Remove ads
ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നു From Wikipedia, the free encyclopedia
ഒരു ഭാഷയിലുള്ള വാക്കോ വാക്യങ്ങളോ മറ്റൊരു ഭാഷയിലേക്ക് ആവിഷ്കരിക്കുന്നതിനെ വിവർത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ പരിഭാഷപ്പെടുത്തൽ, തർജ്ജമ , ഭാഷാന്തരം എന്നെല്ലാം വിളിക്കാറുണ്ട്. മൊഴിമാറ്റം എന്ന സംജ്ഞ ഇതിന്റെ സൂക്ഷ്മസ്വഭാവം വെളിപ്പെടുത്തുന്നു. പരിഭാഷകൾ തുല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉൾകൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്. ഭാഷാമാറ്റം ഒഴികെ മറ്റൊരു മാറ്റവും കൂടാതെയുള്ള പുനരവതരണത്തെയാണ് വിവർത്തനം കൊണ്ടു വിവക്ഷിക്കുന്നത്. ഈ പ്രക്രിയയിലൂടെ രണ്ടാമതൊരു ഭാഷയിൽ അവതരിപ്പിക്കുന്ന പാഠത്തെക്കുറിക്കാനും ഈ സംജ്ഞകളെല്ലാം ഉപയോഗിച്ചുവരുന്നു. ആധുനികഭാഷാശാസ്ത്രകാരന്മാർ പല വിവർത്തനസിദ്ധാന്തങ്ങളും പ്രായോഗികമാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളിൽ രചനയുടെ ആദ്യത്തെ മാധ്യമത്തെ സ്രോതഭാഷ (മൂലഭാഷ) എന്നും രണ്ടാമത്തേതിനെ ലക്ഷ്യഭാഷ എന്നും വിശേഷിപ്പിക്കുന്നു. മൂലവും വിവർത്തനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് രൂപപരമായ പൊരുത്തം, ക്രിയാത്മകമായ പൊരുത്തം തുടങ്ങിയ സങ്കല്പങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. വിവർത്തനം പ്രത്യേക പഠനശാഖയായി വികസിച്ചിട്ടുണ്ട്.
വിവർത്തനത്തിനു തെരഞ്ഞെടുക്കുന്ന കൃതിയെ മൂല കൃതി എന്നും വിവർത്തനത്തിലൂടെ ലഭിക്കുന്ന കൃതിയെ ലക്ഷ്യ കൃതി എന്ന് പറയാറുണ്ട്. ഇട൬ഹി തന്നെയാണ് ആ ഭാഷകളുടെ സംസ്കാരത്തെയും മനസ്സിലാക്കാൻ സാധിക്കുന്നത് മൂല സംസ്കാരം എന്നും ലെക്ഷ്യ സംസ്കാരം എന്നും അറിയപ്പെടുന്നു. വിക്ടർ ഹ്യുഗോ യുടെ പാവങ്ങൾ ഇതരത്തിൽ വിവർത്തനം ചെയ്യപ്പെട്ടവയാണ്. മറ്റെല്ലാ കൃതികൾക്കും എന്ന പോലെ വിവർത്തനത്തിനും അതിന്റേതായ ചില ഉപകരണങ്ങൾ ഉണ്ട്. ഉദയഭാഷാനിഘണ്ടുക്കൾ, ശൈലീ നിഘണ്ടുകൾ, ശബ്ദാവലികൾ, വിവർത്തനവിഷയം പ്രതിപാദിക്കുന്ന ലക്ഷ്യഭാഷാ ഗ്രന്ഥങ്ങൾ മുതലായവ ഈ ഉപകരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്
1.വിഷയഗ്രാഹ്യത, 2. മൂലഭാഷയിലും ലക്ഷ്യ ഭാഷയിലുമുള്ള അവഗാഹം, 3. വിവർത്തന വിഷയത്തിലുള്ള താൽപര്യം, 4. മൂലകൃതിയോട് സത്യസന്തത പുലർത്തണം, 5. വിവർത്തനത്തിന് അനുയോജ്യമായ ശൈലി തിരഞ്ഞെടുക്കണം
മൂലഗ്രന്ഥകാരനേക്കാൾ പ്രയാസമേറിയതാണ് ഒരു വിവർത്തകന്റെ ജോലി കാരണം മൂലകൃതി വായിച്ച് മനസ്സിലാക്കുന്നതിനോടൊപ്പം രണ്ടു ഭാഷകളിലേയും ജനങ്ങളുടെ ജീവിതരീതിയും സംസ്കാരവും അറിഞ്ഞിരിക്കേണ്ടത് ഒരു വിവർത്തകനെ സംബന്ധിച്ച് പ്രധാനമാണ്. കവിത, കഥ, നാടകം, നോവൽ തുടങ്ങിയ സർഗ്ഗാത്മകകൃതികൾ വിവർത്തനം ചെയ്യുമ്പോൾ പ്രാദേശിക പദങ്ങൾ, ഗദ്യശൈലികൾ എന്നിവ വിവർത്തനത്തിൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചേക്കാം.
വിവർത്തനത്തിന് പെട്ടെന്നു വഴങ്ങി കൊടുക്കാത്ത സാഹിത്യരൂപമാണ് കവിത. "വിവർത്തനത്തിൽ നഷ്ട്ടപെടുന്നതെന്തോ അതാണ് കവിത" എന്ന റോബർട്ട് ഫോസ്റ്റിന്റെ അഭിപ്രായം കവിതാവിവർത്തനത്തിന്റെ സങ്കീർണതയെ ചൂണ്ടികാട്ടുന്നു.കവിതയുടെ യഥാർത്ഥ വിവർത്തനം ഒരുതരം പരകായപ്രവേശനമാണ്. മൂല കവിയുടെ ദർശനത്തോട് വിവർത്തകന് പൊരുത്തം ഉണ്ടാകണം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.