ലൈറ്റ്വെയ്റ്റ് എക്സ്11 പണിയിട സംവിധാനം From Wikipedia, the free encyclopedia
യൂണിക്സ്, പൊസിക്സ് പ്ലാറ്റ്ഫോമുകൾക്കുള്ള ഒരു ലളിതമായ പണിയിട പരിസ്ഥിതിയാണ് എൽഎക്സ്ഡിഇ (ആംഗലേയം : LXDE ). ലൈറ്റ്വെയ്റ്റ് എക്സ് ഇലവൻ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് എന്നതിന്റെ ചുരുക്കമാണ് എൽഎക്സ്ഡിഇ[1][2]. ഇതൊരു സ്വതന്ത്ര സോഫ്റ്റ്വെറാണ്. ഇതു മറ്റു പണിയിട പരിസ്ഥിതികളായ ഗ്നോം, കെഡിഇ, എക്സ്എഫ്സിഇ എന്നിവയേക്കാളും വളരെ കുറച്ച് റാം[3], മെമ്മറി[4], ഊർജം,[5] എന്നിവ മാത്രമേ ഉപയൊഗിക്കുന്നുള്ളൂ. എൽഎക്സ്ഡിഇ ഏറെക്കുറെ എല്ലാ ലിനക്സ് വിതരണങ്ങളിലും ബിഎസ്ഡിയിലും പ്രവർത്തിക്കും.
വികസിപ്പിച്ചത് | എൽഎക്സ്ഡിഇ ടീം |
---|---|
ആദ്യപതിപ്പ് | 2006 |
റെപോസിറ്ററി | |
ഭാഷ | സി ജിടികെ+ |
ഓപ്പറേറ്റിങ് സിസ്റ്റം | യൂണിക്സ്-പോലെ |
ലഭ്യമായ ഭാഷകൾ | ബഹുഭാഷാവിധം |
തരം | പണിയിട പരിസ്ഥിതി |
അനുമതിപത്രം | ഗ്നു ജിപിഎൽ, ഗ്നു എൽജിപിഎൽ |
വെബ്സൈറ്റ് | lxde.org |
2006ൽ തായ്വാനീസ് ഡെവലപ്പറായ ഹോങ് ജെൻ യീ എൽഎക്സ്ഡിഇയുടെ ആദ്യഭാഗമായ പിസിമാൻ ഫയൽമാനേജർ നിർമ്മിച്ചു.
യൂണിക്സ്, പൊസിക്സ് തട്ടകങ്ങളിൽ പ്രവർത്തിക്കുന്ന എൽഎക്സ്ഡിഇ സി പ്രോഗ്രാമ്മിംഗ് ഭാഷയിൽ എഴുതുകയും ജിടികെ+ ടൂൾകിറ്റ് ഉപയോഗിച്ച് തയ്യാറാക്കുകയും ചെയ്തതാണ്. എൽഎക്സ്ഡിഇ ജിപിഎൽ, എൽജിപിഎൽ അനുമതിപത്രങ്ങളിൽ ലഭ്യമാണ്. എൽഎക്സ്ഡിഇ ഒന്നിച്ച് പരസ്പരം ബന്ധപ്പെടുത്തിയോ, വെവ്വേറെയായോ ഉള്ള റോളിംഗ് റിലീസ് രീതിയാണ് സ്വീകരിക്കുന്നത്.
പ്രമുഖ ലിനക്സ്, ബിഎസ്ഡി വിതരണ നിരീക്ഷണ വെബ്സൈറ്റായ ഡിസ്ട്രോ വാച്ചിൽ ലാദിസ്ലാവ് ബോദ്നാർ 2011 ജനുവരിയിൽ ഇങ്ങനെ കുറിച്ചു, "പട്ടികകളിലൂടെ കണ്ണോടിക്കുമ്പോൾ കാണപ്പെടുന്ന രസകരമായ വസ്തുത ഭാരം കുറഞ്ഞ, എന്നാൽ എല്ലാം തികഞ്ഞ എൽഎക്സ്ഡിഇ അല്ലെങ്കിൽ ഓപൺബോക്സ് ജാലക നിർവ്വാഹകൻ ഉപയോഗിക്കുന്ന വിതരണങ്ങളുടെ മുന്നേറ്റമാണ്. ഉദാഹരണമായി ഇപ്പോൾ ലുബുണ്ടു,പേജ് ഹിറ്റുകളുടെ കാര്യത്തിൽ കുബുണ്ടുവിനെ തോൽപ്പിച്ചു. ഒരു വർഷത്തോളമായി ഒരു സുദൃഢ പ്രകാശനം നടത്താൻ കഴിയാത്ത ഓപൺ ബോക്സോടു കൂടിയ ക്രഞ്ച്ബാങ് ലിനക്സ് ഇപ്പോഴും ആദ്യ ഇരുപത്തഞ്ചിലുണ്ട്. താരതമ്യേന പുതിയ പണിയിട പരിസ്ഥിതിയായ എൽഎക്സ്ഡിഇക്ക് മറ്റു പല വിതരണങ്ങളും പിന്തുണ നൽകാൻ മുന്നോട്ട് വരുന്നുമുണ്ട്."[6]
മറ്റു പ്രമുഖ പണിയിട പരിസ്ഥിതികളായ ഗ്നോം, കെഡിഇ എന്നിവയിൽ നിന്ന് വ്യത്യസ്തമായി എൽഎക്സ്ഡിഇക്ക് വളരെ കുറച്ച് ഡിപെന്റൻസികളേ ഉള്ളൂ. മാത്രമല്ല അവ അത്രയേറെ ചേർന്നിരിക്കുന്നുമില്ല[7] . അവ ഓരോന്നും വെവ്വേറെ പ്രവർത്തിപ്പിക്കാവുന്നതുമാണ്.[8]
പിസിമാൻ ഫയൽമാനേജർ | രേഖാ നിർവ്വാഹകൻ ആയി വർത്തിക്കുന്നു. |
ലീഫ്പാഡ് | ടെക്സ്റ്റ് തിരുത്തൽ സഹായി |
സാർക്കേവർ | ആർക്കെവിംഗ് ഉപകരണം |
ജിപിക്വ്യൂ | ചിത്രങ്ങൾ കാണാൻ സഹായിക്കുന്നു. |
ഓപൺബോക്സ് | ജാലക കാര്യനിർവാഹകൻ |
ഓബികോൺഫ് | ഓപൺബോക്സ് കൺഫിഗർ ചെയ്യാൻ സഹായിക്കുന്നു. |
എൽഎക്സ് ഇൻപുട്ട് | മൗസ്, കീബോഡ് കൺഫിഗറേഷൻ ഉപകരണം. |
എൽഎക്സ് മ്യൂസിക് | ഒരു സംഗീത ശ്രവണ സഹായി. |
എൽഎക്സ് ലോഞ്ചർ | ഒരു ആപ്ലികേഷൻ ലോഞ്ചർ. |
എൽഎക്സ് പാനൽ | പണിയിടത്തിനുള്ള പാനൽ. |
എൽഎക്സ് സെഷൻ | എക്സ് സെഷൻ നിർവ്വാഹകൻ. |
എൽഎക്സ് അപ്പിയറൻസ് | ജിടികെ+ തിം നിർവ്വാഹകൻ. |
എൽഎക്സ് ടെർമിനൽ | കമാന്റ് ലൈൻ ആപ്ലികേഷൻ. |
എൽഎക്സ് ടാസ്ക് | ഒരു കാര്യനിർവ്വാഹകൻ. |
എൽഎക്സ് ആർആൻഡ്ആർ | ആർആൻഡ്ആറിനുള്ള സമ്പർക്കമുഖം |
എൽഎക്സ് ഡിഎം | ഒരു ഡിസ് പ്ലേ നിർവ്വാഹകൻ. |
എൽഎക്സ് എൻഎം | നെറ്റ്വർക്ക് കൈകാര്യകർത്താവ്. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.