അപ്പോക്രിഫ

From Wikipedia, the free encyclopedia

അപ്പോക്രിഫ
Remove ads

ക്രൈസ്തവാരാധനയിൽ പരസ്യവായനയ്ക്ക് അംഗീകരിക്കപ്പെട്ടിട്ടുള്ള കാനോനികഗ്രന്ഥങ്ങളിൽ ഉൾപ്പെടാത്ത വേദഗ്രന്ഥങ്ങളെയാണ് അപ്പോക്രിഫാ എന്നു പറയുന്നത്. നിഗുപ്തങ്ങളായ രേഖകൾ എന്നാണ് ഈ വാക്കിന്റെ അർഥം. പഴയനിയമത്തിലും പുതിയനിയമത്തിലും പ്രത്യേകം അപ്പോക്രിഫാഗ്രന്ഥങ്ങൾ ഉണ്ട്. പുതിയനിയമത്തിലെ അപ്പോക്രിഫാ ഗ്രന്ഥങ്ങളെ നിരാകരിക്കുന്ന കാര്യത്തിൽ ക്രൈസ്തവസഭകൾ തമ്മിൽ വലിയ അഭിപ്രായവ്യത്യാസമൊന്നും ഇല്ല. എന്നാൽ പഴയ നിയമത്തിലെ കാനോനിക പുസ്തകങ്ങൾ ഏതൊക്കെയാണെന്നുള്ളതിനെക്കുറിച്ച് ഗണ്യമായ അഭിപ്രായവ്യത്യാസങ്ങൾ നിലവിലുണ്ട്. യഹൂദന്മാരുടെ പലസ്തീൻ കാനോൻ ആണ് പ്രൊട്ടസ്റ്റന്റ് കാനോന്റെ അടിസ്ഥാനം. കത്തോലിക്കരും ഓർത്തഡോക്സ് സഭക്കാരും അംഗീകരിക്കുന്ന കാനോന്റെ അടിസ്ഥാനം യഹൂദന്മാരുടെ അലക്സാൻഡ്രിയയിലെ കാനോനാണ്. രണ്ടാമത്തേതിൽ ഉള്ളതും ആദ്യത്തേതിൽ ഇല്ലാത്തതുമായ ചില പുസ്തകങ്ങളെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ അപ്പോക്രിഫാ എന്ന് പേർ വിളിക്കുന്നു. കത്തോലിക്കർ ഇവയെ ദ്വികാനോനികം[1] (Deotero-Canonical) എന്ന് വ്യവഹരിക്കാറുണ്ട്. എന്നാൽ അലക്സാൻഡ്രിയാകാനോനിൽപോലും പെടാത്ത ചില യഹൂദഗ്രന്ഥങ്ങളെ കത്തോലിക്കർ അപ്പോക്രിഫാ എന്നു പറയുന്നു. ഈ പുസ്തകങ്ങൾക്ക് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ കൊടുക്കുന്ന പേർ വ്യാജലിഖിതങ്ങൾ[2] (Pseudepigrapha) എന്നാണ്. ഇവയിൽ പലതും യഹൂദന്മാർ എഴുതിയതാണെങ്കിലും ക്രിസ്ത്യാനികൾ പരിഷ്കരിച്ചിട്ടുള്ളവയാണ്. എസ്രായുടെ മൂന്നാം പുസ്തകം, നാലാം പുസ്തകം, മക്കാബ്യരുടെ മൂന്നും നാലും പുസ്തകങ്ങൾ, മനശ്ശെയുടെ പ്രാർഥന എന്നിങ്ങനെ ചില ഗ്രന്ഥങ്ങളെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരുപോലെ അപ്പോക്രിഫാവിഭാഗത്തിൽ ഉൾപ്പെടുത്തുന്നു.

വസ്തുതകൾ യേശു ക്രിസ്തു, അടിസ്ഥാനങ്ങൾ ...
Remove ads
Remove ads

പഴയനിയമത്തിലെ അപ്പോക്രിഫാഗ്രന്ഥങ്ങൾ

കത്തോലിക്കാ പഴയനിയമ അപ്പോക്രിഫാപുസ്തകങ്ങൾക്ക് ഉദാഹരണങ്ങൾ താഴെ പറയുന്നവയാണ്:

  1. ജൂബിലി പുസ്തകം (പൂർണരൂപത്തിൽ എത്യോപ്യൻ ഭാഷയിൽ മാത്രമേയുള്ളു)
  2. എസ്രായുടെ മൂന്നാം പുസ്തകം
  3. മക്കാബ്യരുടെ മൂന്നും നാലും പുസ്തകങ്ങൾ
  4. ആദാമിന്റെയും ഹവ്വായുടെയം ചരിത്രം (പൂർണരൂപം ലത്തീനിൽ)
  5. മോശെയുടെ വെളിപ്പാട്
  6. സുറിയാനി ഖജനാവ് (Syriac Genizah) - ആദാം മുതൽ ക്രിസ്തുവരെയുള്ള ചരിത്രം[3]
  7. ആദാമിന്റെ വെളിപ്പാട് (ആദാം ക്രിസ്തുവിനെപ്പറ്റി പ്രവചിച്ചതും, സ്വർഗത്തിലെ ആരാധനയുടെ വിവരണവും).

പ്രൊട്ടസ്റ്റന്റ് സഭകൾ പഴയനിയമ അപ്പോക്രിഫായായി എണ്ണുന്ന ചില പുസ്തകങ്ങളുടെ പേരുകൾ താഴെ കൊടുക്കുന്നു:

  1. ഒന്നാം എസ്രാ
  2. രണ്ടാം എസ്രാ
  3. തോബീത്
  4. യൂദീത്
  5. എസ്തേറിന്റെ പുസ്തകത്തിന്റെ ചില ഭാഗങ്ങൾ
  6. ശ്ലേമൂന്റെ ജ്ഞാനം
  7. സിറാക്കിന്റെ മകൻ യേശുവിന്റെ ജ്ഞാനം
  8. ബാറൂക്കം യെറമിയായുടെ ലേഖനം.
Remove ads

പുതിയ നിയമത്തിലെ അപ്പോക്രിഫാഗ്രന്ഥങ്ങൾ

പുതിയനിയമത്തിലെ അപ്പോക്രിഫാഗ്രന്ഥങ്ങളിൽ നിരവധി സുവിശേഷങ്ങൾ, അപ്പോസ്തലപ്രവൃത്തികൾ, ലേഖനങ്ങൾ, വെളിപ്പാടുകൾ എന്നിവ ഉൾപ്പെടുന്നു. അപ്പോസ്തലന്മാരുടെ ആധികാരികപാരമ്പര്യം അവയ്ക്ക് ഇല്ലെന്ന കാരണംകൊണ്ട് ക്രൈസ്തവസഭ അവയെ വേദപുസ്തകത്തിൽ ചേർത്തില്ല. അധികവും കെട്ടുകഥകളും ഭാവനാസൃഷ്ടികളുമാണ്. സുവിശേഷങ്ങൾ (വേദപുസ്തകത്തിലെ) നാല് എണ്ണത്തിനും പുറമേ പ്രധാനമെന്നു കരുതാവുന്ന 19 എണ്ണമുണ്ട്. 24 അപ്പോസ്തലപ്രവൃത്തികൾ (Acts), 7 ലേഖനങ്ങൾ, 6 വെളിപ്പാടുകൾ എന്നിവയ്ക്കു പുറമേ ജ്ഞാനവാദഗ്രന്ഥങ്ങൾ[4] (Gnostic Wiriting) പലതുണ്ട്. അവയിൽ ചിലതു ചുവടെ കൊടുക്കുന്നു.

  1. അറബിബാല്യസുവിശേഷം
  2. അർമേനിയൻ ബാല്യസുവിശേഷം
  3. പരിശുദ്ധ കന്യകയുടെ സ്വർഗാരോപണം
  4. ബർത്തുല്മായിയുടെ സുവിശേഷം
  5. ക്രിസ്തുവിന്റെ ഉയിർപ്പിനെപ്പറ്റിയുള്ള ബർത്തുല്മായിയുടെ വിവരണം
  6. ബാസിലിഡസിന്റെ സുവിശേഷം
  7. എബിയോന്യരുടെ സുവിശേഷം
  8. ഈഗുപ്തായക്കാരുടെ സുവിശേഷം
  9. ഹെബ്രായരുടെ സുവിശേഷം
  10. യാക്കോബെഴുതിയ പ്രഥമസുവിശേഷം.
Remove ads

അവലംബം

പുറംകണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads