഥാർത്ഥ കണക്കുകൾ നൽകാത്തതിനാലാണിത്, കാരണം ഒരു ഉപയോക്താവ് തന്നെ പലതവണ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുകയോ, അല്ലെങ്കിൽ ഒരു ഡൗൺലോഡ് തന്നെ പല കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്നതുമാണിത് ‌. മോസില്ല സി.ഇ.ഒ. ആയ ജോൺ ലില്ലിയുടെ അഭിപ്രായപ്രകാരം ഫെബ്രുവരി 2008-ലെ കണക്കുകൾ പ്രകാരം 140 മില്യൺ ഉപയോക്താക്കൾ ഫയർഫോക്സ് ഉപയോഗിക്കുന്നുണ്ട്.[97]

വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ

Thumb
  സഫാരി (5.50%)
  ഓപ്പറ (1.60%)

പ്രധാന പ്രതികരണങ്ങൾ

ഫോർബ്‌സ്.കോം 2004-ൽ ഫയർഫോക്സിന്റെ എറ്റവും മികച്ച ബ്രൗസറായി ഫയർഫോക്സിനെ പരിഗണിച്ചിരുന്നു,[98] അതുപോലെ പി.സി. വേൾഡ് 2005-ൽ "100 ബെസ്റ്റ് പ്രോഡക്ട് ഓഫ് ദ ഇയർ 2005 -ലിസ്റ്റിൽ‍ 2005-ലെ ഉത്പന്നം (Product of the Year) ആയി ഫയർഫോക്സിനെ തെരഞ്ഞെടുത്തിരുന്നു.[99] 2006-ൽ ഫയർഫോക്സ്-2ഉം ഇന്റർനെറ്റ് എക്സ്പ്ലോറർ 7-ഉം പുറത്തിറങ്ങിയ ശേഷം പി.സി. വേൾഡ് മാസിക രണ്ടു ബ്രൗസറുകളെയും താരതമ്യം ചെയ്യുകയും അതിൽ ഫയർഫോക്സ് ആണ്‌ ഭേദമെന്നും വിലയിരുത്തുകയുണ്ടായി.[100] അതുപോലെ വിച്ച്? (Which?) മാസിക ഫയർഫോക്സിനെ ബെസ്റ്റ് ബൈ ബ്രൗസറായി ഫയർഫോക്സിനെ പ്രഖ്യാപിച്ചു.[101] 2008-ൽ സിനെറ്റ്.കോം സഫാരി,ക്രോം,ഫയർഫോക്സ്, ഇന്റർനെറ്റ് എക്സ്പ്ലോറർ എന്നീ ബ്രൗസറുകളുടെ സുരക്ഷ, പ്രത്യേകതകൾ, പ്രകടനം എന്നിവയിൽ "ബ്രൗസറുകളുടെ യുദ്ധം (Battle of browsers) എന്ന പേരിൽ ഒരു താരതമ്യപഠനം നടത്തുകയും അതിൽ ഫയർഫോക്സ് ആണു മികച്ചതെന്നു വിലയിരുത്തുകയും ചെയ്തു.[102]

പ്രകടനം

ഡിസംബർ 2005-ൽ ഇന്റർനെറ്റ് വീക്കിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിരവധി വായനക്കാർ ഫയർഫോക്സിലെ വളരെ ഉയർന്ന മെമ്മറി ഉപയോഗത്തെ പറ്റി പ്രതിപാദിച്ചിരുന്നു.[103] മോസില്ല ഡെവലപ്പേർസ് ഫയർഫോക്സ് 1.5-ന്റെ ഈ പോരായ്മക്കു കാരണമായി പറഞ്ഞത് അതിലുൾപ്പെടുത്തിയ ഫാസ്റ്റ്ബാക്ക് പ്രത്യേകത കൊണ്ടാണെന്നാണ്.[104] മെമ്മറി കൊണ്ടുള്ള പ്രശ്നങ്ങൾക്കുള്ള മറ്റു കാരണങ്ങൾ ഗൂഗിൾ ടൂൾബാറിന്റെ തെറ്റായ പ്രവർത്തനങ്ങളും (malfunctioning) , ആഡ്‌ബ്ലോക്കിന്റെയോ,[105] അഡോബി അക്രോബാറ്റ് റീഡറിന്റെയോ[106] പഴയ പതിപ്പുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ്‌. പി.സി മാഗസിൻ ഫയർഫോക്സിന്റെ മെമ്മറി ഉപയോഗത്തെ,ഓപ്പറയുമായും,ഇന്റർനെറ്റ് എക്സ്പ്ലോററുമായി താരതമ്യം ചെയ്തപ്പോൾ ഫയർഫോക്സ് മറ്റു രണ്ടു ബ്രൗസറുകൾ ഉപയോഗിക്കുന്നത്ര മെമ്മറി ഉപയോഗിക്കുന്നതായി കണ്ടെത്തി.[107]

സോഫ്റ്റ്പീഡിയ ബ്രൗസർ വേഗതാ പരിശോധന നടത്തിയപ്പോൾ ഫയർഫോക്സ് 1.5 മറ്റു ബ്രൗസറുകളേതിനേക്കാൾ അധികം സമയം തുറക്കുന്നതിനെടുക്കുന്നതിനായി കണ്ടെത്തി,[108] . മൈക്രോസോഫ്റ്റ് വിൻഡോസിൽ ഐ.ഇ 6 ,ഫയർഫോക്സ് 1.5-നേക്കാൾ വേഗത്തിൽ തുറക്കുന്നതായും, ഇതിനു കാരണമായി പറയുന്നത് ഐ.ഇ യുടെ ചില ഭാഗങ്ങൾ വിൻഡോസ് പ്രവർത്തനക്ഷമമാകുമ്പോൾ തന്നെ പ്രവർത്തനക്ഷമമാകുന്നു എന്നതിനാലാണിത്.. ഇതിനൊരു പരിഹാരമായി, ഇന്റർനെറ്റ് എക്സ്പ്ലോററിലുള്ളതു പോലെ ,വിൻഡോസ് തുറക്കുന്ന സമയത്തു തന്നെ സോഫ്റ്റ്‌വെയറിന്റെ ചില ഭാഗങ്ങൾ പ്രവർത്തനക്ഷമമാക്കുന്ന ഒരു പ്രോഗ്രാം വികസിപ്പിച്ചെടുത്തു.[109] വിൻഡോസ് വിസ്റ്റയിലുള്ള സൂപ്പർഫെച്ച് എന്ന പ്രോഗ്രാമിലൂടെ ഫയർഫോക്സിന്റെ ചില ഭാഗങ്ങൾ വിൻഡോസ് തുറക്കുന്ന സമയത്ത് തന്നെ പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും.

പി.സി. വേൾഡും സിംബ്രയും സം‌യുക്തമായി നടത്തിയ പഠനത്തിൽ ഫയർഫോക്സ് 2, ഇന്റർനെറ്റ് എക്സ്പ്ലൊറർ 7 ഉപയോഗിക്കുന്നതിനേക്കാൾ കുറഞ്ഞ മെമ്മറി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് കണ്ടെത്തി.[100][110] ഫയർഫോക്സ് 3 ഇന്റർനെറ്റ് എക്സ്പ്ലോറർ,ഓപ്പറ,സഫാരി, ഫയർഫോക്സ് 2 എന്നിവ ഉപയോഗിക്കുന്നതിനേക്കാൾ കുറഞ്ഞ മെമ്മറി മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്ന് മോസില്ല,സൈബർനെറ്റ്, ദ ബ്രൗസർ വേൾഡ് തുടങ്ങിയവ നടത്തിയ പഠനത്തിൽ കണ്ടെത്തി.[111][112][113]

ഗൂഗിളുമായുള്ള ബന്ധം

മോസില്ല കോർപ്പറേഷനും ഗൂഗിളുമായുള്ള ബന്ധം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്,[114][115] പ്രത്യേകിച്ചും പണം കൊടുത്തുള്ള റഫറൽ കരാർ(paid referral agreement). മോസില്ല ഫയർഫോക്സ് 2-ൽ ഉൾപ്പെടുത്തിയ ആന്റി ഫിഷിങ്ങ് സം‌രക്ഷണം ചില വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.:[116] സഹജമായുള്ള ആന്റി ഫിഷിങ്ങ് സം‌രക്ഷണം പ്രവർത്തിക്കുന്ന ഗൂഗിൾ സെർവറിൽ നിന്നും ഉപയോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് രണ്ടു മണിക്കൂറിലൊരിക്കൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഒരു ലിസ്റ്റ് അനുസരിച്ചാണ്‌.[117] ഉപയോക്താവിനു ഈ വിവരങ്ങൾ മാറ്റുവാൻ സാദ്ധ്യമല്ല,[118] ,കൂടാതെ ഈ വിവരങ്ങൾ ആരാണു നൽകുന്നതെന്ന് ഉപയോക്താവിനെ അറിയിച്ചിട്ടുമില്ല. ഓരോ തവണയും ലിസ്റ്റ് പുതുക്കുന്ന സമയത്ത് ബ്രൗസർ ഗൂഗിളിലേക്ക് കുക്കികൾ അയച്ചു കൊണ്ടേയിരുന്നു..[119] ഇതു കൂടാതെ,ഓപ്റ്റ് -ഇൻ സം‌രക്ഷണം നൽകുന്ന സം‌വിധാനങ്ങൾ മോസില്ല ഫൗണ്ടേഷൻ പുതിയ ബിൽഡുകളിൽ ഉൾപ്പെടുത്തിയുമിരുന്നു. ആന്റി ഫിഷിങ്ങ് സം‌രക്ഷണത്തിലൂടെ,തങ്ങൾ സന്ദർശിക്കുന്ന ഓരോ യു.ആർ.എല്ലും ഗൂഗിളിന്റെ ലിസ്റ്റുമായി താരതമ്യം ചെയ്യും.[120] ചില ഇന്റർനെറ്റ് സ്വകാര്യതാ ഗ്രൂപ്പുകൾ ഗൂഗിൾ ഈ വിവരങ്ങൾ ശേഖരിക്കുന്നതിനെ പറ്റി സന്ദേഹങ്ങൽ രേഖപ്പെടുത്തിയിരുന്നു, എങ്കിലും ഫയർഫോക്സിന്റെ സ്വകാര്യതാ നയം പറയുന്നതു പ്രകാരം ഗൂഗിൾ ഈ വിവരങ്ങൾ ആന്റി ഫിഷിങ്ങ് സം‌രക്ഷണത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കില്ലെന്ന് അവകാശപ്പെടുന്നു.[117]

2005-ൽ മോസില്ല ഫൗണ്ടേഷനും മോസില്ല കോർപ്പറേഷനും കൂടി 52.9 മില്യൺ US$ റവന്യു ലഭിച്ചരുന്നു. ഇതിൽ 95 % ലഭിച്ചത് സെർച്ച് എഞ്ചിൻ റൊയൽറ്റി വഴിയായിരുന്നു.[121][122] 2006-ൽ മോസില്ല ഫൗണ്ടേഷനും മോസില്ല കോർപ്പറേഷനും കൂടി 66.9 മില്യൺ US$ റവന്യു ലഭിച്ചരുന്നു. ഇതിൽ 90 % ലഭിച്ചത് സെർച്ച് എഞ്ചിൻ റൊയൽറ്റി വഴിയായിരുന്നു.[121][123]

മൈക്രോസോഫ്റ്റിൽ നിന്നുള്ള പ്രതികരണങ്ങൾ

മൈക്രോസോഫ്റ്റിന്റെ ആസ്ട്രേലിയൻ പ്രവർത്തന തലവൻ സ്റ്റീവ് വാമോസ്, 2004-ന്റെ അവസാനം ഫയർഫോക്സിനെ ഒരു ഭീഷിണിയായി കാണുന്നില്ല,മൈക്രോസോഫ്റ്റ് ഉപയോക്താക്കൾക്കിടയിൽ ഫയർഫോക്സ് പ്രദാനം ചെയ്യുന്ന സർവ്വിസുകൾ ഉപയോഗിക്കുന്നതിനുള്ള സാദ്ധ്യതകൾ കുറവാണെന്ന് പ്രതികരിച്ചിരുന്നു.[124] മൈക്രോസോഫ്റ്റ് ചെയർമാൻ ആയ ബിൽ ഗേറ്റ്‌സ് ഫയർഫോക്സ് ഉപയോഗിച്ചതിനു ശേഷം ഇങ്ങനെ പ്രതികരിച്ചു. "ഇങ്ങനെ നിരവധി സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യപ്പെടുന്നുണ്ട്, പക്ഷേ ജനങ്ങൾ അതു ഉപയോഗിക്കുന്നില്ലല്ലോ?" ("so much software gets downloaded all the time, but do people actually use it?")[125]

ഒരു മൈക്രോസോഫ്റ്റ് എസ്.ഇ.സി. 2005 , ജൂൺ 30-ന് ഇങ്ങനെ പറഞ്ഞു "വിപണിയിൽ മൈക്രോസോഫ്റ്റുമായി മത്സരം നടത്തുന്ന മോസില്ല പോലുള്ളവ നൽകുന്ന സോഫ്റ്റ്‌വെയറുകൾ ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ വെബ്ബ് ബ്രൗസർ കപ്പാസറ്റിയുമായി മത്സരിക്കുന്നു." ("competitors such as Mozilla offer software that competes with the Internet Explorer Web browsing capabilities of our Windows operating system products.")[126] ഇതേ തുടർന്ന് ഇന്റർനെറ്റ് എക്സ്പ്ലോറർ 7- നേരത്തെ ഇറങ്ങുകയും,ഫയർഫോക്സിലും മറ്റു ബ്രൗസറുകളിലുമുണ്ടായിരുന്ന ടാബ് ബ്രൗസിങ്ങ്, ആർ.എസ്.എസ്. ഫീഡ് പോലുള്ള സം‌വിധാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.[127]

മൈക്രോസോഫ്റ്റിന്റെ മുതിർന്ന മാനേജ്മെന്റ് ശീതസമരത്തിലായിരുന്നുവെങ്കിലും, ഇന്റർനെറ്റ് എക്സ്പ്ലോറർ ഡെവലപ്പർമാർ മോസില്ലയുമായി ബന്ധം പുലർത്തിയിരുന്നു. അവർ ഇടക്കിടെ സമ്മേളിക്കുകയും എക്സ്റ്റന്റഡ് വാലിഡേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വെബ്ബ്‌ മാനദണ്ഡങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.[128] 2005 മോസില്ല ,മൈക്രോസോഫ്റ്റിനെ അതിന്റെ വെബ്ബ് ഫീഡ് മുദ്ര ഉപയോഗിക്കുന്നതിനെ അനുവദിച്ചു.[129]

2006 ഓഗസ്റ്റിൽ അപ്പോൾ പുറത്തിറങ്ങാൻ പോകുന്ന വിൻഡോസ് വിസ്റ്റയിൽ ഫയർഫോക്സ് ഉൾപ്പെടുത്തുന്നതിനെ പറ്റി മോസില്ലയോട് അഭിപ്രായമാരാഞ്ഞു.[130] ഇത് മോസില്ല സ്വീകരിക്കുകയും ചെയ്തു. [131]

2006 ഒക്ടോബറിൽ , ഫയർഫോക്സ് 2 വിജയകരമായി പുറത്തിറക്കിയതിന്റെ സന്തോഷസൂചകമായി ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ ഡവലപ്പ്മെന്റ് ടീം മോസില്ലക്ക് ഒരു കേക്ക് അയച്ചു കൊടുത്തു. [132][133] ബ്രൗസർ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചിലർ ,ആ കേക്കിൽ വിഷം പുരട്ടിയിട്ടുണ്ടന്ന് തമാശ രൂപേണ പറയുകയുണ്ടായി. മറ്റു ചിലർ മോസില്ല മൈക്രോസോഫ്റ്റിന്‌ ഒരു കേക്ക് അതു ഉണ്ടാക്കുന്നതിനുള്ള വിവരണ കുറിപ്പുകളോടെ അയച്ചു കൊടുക്കണമെന്നും പറഞ്ഞു. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിന്റെ പശ്ചാത്തലത്തിലാണവർ ഇങ്ങനെ ആവശ്യപ്പെട്ടത്.[134] ഐ.ഇ ഡവലപ്പ്മെന്റ് ടീം 2008 ജൂൺ 17-ന്‌ ഫയർഫോക്സ് 3 പുറത്തിറക്കിയപ്പോഴും മോസില്ലക്ക് സന്തോഷസൂചകമായി കേക്ക് അയക്കുകയുണ്ടായി.[135]

2007 നവംബറിൽ ,മൈക്രോസോഫ്റ്റ് ജീവനക്കാരനായ ജെഫ് ജോൺസ് ,വ്യവസായിക സം‌രഭങ്ങളുടെ സാഹചര്യങ്ങളിൽ , ഫയർഫോക്സിലാണു ഇന്റർനെറ്റ് എക്സ്പ്ലോററിൽ ഉള്ളതിനേക്കാൾ ചെറിയതും വലിയതുമായ പാളിച്ചകളുള്ളതെന്ന് വിമർശിക്കുകയുണ്ടായി.[136] മോസില്ല ഡവലപ്പറായ മൈക്ക് ഷാവേർ ഒരു പഠനത്തിൽ ചില പ്രധാനപ്പെട്ട പാളിച്ചകളിലാണ്‌ മൈക്രോസോഫ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നഭിപ്രായപ്പെട്ടു.[137]

സുരക്ഷാപാളിച്ചകളുടെ സ്ഥിതിവിവരക്കണക്കുകൾ

ഫയർഫോക്സിലുണ്ടാകുന്ന പാളിച്ചകൾ പെട്ടെന്നു തന്നെയാണ്‌ ശരിയാക്കുന്നുണ്ട്. സിമാന്റെക് 2006-ന്റെ ആദ്യ പകുതിയിൽ പുറത്തിറക്കിയ ഇന്റർനെറ്റ് സുരക്ഷാ റിപ്പോർട്ട് പത്താം വോള്യത്തിൽ Archived 2010-02-26 at the Wayback Machine ഫയർഫോക്സിനു ഇന്റർനെറ്റ് എക്സ്പ്ലോററിനേക്കാൾ കൂടുതൽ പാളിച്ചകൾ(vulnerabilities) അക്കാലയളവിൽ ഉണ്ടെന്നും (47 ഉം 38 ഉം) ,ഫയർഫോക്സിന്റെ സുരക്ഷാപാളിച്ചകൾ ,പ്രശ്നം കണ്ടെത്തി ഒരു ദിവസത്തിനുള്ളിൽ തന്നെ ശരിയാക്കുന്നുണ്ടെന്നും ഇന്റർനെറ്റ് എക്സ്പ്ലോററിൽ ഇത് ഒമ്പത് ദിവസമാണെന്നും പറയുന്നുണ്ട്.

മറ്റു ചിലർ ഫയർഫോക്സ് കൂടുതൽ വ്യാപകമാകുന്നതോടെ അതിൽ പാളിച്ചകൾ കൂടുതലായി കണ്ടെത്തപ്പെടുമെന്ന് കരുതപ്പെടുന്നു.,[138] .പക്ഷേ, ഇത് മോസില്ല ഫൗണ്ടേഷന്റെ പ്രസിഡണ്ടായ മൈക്കൽ ബെക്കർ നിരസിച്ചു.[139]

വിദഗ്ദ്ധരുടെയും മാദ്ധ്യമങ്ങളുടെയും അഭിപ്രായം

യുനൈറ്റഡ് സ്റ്റേറ്റ്സ് കമ്പ്യൂട്ടർ എമർജൻസി റെഡിനെസ് ടീം (United States Computer Emergency Readiness Team) (US-CERT) 2004 ഒക്ടോബറിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു. ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ ഡിസൈൻ അതിനെ പാളിച്ചകളില്ലാതാക്കുന്നതിൽ നിന്നു തടയപ്പെട്ടിരിക്കുന്നു. പക്ഷേ, ഇത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഫയർഫോക്സിനില്ല.[140]

ഐ.ഇ. ഡൊമൈൻ/സോൺ സുരക്ഷാ മോഡൽ,ഫയൽ സിസ്റ്റം(ലോക്കൽ ഫയൽ സോൺ) ട്രസ്റ്റ്, ഡൈനാമിക്ക് എച്ച്.ടി.എം.എൽ.(DHTML) ഡോക്യുമെന്റ് ഒബ്ജക്റ്റ് മോഡൽ,എച്ച്.ടി.എം.എൽ. ഹെൽപ്പ് സിസ്റ്റം, മൈം(MIME) തരം കണ്ടുപിടിക്കൽ, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്(GUI), ആക്റ്റീവെക്സ്(ActiveX) തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധാരാളം പാളിച്ചകൾ നിലവിലുണ്ട്. ഐ.ഇ വിൻഡോസുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഐ.ഇയിൽ ഉണ്ടാകുന്ന ഇത്തരം സുരക്ഷാപാളിച്ചകൾ ,ഒരു ഇന്റർനെറ്റ് അക്രമകാരിക്ക് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറുന്നതിന്‌ സഹായകരമാകുന്നു.

ബ്രൂസ് ഷീനിയെർ[141],ഡേവിഡ് എ. വീലർ[142] അടക്കമുള്ള ചില സുരക്ഷാ വിദഗ്ദ്ധർ സാധാരണ ബ്രൗസിങ്ങ് ഉപയോഗിക്കുന്നതിനു പകരം മറ്റു ബ്രൗസറുകളിലേക്ക് ചേക്കേറണമെന്ന് അഭിപ്രായപ്പെടുന്നു. ഇതിൽ വീലർ ഫയർഫോക്സ് ഉപയോഗിക്കണമെന്നും അഭിപ്രായപ്പെടുന്നു.

നിരവധി ടെക്‌നോളജി കോളമിസ്റ്റുകൾക്കും ഇതേ അഭിപ്രായമാണ്‌. ഇതിൽ വാൾ സ്ട്രീറ്റ് ജേർണലിന്റെ കോളമിസ്റ്റായ വാൾട്ടർ എസ്. മോസ്‌ബർഗ്ഗും ,[143] വാഷിങ്‌ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റോബ് പെഗോറാറോ ,[144] യു.എസ്.എ. ടുഡേയുടെ ബ്യാറോൺ എക്കോഹിഡോ,ജോൺ സ്വാർട്‌സ്,[145] ഫോർബ്സിന്റെ അറീക്ക് ഹെസ്സെൽഡാഹി,[146] ഇവീക്ക്.കോമിന്റെ സീനിയർ എഡിറ്ററായ ജി. വോഗൻ നിക്കോൾസ്,[147] ഡെസ്ക്ടോപ്പ് പൈപ്പ്ലൻസിന്റെ സ്കോട്ട് ഫിന്നി[148] തുടങ്ങിയവർ ഉൾപ്പെടുന്നു.

ഫയർഫോക്സ് ഇന്ത്യൻ ഭാഷകളിൽ

മോസില്ല ഫയർഫോക്സ് ഏതാണ്ട് 45-ൽ [149] അധികം ഭാഷകളിൽ ലഭ്യമാണ്‌. ഇതിൽ ബംഗാളി[149], ഹിന്ദി[149], ഗുജറാത്തി[149], പഞ്ചാബി[149] എന്നീ ഭാഷകളിലും, കന്നട[149],തെലുഗു[149] എന്നീ ഭാഷകളിൽ ബീറ്റാ പതിപ്പുകളും ലഭ്യമാണ്‌. ഫയർഫോക്സിന്റെ മലയാളം പതിപ്പ് http://www.mozilla.com/ml/ എന്ന വിലാസത്തിൽ നിന്നും ലഭ്യമാണ്‌. [150].

പുരസ്കാരങ്ങൾ

മോസില്ല ഫയർഫോക്സിനു വിവിധ സംഘടനകൾ പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ താഴെപ്പറയുന്നവയും ഉൾപ്പെടുന്നു.:

  • സിനെറ്റ്(CNET) ഏറ്റിറ്റേഴ്‌സ് ചോയ്‌സ്, ജൂൺ 2008[151]
  • വെബ്ബ്‌വെയർ 100 വിന്നർ, ഏപ്രിൽ 2008[152]
  • വെബ്ബ്‌വെയർ 100 വിന്നർ, ജൂൺ 2007[153]
  • പി.സി. വേൾഡിന്റെ 2007-ലെ 100 മികച്ച ഉല്പന്നങ്ങൾ, മേയ് 2007[154]
  • പി.സി മാഗസിന്റെ എഡിറ്റേഴ്‌സ് ചോയ്‌സ്, ഒക്ടോബർ 2006[155]
  • സിനെറ്റ്(CNET) ഏറ്റിറ്റേഴ്‌സ് ചോയ്‌സ്, ഒക്ടോബർ 2006[156]
  • പി.സി. വേൾഡിന്റെ 2006-ലെ 100 മികച്ച ഉല്പന്നങ്ങൾ, ജൂലൈ 2006[157]
  • പി.സി. മാഗസിൻ ടെക്നിക്കൽ എക്സലൻസ് അവാർഡ്,സോഫ്റ്റ്‌വെയർ ഡവലപ്പ്മെന്റ് ടൂൾസ് വിഭാഗത്തിൽ, ജനുവരി 2006[158]
  • പി.സി മാഗസിൻ ബെസ്റ്റ് ഓഫ് ദ ഇയർ അവാർഡ് , ഡിസംബർ 27, 2005[159]
  • പി.സി. പ്രൊ റിയൽ വേൾഡ് അവാർഡ്(മോസില്ല ഫൗണ്ടേഷൻ), ഡിസംബർ 8, 2005[160]
  • സിനെറ്റ്(CNET) ഏറ്റിറ്റേഴ്‌സ് ചോയ്‌സ്, നവംബർ 2005[161]
  • യു.കെ യൂസബിലിറ്റി പ്രോഫഷണൽസ് അസോസിയേഷൻ അവാർഡ് ബെസ്റ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ 2005, നവംബർ 2005[162]
  • മാക്‌വേൾഡ് എഡിറ്റേർസ് ചോയിസ് വിത്ത് എ 4.5 മൈസ് റേറ്റിംഗ്, നവംബർ 2005[163]
  • സോഫ്റ്റ്‌പീഡിയ യൂസേർസ് ചോയ്‌സ് അവാർഡ് , സെപ്റ്റംബർ 2005[164]
  • TUX 2005 റീഡേഴ്‌സ് ചോയ്‌സ് അവാർഡ്, സെപ്റ്റംബർ 2005[165]
  • പി.സി വേൾഡ് പ്രോഡക്ട് ഓഫ് ദ ഇയർ, ജൂൺ 2005[166]
  • ഫോർബ്‌സ് ബെസ്റ്റ് ഓഫ് ദ വെബ്ബ്, മേയ് 2005[167]
  • പി.സി മാഗസിന്റെ എഡിറ്റേഴ്സ് ചോയ്സ് അവാർഡ്, മേയ് 2005[168]

അവലംബം

കൂടുതൽ വായനക്ക്

പുറമെ നിന്നുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.