From Wikipedia, the free encyclopedia
ഓപ്പറ സോഫ്റ്റ്വെയർ എന്ന കമ്പനി വികസിപ്പിച്ച വെബ് ബ്രൗസർ ആണ് ഓപ്പറ. വെബ് താളുകൾ കാണുന്നതിനു മാത്രമല്ലാതെ, ഇ-മെയിൽ അയക്കുന്നതിനും,ഐ ആർ സി ചാറ്റിങ്ങിനും,ബിറ്റ് റ്റൊറന്റ് ഉപയോഗിച്ച് ഫയൽ കൈമാറ്റം ചെയ്യുന്നതിനും ഓപ്പറ ഉപയോഗിക്കാം.
ഡൗൺ ലോഡ് ചെയ്യാവുന്ന സ്കിന്നുകൾ ഉപയോഗിച്ച് ഓപ്പറയുടെ മുഖം മാറ്റിക്കൊണ്ടിരിക്കാനും സാധിക്കും.
വികസിപ്പിച്ചത് | ഓപ്പറ സോഫ്റ്റ്വെയർ എ.എസ്.എ |
---|---|
ആദ്യപതിപ്പ് | 1996, 28–29 വർഷങ്ങൾ മുമ്പ് |
Engine |
|
ഓപ്പറേറ്റിങ് സിസ്റ്റം | പ്ലാറ്റ്ഫോം സ്വതന്ത്രം |
തരം | ഇന്റർനെറ്റ് |
അനുമതിപത്രം | ഉടമസ്ഥാവകാശം ഉള്ളവ |
വെബ്സൈറ്റ് | http://www.opera.com/ |
മികച്ച സോഫ്റ്റ്വേർ എന്ന പേരു നേടിയതാണെങ്കിലും പേർസണൽ കമ്പ്യൂട്ടറുകളിൽ ആധിപത്യമുറപ്പിക്കാൻ ഓപ്പറക്ക് കഴിഞ്ഞിട്ടില്ല.ഏറ്റവും പ്രചാരമുള്ള ബ്രൗസറുകളുടെ വിഭാഗത്തിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം, സഫാരി എന്നിവക്കു പിന്നിലായിട്ടാണ് ഓപ്പറയുടെ സ്ഥാനം. പക്ഷേ മൊബൈൽ ഫോൺ,സ്മാർട്ട് ഫോൺ,പി ഡി എ മുതലായ മൊബൈൽ ഉപകരണങ്ങളിൽ ഓപ്പറ കൂടുതലായി ഉപയോഗിക്കപ്പെടുന്നു[1].
1994ൽ നോർവേയിലെ ഏറ്റവും വലിയ ടെലികമ്മ്യുണിക്കേഷൻ കമ്പനിയായ ടെലെനറിൽ ഒരു റിസർച്ച് പ്രോജക്ട് ആയിട്ടാണ് ഓപ്പറ തുടങ്ങിയത്.
1995ൽ ഓപ്പറ സോഫ്റ്റ്വേർ എഎസ്എ എന്ന കമ്പനിയായി അത് വളർന്നു.
1997ൽ മൈക്രോസോഫ്റ്റ് വിൻഡോസിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ആദ്യത്തെ ഓപ്പറ ആയ ഓപ്പറ വെർഷൻ 2.1 ഇറങ്ങി[2].
ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഉപകരണങ്ങളുടെ വളർന്നു വരുന്ന വിപണി സാധ്യത തിരിച്ചറിഞ്ഞ്,അത്തരം ഉപകരണങ്ങളിൽ ഓപ്പറ ഉപയോഗിക്കാവുന്ന രീതിയിൽ മാറ്റുന്നതിനുള്ള പ്രോജക്ട് 1998ൽ തുടങ്ങി.
പരീക്ഷണാർത്ഥം ഉപയോഗിക്കാവുന്ന സോഫ്റ്റ്വേർ എന്ന നിലക്കാണ് ഓപ്പറ ആദ്യം അവതരിപ്പിച്ചത്.ഒരു പരിമിത കാലാവധി കഴിഞ്ഞാൽ തുടർന്നുപയോഗിക്കാൻ ലൈസൻസ് കരസ്ഥമാക്കേണ്ട്തുണ്ട്.എന്നാൽ 2000ത്തിൽ ഇറങ്ങിയ വെർഷൻ 5.0 മുതൽ ഈ നിബന്ധന ഉപേക്ഷിച്ചു,പകരം ലൈസൻസ് മേടിക്കാത്തവർ പരസ്യങ്ങൾ കാണേണ്ടതായി വന്നു.2005ൽ പുറത്തിറങ്ങിയ വെർഷൻ 8.5 മുതൽ ഓപ്പറ പരസ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കി. തുടർന്നുള്ള ബ്രൗസറിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഗൂഗിൾ ആയി(കരാറനുസരിച്ച് ഓപ്പറയുടെ അടിസ്ഥാന തിരച്ചിൽ സംവിധാനം ഗൂഗിൾ ആണ്)[3].
2006-ൽ നിന്റെൻഡോയുടെ വിനോദോപാധികൾക്കായുള്ള ഓപ്പറയുടെ പതിപ്പുകൾ പുറത്തിറങ്ങി[4][5][6][7].
കുക്കികൾ,വെബ് ചരിത്രം,കാഷ് മുതലായ വ്യക്തിപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡാറ്റ ഒരു ക്ലിക്ക് കൊണ്ടു തന്നെ നീക്കം ചെയ്യാനുള്ള സൗകര്യം ഓപ്പറയിലുണ്ട്.ഫിഷിങ്ങ് എന്നറിയപ്പെടുന്ന തട്ടിപ്പ് തടയാൻ, വെബ് സൈറ്റിന്റെ വിലാസം പരിശോധിച്ചുറപ്പുവരുത്താനുള്ള ബട്ടൻ അഡ്രസ് ബാറിലുണ്ട്.[10]
പേഴ്സണൽ കമ്പ്യൂട്ടറുകളിൽ മാത്രമല്ലാതെ മറ്റു പല ഉപകരണങ്ങളിലും ഉപയോഗിക്കാവുന്ന ഓപ്പറയുടെ പതിപ്പുകൾ ലഭ്യമാണ്. ഉപയോഗരീതിയിലും സൗകര്യങ്ങളിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.
പി ഡി എ, സ്മാർട്ട് ഫോണുകൾ എന്നിവയിലെ ഉപയോഗത്തിനു വേണ്ടി വികസിപ്പിച്ച പതിപ്പാണ് ഓപ്പറ മൊബൈൽ. 2000-ൽ സയൺ സീരീസ് 7, നെറ്റ്ബുക്ക് എന്നിവക്കു വേണ്ടിയുള്ള ആദ്യ വെർഷൻ പുറത്തിറങ്ങി.[11] ഇന്ന് വിൻഡോസ് മൊബൈൽ, S60, UIQ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയിലധിഷ്ഠിതമായ നിരവധി ഉപകരണങ്ങൾക്കു വേണ്ടിയുള്ള ഓപ്പറ മൊബൈൽ ലഭ്യമാണ്. 30 ദിവസത്തേക്കു സൗജന്യമായി ഓപ്പറ മൊബൈൽ ഉപയോഗിക്കാം. തുടർന്നുള്ള ഉപയോഗത്തിനു യുഎസ്$24 നൽകി ലൈസൻസ് കരസ്ഥമാക്കണം.[12] സോണി എറിക്സൺ P990, മോട്ടോറോള RIZR Z8 തുടങ്ങി UIQ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഓപ്പറ മൊബൈൽ സോഫ്റ്റ്വെയറോടു കൂടിയാണ് ഉപയോക്താക്കൾക്ക് നൽകപ്പെടുന്നത്. ഓപ്പറ മൊബൈലിന്റെ വില ഉപകരണത്തിന്റെ വിലയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.[13]
ഇത്തരം ഉപകരണങ്ങളുടെ ചെറിയ സ്ക്രീനുകൾക്ക് അനുയോജ്യമായ രീതിയിൽ വെബ് പേജുകളെ പുനഃസൃഷ്ടിക്കാനുള്ള കഴിവ് ഓപ്പറ മൊബൈലിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.[14]. ആവശ്യമെങ്കിൽ ഉപയോക്താവിന് പേജുകൾ വലുതാക്കി കാണാനുള്ള സൗകര്യവുമുണ്ട്[15]. എങ്കിലും ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്ന വിമർശനം ഓപ്പറ മൊബൈൽ നേരിടുന്നുണ്ട്[16][17]
.
തീർത്തും സൗജന്യമായി ലഭ്യമാകുന്ന ഓപ്പറ മിനി എന്ന സോഫ്റ്റ്വേർ, പ്രധാനമായും മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചതാണ്. പി ഡി എ, സ്മാർട്ട് ഫോണുകൾ എന്നിവയിലും ഇത് ഉപയോഗിക്കാം. ജാവ എം ഇ പ്ലാറ്റ്ഫോമിന്റെ ലഭ്യതയും ജാവ എം ഇ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള കഴിവും ഉപകരണത്തിനുണ്ടായിരിക്കണം.
പലപ്പോഴായി നിരവധി പുരസ്കാരങ്ങൾ ഓപ്പറ നേടിയിട്ടുണ്ട്[18].
സെപ്റ്റംബർ 2008 വരെയുള്ള കണക്കനുസരിച്ച് ഓപ്പറയുടെ ആഗോള ബ്രൗസർ വിപണിയിലെ പങ്ക് ഏകദേശം 1% ആണ്[19][20]. എങ്കിലും റഷ്യ[21][22][23][24], യുക്രെയിൻ[25] എന്നീ രാജ്യങ്ങളിൽ 18-20% വരെയും പോളണ്ട്, ലാത്വിയ, ലിത്വാനിയ, ചെക്ക് റിപ്പബ്ലിക്ക്[26] എന്നിവിടങ്ങളിൽ 5-6% വരെയും പങ്കാളിത്തം ഓപ്പറയ്ക്കുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.