ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഗിന്നസ് പക്രു എന്നറിയപ്പെടൂന്ന അജയ് കുമാർ മലയാളചലച്ചിത്രത്തിലെ ഒരു ഹാസ്യനടനാണ്. ഉണ്ടപക്രു എന്നും അദ്ദേഹം അറിയപ്പെടുന്നു. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്.[1]. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. ഇത് പിന്നീട് തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ചെറിയ പുരുഷന്മാരും വലിയ സ്ത്രീകളും ഉള്ളതിൽ ഒരു കുള്ളനായിട്ടാണ് അഭിനയിച്ചത്.[2][3] 2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത 'കുട്ടീം കോലും' എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു. 2008-ൽ വിനയൻ സംവിധാനം ചെയ്ത 'അത്ഭുതദ്വീപി'ലൂടെ ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും ഈ 76 സെന്റിമീറ്ററുകാരനെ തേടിയെത്തിയിരുന്നു.[4]
Guinness Pakru | |
---|---|
ജനനം | അജയ് കുമാർ 31 ഓഗസ്റ്റ് 1976 |
മറ്റ് പേരുകൾ | ഉണ്ടപക്രു, ഗിന്നസ് പക്രു |
തൊഴിൽ | Actor, Director |
സജീവ കാലം | 1984 മുതൽ |
അറിയപ്പെടുന്ന കൃതി | 'ഗജേന്ദ്രൻ' ചിത്രം: അത്ഭുതദ്വീപ് സംവിധാനം: വിനയൻ |
ജീവിതപങ്കാളി(കൾ) | Gayatri Mohan(married on March 2006) |
കുട്ടികൾ | Deeptha Keerthy |
മാതാപിതാക്ക(ൾ) | Radhakrishna Pillai, Ambujakshiyamma |
പുരസ്കാരങ്ങൾ | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2005- ജൂറിയുടെ പ്രത്യേക പരാമർശം ഗിന്നസ് റെക്കോഡ്, ലിംക ബുക്ക് ഓഫ് റെക്കോഡ്സ് 2018 യൂണിവേർസൽ റെക്കോഡ് ഫോറം 2018 ബെസ്റ്റ് ഓഫ് ഇന്ത്യ 2018 |
1976 ഓഗസ്റ്റ് 31-ന് കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലടയിൽ രാധാകൃഷ്ണപിള്ള-അംബുജാക്ഷിയമ്മ ദമ്പതികളുടെ മകനായി ജനിച്ച പക്രു, 1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. (152.4 cm height) [5][6] പക്രു-ഗായത്രി ദമ്പതികൾക്ക് ദീപ്തകീർത്തി എന്നൊരു മകളുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.