മലയാളചലച്ചിത്ര സംവിധായകൻ. ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യൻ അന്തിക്കാട് തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുന്നു. 1986- ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെയാണ് ശ്രീനിവാസൻ തിരക്കഥാകൃത്ത് എന്ന നിലയിൽസത്യൻ അന്തിക്കാടൈനോട് ഒന്നിയ്ക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക്‌ സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായി. ഇന്നസെന്റ്, നെടുമുടി, ശ്രീനിവാസൻ, കെപിഎസി ലളിത , ഒടുവിൽ ഉണ്ണികൃഷ്ണൻ , മാമുക്കോയ , ശങ്കരാടി തുടങ്ങിയവർ ഇദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം അഭിനേതാക്കൾ ആയിരുന്നു. മോഹൻലാൽ, ജയറാം എന്നിവരാണ് അധികം ചിത്രങ്ങളിൽ നായകനായിട്ടുള്ളത്

വസ്തുതകൾ സത്യൻ അന്തിക്കാട്, ജനനം ...
സത്യൻ അന്തിക്കാട്
ജനനം (1954-11-03) നവംബർ 3, 1954  (69 വയസ്സ്)
തൊഴിൽസം‌വി‌ധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്
സജീവ കാലം1982 - ഇപ്പോഴും
ജീവിതപങ്കാളി(കൾ)നിർമ്മല
കുട്ടികൾഅരുൺ,അഖിൽ,അനൂപ്
മാതാപിതാക്ക(ൾ)എം.വി.കൃഷ്ണൻ, എം.കെ.കല്യാണി
അടയ്ക്കുക

ജനനം

1954 നവംബർ 3-ന്‌ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അന്തിക്കാട്‌ ഗ്രാമത്തിൽ ജനിച്ചു.

ചലച്ചിത്രലോകത്തിൽ

1973-ൽ രേഖ സിനി ആർട്സിന്റെ സഹസംവിധായകനായി അദ്ദേഹം മലയാള സിനിമയിൽ എത്തി. സ്വതന്ത്ര സംവിധായകനാകുന്നത് 1981-ൽ ചമയം എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ആ സിനിമ ആ സിനിമ റിലീസായില്ലഒരു മികച്ച ഗാനരചയിതാവ്‌ എന്ന നിലയിലായിരുന്നു അദ്ദേഹം പ്രശസ്തനായത്‌. ഇപ്പോൾ അദ്ദേഹം സ്വതന്ത്ര സംവിധാനത്തോടൊപ്പം ഗാനരചനയും നിർവഹിച്ചു പോരുന്നു. അമ്പതാമത്തെ ചിത്രം കഥ തുടരുന്നു ആയിരുന്നു.

ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ ക്ര. നം, വർഷം ...
ക്ര. നംവർഷംചിത്രംഅഭിനേതാക്കൾ
1.1982കുറുക്കന്റെ കല്യാണംസുകുമാരൻ, ജഗതി, മാധവി, മോഹൻലാൽ
2.1983കിന്നാരംസുകുമാരൻ, നെടുമുടി വേണു, പൂർണ്ണിമ ജയറാം, മമ്മൂട്ടി (അതിഥിതാരം)
3.മണ്ടന്മാർ ലണ്ടനിൽസുകുമാരൻ, നെടുമുടി വേണു, ജലജ
4.1984വെറുതെ ഒരു പിണക്കംനെടുമുടി വേണു, പൂർണ്ണിമ ജയറാം
5.അപ്പുണ്ണിനെടുമുടി വേണു, ഭരത് ഗോപി, മോഹൻലാൽ, മേനക
6.കളിയിൽ അൽപ്പം കാര്യംമോഹൻലാൽ, റഹ്‌മാൻ, ജഗതി ശ്രീകുമാർ, ലിസി
7.അടുത്തത്റഹ്‌മാൻ, മോഹൻലാൽ
8.1985അദ്ധ്യായം ഒന്നു മുതൽമോഹൻലാൽ, മാധവി
9.ഗായത്രിദേവി എന്റെ അമ്മഭരത് ഗോപി, റഹ്‌മാൻ, സീമ
10.1986പപ്പൻ പ്രിയപ്പെട്ട പപ്പൻറഹ്‌മാൻ, മോഹൻലാൽ, ലിസി
11.ടി.പി. ബാലഗോപാലൻ എം.എ.മോഹൻലാൽ, ശോഭന
12.ഗാന്ധിനഗർ 2nd സ്ട്രീറ്റ്‌മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ, കാർത്തിക
13.സന്മനസ്സുള്ളവർക്ക്‌ സമാധാനംമോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക
14.1987ശ്രീധരന്റെ ഒന്നാം തിരുമുറിവ്മമ്മൂട്ടി, ശ്രീനിവാസൻ, നീന കുറുപ്പ്‌
15.നാടോടിക്കാറ്റ്മോഹൻലാൽ,ശ്രീനിവാസൻ, തിലകൻ, ശോഭന,ഇന്നസെന്റ്
16.1988കുടുംബപുരാണംബാലചന്ദ്രമേനോൻ, തിലകൻ, അംബിക
17.പട്ടണപ്രവേശംമോഹൻലാൽ,ശ്രീനിവാസൻ, കരമന, തിലകൻ, അംബിക
18.പൊന്മുട്ടയിടുന്ന താറാവ്‌ശ്രീനിവാസൻ, ജയറാം, ഉർവ്വശി
19.1989ലാൽ അമേരിക്കയിൽപ്രേംനസീർ, മോഹൻലാൽ
20.വരവേൽപ്പ്‌മോഹൻലാൽ, ശ്രീനിവാസൻ, മാമുക്കോയ, രേവതി
21.അർത്ഥംമമ്മൂട്ടി, ജയറാം, ശ്രീനിവാസൻ, പാർവതി
22.മഴവിൽക്കാവടിജയറാം, ഇന്നസെന്റ്‌, സിത്താര, ഉർവ്വശി
23.1990സസ്നേഹംബാലചന്ദ്രമേനോൻ , ശോഭന
24.കളിക്കളംമമ്മൂട്ടി, ശ്രീനിവാസൻ, ശോഭന
25.തലയണമന്ത്രംശ്രീനിവാസൻ, ജയറാം, ഉർവ്വശി
26.1991എന്നും നന്മകൾ ശ്രീനിവാസൻ, ജയറാം, ശാന്തികൃഷ്‌ണ
27.കനൽക്കാറ്റ്മമ്മൂട്ടി, ഉർവ്വശി, ജയറാം (അതിഥി)
28.സന്ദേശംശ്രീനിവാസൻ, ജയറാം, തിലകൻ, ശങ്കരാടി, മാമുക്കോയ, സിദ്ദിഖ്‌
29.1992മൈ ഡിയർ മുത്തച്ഛൻതിലകൻ ,ജയറാം, ശ്രീനിവാസൻ
30.സ്നേഹസാഗരംമുരളി, മനോജ്‌ കെ. ജയൻ, ഉർവ്വശി
31.1993സമൂഹംസുഹാസിനി ,സുരേഷ്‌ ഗോപി, മനോജ്‌ കെ. ജയൻ, ശ്രീനിവാസൻ, ഉണ്ണി ശിവപാൽ
32.ഗോളാന്തര വാർത്തമമ്മൂട്ടി, ശ്രീനിവാസൻ, ശോഭന
33.1994സന്താനഗോപാലംബാലചന്ദ്രമേനോൻ, തിലകൻ
34.പിൻഗാമിമോഹൻലാൽ,തിലകൻ, സുകുമാരൻ, കനക
35.1995നം1 സ്നേഹതീരം ബാഗ്ലൂർ നോർത്ത്‌മമ്മൂട്ടി, ഇന്നസെന്റ്, പ്രിയ രാമൻ
36.1996തൂവൽ കൊട്ടാരംജയറാം, മഞ്ജു വാര്യർ, സുകന്യ
37.1997ഇരട്ടക്കുട്ടികളുടെ അച്ഛൻജയറാം, മഞ്ജു വാര്യർ
38.ഒരാൾ മാത്രംമമ്മൂട്ടി, ശ്രീനിവാസൻ
39.1999വീണ്ടും ചില വീട്ടുകാര്യങ്ങൾജയറാം, തിലകൻ, സംയുക്ത വർമ്മ
40.2000കൊച്ചു കൊച്ചു സന്തോഷങ്ങൾജയറാം , ലക്ഷ്മി ഗോപാലസ്വാമി
412001നരേന്ദ്രൻ മകൻ ജയകാന്തൻ വകകുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ, സംയുക്ത വർമ്മ,അസിൻ
42.2002യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ജയറാം, ഇന്നസെന്റ്, സൗന്ദര്യ
43.2003മനസ്സിനക്കരെജയറാം, ഷീല, നയൻ താര, ഇന്നസെന്റ്‌
44.2005അച്ചുവിന്റെ അമ്മഉർവ്വശി, മീരാ ജാസ്മിൻ, സുനിൽ കുമാർ(നരേൻ),ഇന്നസെന്റ്
45.2006രസതന്ത്രംമോഹൻലാൽ, മീരാ ജാസ്മിൻ, ഭരത് ഗോപി,ഇന്നസെന്റ്
46.2007വിനോദയാത്രദിലീപ്‌, മീരാ ജാസ്മിൻ, മുകേഷ്‌, ഇന്നസെന്റ്
47.2008ഇന്നത്തെ ചിന്താവിഷയംമോഹൻലാൽ, മീരാ ജാസ്മിൻ, മുകേഷ്‌, ഇന്നസെന്റ്
48.2009ഭാഗ്യദേവതജയറാം, നരേൻ, കനിഹ, നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.ഏ.സി.ലളിത
49.2010കഥ തുടരുന്നുജയറാം, മംത മോഹൻദാസ്, ഇന്നസെന്റ്, കെ.പി.ഏ.സി.ലളിത
502011സ്നേഹവീട്മോഹൻലാൽ, ഷീല, ഇന്നസെന്റ്, കെ.പി.ഏ.സി.ലളിത
512012പുതിയ തീരങ്ങൾനെടുമുടി വേണു, നിവിൻ പോളി, നമിത പ്രമോദ്
522013ഒരു ഇന്ത്യൻ പ്രണയകഥഫഹദ് ഫാസിൽ, ഇന്നസെന്റ്, പ്രകാശ് ബാരെ, അമലാ പോൾ
532015എന്നും എപ്പോഴുംമോഹൻലാൽ, ഇന്നസെന്റ്, മഞ്ജു വാര്യർ
542017ജോമോന്റെ സുവിശേഷങ്ങൾദുൽഖർ, മുകേഷ്, അനുപമ
552018ഞാൻ പ്രകാശൻഫഹദ് ഫാസിൽ, ശ്രീനിവാസൻ, നിഖില വിമൽ , അഞ്ജു കുര്യൻ
562022മകൾജയറാം, മീരാ ജാസ്മിൻ, ദേവിക
572022പേരിട്ടില്ലമമ്മൂട്ടി, [[]], [[]]
അടയ്ക്കുക


ഗാനരചയിതാവ്‌

  1. പട്ടണത്തിൽ സുന്ദരൻ (2003)
  2. വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
  3. തൂവൽകൊട്ടാരം (1996)
  4. അസ്ത്രം (1983)
  5. കുറുക്കന്റെ കല്യാണം (1982)
  6. ആരതി (1981)
  7. ഞാൻ എകനാണ്‌
  8. മണ്ടന്മാർ ലണ്ടനിൽ (1983)
  9. സരിത (1977)

കഥകൾ

  1. ഇന്നത്തെ ചിന്താവിഷയം (2008)
  2. രസതന്ത്രം (2006)
  3. ശ്രീധരന്റെ ഒന്നാം തിരുമുറിവ്‌ (1987)
  4. സന്മനസ്സുള്ളവർക്ക്‌ സമാധാനം (1986)

സഹസംവിധായകൻ

  1. ആരതി (1981) (സംവിധായകൻ :പി. ചന്ദ്രകുമാർ)
  2. അധികാരം (1980) (സംവിധായകൻ :പി. ചന്ദ്രകുമാർ)
  3. അഗ്നി പർവ്വതം (1979)(സംവിധായകൻ :പി. ചന്ദ്രകുമാർ)

കുടുംബം

ഭാര്യ: നിർമ്മല സത്യൻ
മക്കൾ: അരുൺ, അഖിൽ, അനൂപ്‌

അവലംബം

സത്യൻ അന്തിക്കാട്

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.