ഫാൻസി ഡ്രസ്സ്

From Wikipedia, the free encyclopedia

2019 ഓഗസ്റ്റ് 2-ന് പ്രദർശനത്തിനെത്തിയ ഒരു മലയാള ഭാഷ കോമഡി ത്രില്ലർ ചലച്ചിത്രമാണ് ഫാൻസി ഡ്രസ്സ് (English: Fancy Dress). രഞ്ചിത്ത് സ്കറിയ സംവിധാനം ചെയ്ത് ഈ ചിത്രം ഗിന്നസ് പക്രുവാണ് നിർമ്മിച്ചത്. വളരെ വ്യത്യസ്തമായ ലുക്കിൽ ഗിന്നസ് പക്രു പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിൽ നായകനും അദ്ദേഹം തന്നെയാണ്. ഇളയരാജ എന്ന ചിത്രത്തിന് ശേഷം ഗിന്നസ് പക്രു നായകനായി അഭിനയിച്ച ചിത്രമാണിത്. ശ്വേത മേനോൻ, കലാഭവൻ ഷാജോൺ, ഹരീഷ് പെരുമണ്ണ തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. രതീഷ് വേഗയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തത്.[1]

വസ്തുതകൾ ഫാൻസി ഡ്രസ്സ്, സംവിധാനം ...
ഫാൻസി ഡ്രസ്സ്
സംവിധാനംരഞ്ചിത്ത് സക്റിയ
നിർമ്മാണംഗിന്നസ് പക്രു
രചനരഞ്ചിത്ത് സക്കറിയ
അജയ് കുമാർ
അഭിനേതാക്കൾഗിന്നസ് പക്രു
ശ്വേത മേനോൻ
കലാഭവൻ ഷാജോൺ
ഹരീഷ് പെരുമണ്ണ
സംഗീതംരതീഷ് വേഗ
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോസർവ ദീപ്ത പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2019 ഓഗസ്റ്റ് 2
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

കഥാസാരം

പോക്കറ്റടിയും കഞ്ചാവ് വിൽപനയുമായി ഗോവയിൽ താമസിക്കുന്ന രണ്ട് ചെറിയ കള്ളന്മാരാണ് ഡിക്രൂസും സെബാനും. കള്ളത്തരങ്ങളുമായി മുന്നോട്ടുപോകുന്ന ഇവരുടെ ഇടയിലേയ്ക്ക് ഗബ്രിയേൽ എന്ന മാഫിയ തലവൻ കയറി വരുന്നു. തന്നാൽ കഴിയാത്തൊരു ജോലി ചെയ്തു തരുക എന്നതാണ് ഗബ്രിയേലിന്റെ ആവശ്യം. ഇരുവർക്കും വലിയൊരു തുകയും ഓഫർ ചെയ്യുന്നു. അതിനായി ഇറങ്ങിത്തിരിക്കുന്ന സെബാനും ഡിക്രൂസും കേരളത്തിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

അഭിനേതാക്കൾ

സംഗീതം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.