മാർപ്പാപ്പയുടെ നേതൃത്വത്തിൽ ഉണ്ടായ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ വിഭാഗമാണ് കത്തോലിക്കാസഭ. ആറു പാരമ്പര്യങ്ങളിൽപെട്ട 24 വ്യക്തി സഭകൾ ചേർന്ന കൂട്ടായ്മയാണ് ഇത്.ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗമാണ്[7]. 2017- ലെ പൊന്തിഫിക്കൽ ആനുവാരിയോ അനുസരിച്ച് കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 1299368942(130കോടി) അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറിൽ ഒന്ന് ആയിരുന്നു.[8] യേശുക്രിസ്തുവിനാൽ സ്ഥാപിതമായ ഏക വിശുദ്ധ സഭയാണിതെന്നും മെത്രാന്മാർ കൈവയ്പു വഴി തങ്ങൾക്ക് ലഭിക്കുന്ന അധികാരത്താൽ സത്യവിശ്വാസം തുടർന്നു പരിപാലിയ്ക്കുന്നുവെന്നും സഭയുുടെ ഭൗമിക തലവനായ മാർപ്പാപ്പ വിശുദ്ധ പത്രോസിന്റെ പിൻഗാമിയാണെന്നും കത്തോലിക്ക സഭ പഠിപ്പിക്കുന്നു.
കത്തോലിക്കാ സഭ | |
---|---|
ലത്തീൻ: Ecclesia Catholica | |
വിഭാഗം | കത്തോലിക്ക |
മതഗ്രന്ഥം | ബൈബിൾ |
ദൈവശാസ്ത്രം | കത്തോലിക്ക ദൈവശാസ്ത്രം |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ[1] |
സഭാഭരണം | പരിശുദ്ധ സിംഹാസനം |
ഘടന | കൂട്ടായ്മ |
മാർപ്പാപ്പ | ഫ്രാൻസിസ് |
കാര്യനിർവ്വഹണം | റോമൻ കുരിയ |
സ്വയാധികാര സഭകൾ | ലത്തീൻ സഭ, 23 പൗരസ്ത്യ കത്തോലിക്ക സഭകൾ |
രൂപതകൾ | |
ഇടവക പള്ളികൾ | 221,700 |
പ്രദേശം | Worldwide |
ഭാഷ | ലത്തീൻ, മറ്റ് പ്രാദേശിക ഭാഷകൾ |
ആരാധനാക്രമം | പാശ്ചാത്യവവും പൗരസ്ത്യവും |
മുഖ്യകാര്യാലയം | വത്തിക്കാൻ |
സ്ഥാപകൻ | യേശു ക്രിസ്തു, വിശുദ്ധ പാരമ്പര്യത്താൽ |
ഉത്ഭവം | ഒന്നാം നൂറ്റാണ്ട് യൂദയ, റോമാ സാമ്രാജ്യം[2][3] |
അംഗങ്ങൾ | 1.329 ശതകോടി (2018) (ജ്ഞാനസ്നാനം സ്വീകരിച്ചവർ)[4] |
പുരോഹിതർ |
|
ആശുപത്രികൾ | 5,500[5] |
പ്രൈമറി സ്കൂളുകൾ | 95,200[6] |
സെക്കൻഡറി സ്കൂളുകൾ | 43,800 |
വെബ്സൈറ്റ് | Holy See |
ഒരു ലേഖനപരമ്പരയുടെ ഭാഗം |
കത്തോലിക്കാസഭ |
---|
സംഘടിത മതവിഭാഗം |
മാർപ്പാപ്പ – ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പ |
College of Cardinals – Holy See |
Ecumenical Councils |
എപ്പിസ്കോപ്പൽ സഭകൾ · ലത്തീൻ സഭ |
Eastern Catholic Churches |
Background |
ചരിത്രം · ക്രിസ്തുമതം |
Catholicism · അപ്പോസ്തലിക പിന്തുടർച്ച |
Four Marks of the Church |
Ten Commandments |
കുരിശുമരണം & Resurrection of Jesus |
Ascension · Assumption of Mary |
ദൈവശാസ്‌ത്രം |
ത്രിത്വം |
(പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) |
ദൈവശാസ്‌ത്രം · Apologetics |
Divine Grace · Sacraments |
ശുദ്ധീകരണസ്ഥലം · Salvation |
ആദിപാപം · Saints · Dogma |
കന്യകാമറിയം · Mariology |
അമലോദ്ഭവം |
Liturgy and Worship |
Roman Catholic Liturgy |
Eucharist · Liturgy of the Hours |
ആരാധനക്രമ വർഷം · Biblical Canon |
റീത്തുകൾ |
റോമൻ · അർമേനിയൻ · അലെക്സാഡ്രിയൻ |
ബൈസന്റൈൻ · അന്ത്യോഖ്യൻ |
പാശ്ചാത്യറീത്ത് · പൗരസ്‌ത്യറീത്ത് |
Controversies |
Science · Evolution · Criticism |
Sex & gender · സ്വവർഗ്ഗപ്രേമം |
Catholicism topics |
Monasticism · Women · Ecumenism |
പ്രാർഥന · Music · Art |
Catholicism portal |
ഒരു ലേഖനപരമ്പരയുടെ ഭാഗം
|
---|
യേശു ക്രിസ്തു |
കന്യാജനനം · കുരിശുമരണം ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ ക്രിസ്തുമസ് · ഈസ്റ്റർ |
അടിസ്ഥാനങ്ങൾ |
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ പത്രോസ് · സഭ · ദൈവരാജ്യം പുതിയ ഉടമ്പടി · സമയരേഖ · പൗലോസ് |
ബൈബിൾ |
പഴയ നിയമം · പുതിയ നിയമം പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ |
ദൈവശാസ്ത്രം |
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ് ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം മറിയം · അപ്പോസ്തലവിജ്ഞാനീയം യുഗാന്തചിന്ത · രക്ഷ · സ്നാനം |
ചരിത്രവും പാരമ്പര്യങ്ങളും |
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ നവീകരണം · പുനർനവീകരണം പാശ്ചാത്യ-പൗരസ്ത്യ വിഭജനം |
വിഭാഗങ്ങൾ |
*പാശ്ചാത്യ സഭകൾ
|
പൊതു വിഷയങ്ങൾ |
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം ഗിരിപ്രഭാഷണം · സംഗീതം · കല മറ്റ് മതങ്ങളുമായുള്ള ബന്ധം ലിബറൽ തിയോളജി ക്രിസ്തുമതം കവാടം |
പാശ്ചാത്യ സഭയും മാർപ്പാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഇരുപത്തിമൂന്നു പൗരസ്ത്യ കത്തോലിക്കാ സഭകളും ചേർന്നതാണ് കത്തോലിക്കാ സഭ. ചിട്ടയായ ഭരണത്തിനും ശുശ്രൂഷയ്ക്കുമായി ഈ സഭ പല അതിരൂപതകളായും രൂപതകളായും വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരോ മെത്രാന്റെ കീഴിലുള്ള ഈ രൂപതകളുടെ സംഖ്യ 2005ന്റെ അവസാനം 2770 എത്തിയിരുന്നു.[9][10]
ചരിത്രം
കത്തോലിക്കാ സഭയുടെ സ്ഥാപനത്തിന് അപ്പോസ്തോലിക കാലത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഈ സഭ സ്ഥാപിച്ചത് യേശുക്രിസ്തു ആണ്. അപ്പോസ്തോലനായ വിശുദ്ധ പത്രോസാണെന്നാണ് തുടർന്ന് നേതൃത്വം നൽകിയതെന്നതാണ് വിശ്വാസം. ആദ്യമായി കത്തോലിക്കാ സഭ എന്നത് രേഖപ്പെടുത്തിയത് അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ് ആണ്. അദ്ദേഹം എഴുതിയ “ മെത്രാൻ കാണപ്പെടുന്നിടത്ത് ജനങ്ങൾ ഉണ്ടാവട്ടേ, ക്രിസ്തുവുള്ളിടത്ത് കത്തോലിക്കാ സഭ ഉള്ളതു പോലെ” എന്നാണ് ഇതു സംബന്ധിച്ച ആദ്യ ലിഖിതം.
ആദ്യ കാലങ്ങളിലെ പീഡനങ്ങൾക്കും പ്രതിരോധങ്ങൾക്കും ശേഷം നാലാം നൂറ്റാണ്ടായപ്പോഴേക്കും ക്രിസ്തുമതം പരക്കെ അംഗീകരിക്കപ്പെടാൻ തുടങ്ങി. ക്രിസ്തുമതം ഗലേറിയുസ് മക്സിമിയാനുസ് എന്ന റോമാൻ ചക്രവർത്തി ക്രി.വ. 311 ല് നിയമാനുസൃതമാക്കി മാറ്റിയിരുന്നു. കോൺസ്റ്റാന്റിൻ ഒന്നാമൻക്രി.വ. 313 ല് മിലാൻ വിളംബരത്തിലൂടെ മതപരമായ സമദൂര നയം പ്രഖ്യാപിച്ചു. പിന്നീട് ക്രി.വ. 380 ഫെബ്രുവരി 27 -ല് തിയോഡൊസിയുസ് ഒന്നാമൻ ചക്രവർത്തി നിയമം മൂലം ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും മറ്റു മതങ്ങൾ എല്ലാം പാഷാണ്ഡമാക്കുകയും(heretics) ചെയ്തു. [11] എന്നാൽ ഇതിനു ശേഷം സഭക്ക് നിലനില്പിനായി റോമൻ ചക്രവർത്തിമാരെ ആശ്രയിക്കേണ്ട ഗതി വന്നു.
നാലാം നൂറ്റാണ്ടായപ്പോഴേക്കും റോമാ സാമ്രാജ്യം പിളർന്ന് പൗരസ്ത്യ റോമാസാമ്രാജ്യം(ബൈസാന്ത്യം) , പാശ്ചാത്യ റോമാ സാമ്രാജ്യം എന്നിങ്ങനെ രണ്ടായിത്തീർന്നു. കോൺസ്റ്റാൻറിനോപ്പിൾ ആദ്യത്തേതിന്റേയും റോം രണ്ടാമത്തേതിന്റേയും തലസ്ഥാനമായി. റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്. ക്രി.വ 451-ലെ പിളർപ്പിനു് ശേഷം റോമാസാമ്രാജ്യത്തിൻ പ്രഥമ തലസ്ഥാനമെന്ന നിലയിൽ റോമൻ പാത്രിയാർക്കീസ് മറ്റെല്ലാ പാത്രിയാർക്കീസുമാരേക്കാളും വിശിഷ്ഠനായി കണക്കാക്കി. കോണ്സ്റ്റാൻറിനോപ്പിൾ പാത്രിയാർക്കീസ് അതിനു തൊട്ടടുത്ത സ്ഥാനവും അലങ്കരിച്ചു പോന്നു. [12] എന്നാൽ ജർമ്മാനിക് വർഗ്ഗത്തിന്റെ ആക്രമണത്തെത്തുടർന്ന് പാശ്ചാത്യ റോമാസാമ്രാജ്യം ശക്തി ക്ഷയിക്കാൻ തുടങ്ങിയത് സഭയെയും ക്ഷീണിപ്പിച്ചു. എന്നാൽ പൗരസ്ത്യ റൊമാ സാമ്രാജ്യം പതിനഞ്ചാം നൂറ്റാണ്ടു വരെ നിലനിന്നു. റോമാ സാമ്രാജ്യം തകർന്നെങ്കിലും ക്രിസ്തുമതത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് കുറവുണ്ടായില്ല. എന്നാൽ റോമാ സാമ്രാജ്യം പുനരുദ്ധരിക്കുക അസാദ്ധ്യമായപ്പോൾ അന്നത്തെ മാർപാപ്പ 751-ല് ഫ്രഞ്ച് രാജാവായ പെപ്പിനെ റോമൻ സാമ്രാട്ടായി അവരോധിച്ചു. രാജഭരണത്തിന്റെ സഹായം ലഭിക്കാനായിരുന്നു ഇത്. പകരമായി ഇറ്റലിയിലെ ‘റാവെന്ന’ രാജ്യത്തിന്റെ രാജപദവി പാപ്പയ്ക്ക് നൽകി. അങ്ങനെ പാപ്പയ്ക്ക് രാജകീയ പദവി ലഭിച്ചു.
ക്രി.വ. 1150 കളിൽ കിഴക്കു്(ബൈസാന്ത്യം)-പടിഞ്ഞാറൻ പിളർപ്പു് സഭയിൽ ഉടലെടുത്തു. കുറേ നാളായി നിലനിന്ന സംവേദനത്തിന്റെ അഭാവമാണിതിനെല്ലാം കാരണമായത് എന്നു കരുതപ്പെടുന്നു. ഈ പിളർപ്പ് പാശ്ചാത്യ റോമൻ കത്തോലിക്ക സഭയുടെയും പൗരസ്ത്യ ഓർത്തഡോക്സ് സഭ(ബൈസാന്ത്യൻ സഭ)യുടെയും രൂപീകരണത്തിടയാക്കി. പിന്നീട് 1274 ലും 1439 ലും ഈ സഭകൾ തമ്മിൽ യോജിക്കുവാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയപ്രാപ്തി നേടിയില്ല.
പിന്നീട് പാശ്ചാത്യ റോമാസാമ്രാജ്യം പതിയെ ശക്തി പ്രാപിച്ചു. ജർമ്മനി ശക്തമായതോടെ സഭയും ശക്തമായി. എന്നാൽ കുരിശുയുദ്ധങ്ങളും ഇസ്ലാം മതത്തിന്റെ വളർച്ചയും പൗരസ്ത്യ റോമാ സാമ്രാജ്യത്തെ ക്ഷീണിപ്പിച്ചു. ഈ സമയത്തെല്ലാം പാശ്ചാത്യ സഭ പോർത്തുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് ശക്തി പ്രാപിച്ചു. എന്നാൽ പതിനാറാം നൂറ്റാണ്ടായപ്പോൾ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് നവീകരണം പാശ്ചാത്യ സഭയുടെ (റോമൻ കത്തോലിക്ക സഭയുടെ ) അനിഷേധ്യ സ്ഥാനം എടുത്തു കളഞ്ഞു.
കേരള സഭ ചരിത്രം
അംഗത്വം
കാനോനിക നിയമപ്രകാരം ഒരു വ്യക്തിയ്ക്ക് രണ്ടു വിധത്തിൽ ഈ സഭയിലെ അംഗമാകാം:
- ജ്ഞാനസ്നാനം അഥവാ മാമ്മോദീസ എന്ന കൂദാശ വഴി
- വിശ്വാസപ്രഖ്യാപനം വഴി സഭയിലേയ്ക്കു സ്വീകരിയ്ക്കപ്പെടുന്നതിലൂടെ (നേരത്തേ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ)[13]
സഭയുമായുള്ള ബന്ധം വേർപെടുത്തുവാനായി ഒരു വ്യക്തിയ്ക്ക് ഔദ്യോഗികമായ ചില നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ദൈവദൂഷണം, ദൈവനിഷേധം അല്ലെങ്കിൽ ശീശ്മ എന്നിവ കാരണമാണ് കത്തോലിക്കാ സഭയിലെ അംഗത്വം നഷ്ടപ്പെടുക; പക്ഷേ ഇവ ഒരു വൈദികന്റെയോ ഇടവക വികാരിയുടെയോ മുന്നിൽ ലിഖിതരൂപത്തിൽ നൽകാതെ, അല്ലെങ്കിൽ മറ്റു മാർഗ്ഗങ്ങളിലൂടെ ശക്തമായ വിധത്തിൽ സഭാധികാരികൾക്കു ബോധ്യപ്പെടാതെ അംഗത്വം നഷ്ടപ്പെടുകയില്ല.[14]
സഭയുമായി ബന്ധം വേർപെടുത്തിയ ഒരു വ്യക്തിയെ വിശ്വാസപ്രഖ്യാപനമോ കുമ്പസാരമോ വഴി തിരിച്ച് സ്വീകരിയ്ക്കുന്നതാണ്.
വിശ്വാസവും പ്രബോധനങ്ങളും
ദൈവാസ്തിത്വം
ഏതൊരു ക്രൈസ്തവ സഭാസമൂഹത്തെയും പോലെ ഈ സഭയും ഏക ദൈവത്തിൽ വിശ്വസിയ്ക്കുന്നു. ദൈവം എല്ലാ സൃഷ്ടികളെക്കാളും ഉപരിയായുള്ളവനും, സ്വയംഭൂവും, അനന്തപൂർണ്ണതയുള്ളവനുമായ അരൂപിയാണെന്ന് കത്തോലിക്കാ സഭ പഠിപ്പിയ്ക്കുന്നു. ദൈവത്തിന്റെ അസ്തിത്വം വേദപുസ്തകത്തിന്റെയോ യുക്തിയുടെയോ അടിസ്ഥാനത്തിൽ തെളിയിയ്ക്കാനാവുന്ന ഒന്നാണെന്നും സഭ കരുതുന്നു.
ദൈവത്തിനു ആരംഭമില്ല; ദൈവം ഇല്ലായിരുന്ന സമയം ഒരിക്കലും ഉണ്ടായിട്ടില്ല; ഇല്ലാതായിത്തീരാൻ ദൈവത്തിനു സാധിക്കയില്ല; ദൈവം എല്ലായ്പ്പോഴും ജീവിക്കുന്നവനും മരണമില്ലാത്തവനും, മാറ്റമില്ലാത്തവനും ആയിരിക്കും: തന്മൂലം ദൈവം നിത്യനാണെന്ന് കത്തോലിക്കാ സഭ പഠിപ്പിയ്ക്കുന്നു.
ഓരോരുത്തനും അർഹിക്കുന്നതുപോലെ നന്മയ്ക്കു പ്രതിസമ്മാനവും, തിന്മയ്ക്കു ശിക്ഷയും ദൈവം നൽകുന്നു. ഈ ലോകത്തിൽ വച്ചു സമ്മാനമോ, ശിക്ഷയോ ഭാഗികമായി ദൈവം നൽകുന്നു; പക്ഷേ പൂർണ്ണമായി നൽകുന്നത് മരണാനന്തരമാണ്. പാപിയെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കുകയും അവൻ അതനുസരിച്ച് അനുതപിക്കുമ്പോൾ സന്തോഷപൂർവ്വം അവനോടു പൊറുക്കുകയും ചെയ്യുന്നു.
ഏകദൈവത്തിൽ മൂന്നാളുകൾ അഥവാ മൂന്നു സ്വഭാവങ്ങൾ ഉണ്ടെന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: അവ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവരാകുന്നു. സൃഷ്ടികർമ്മം പിതാവിന്റെയും, പരിത്രാണകർമ്മം പുത്രന്റെയും, പവിത്രീകരണകർമ്മം പരിശുദ്ധാത്മാവിന്റെയും പ്രവൃത്തികളായി പറഞ്ഞുവരുന്നു.[15]
തിരുസഭയുടെ കല്പനകൾ
- ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവൻ കുർബാനയിൽ പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യുകയുമരുത്.
- ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാകാലത്ത് വിശുദ്ധ കുർബാന ഉൾക്കൊള്ളുകയും ചെയ്യണം.
- നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം.
- വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ,തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
- ദേവാലയത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
കൂദാശകൾ
പാപം
മനുഷ്യന്റെ അന്ത്യം
കത്തോലിക്ക സഭയിലെ സഭാപാരമ്പര്യങ്ങളും സഭകളും
ആറു റീത്തുകളിലായി ലത്തീൻ സഭയും 23 വ്യക്തി സഭകളും ചേർന്ന കൂട്ടായ്മയാണ് കത്തോലിക്കാ സഭ
ലാറ്റിൻ
- ലത്തീൻ കത്തോലിക്കാ സഭ അഥവാ റോമൻ കത്തോലിക്കാ സഭ
അർമേനിയൻ
- അർമേനിയൻ കത്തോലിക്കാ സഭ
അലെക്സാഡ്രിയൻ
- കോപ്റ്റിക് കത്തോലിക്കാ സഭ
- എത്യോപ്യൻ കത്തോലിക്കാ സഭ
- എറിട്രിയൻ കത്തോലിക്കാ സഭ
ബൈസന്റൈൻ
- അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ
- ബൈലോറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
- ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
- ക്രൊയേഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
- ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ
- ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
- ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ
- മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
- മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ
- റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
- റഷ്യൻ ബൈസന്റൈൻ കത്തോലിക്കാ സഭ
- റുഥേനിയൻ കത്തോലിക്കാ സഭ
- സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ
- യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
അന്ത്യോഖ്യൻ റീത്ത് (പാശ്ചാത്യ റീത്ത്)
- മാരൊനൈറ്റ് സഭ
- സിറിയക് കത്തോലിക്കാ സഭ
കാൽഡിയൻ
(പൗരസ്ത്യ റീത്ത്)
കേരളത്തിലെ കത്തോലിക്കാ സഭകൾ
അവലംബം
ഇതും കാണുക
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.