ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
അടൂർ ഗോപാലകൃഷ്ണൻ്റെ "നിഴൽക്കുത്ത്" ആണ് ആദ്യ സിനിമ
നരേൻ | |
---|---|
ജനനം | സുനിൽ കുമാർ ഒക്ടോബർ 7, 1979 |
സജീവ കാലം | 2002-ഇതുവരെ |
ജീവിതപങ്കാളി(കൾ) | മഞ്ജു ഹരിദാസ് |
കുട്ടികൾ | 1 |
വെബ്സൈറ്റ് | www |
ഒരു മലയാളചലച്ചിത്ര നടനാണ് സുനിൽ കുമാർ എന്ന നരേൻ. ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സഹനടനായാണ് അഭിനയം തുടങ്ങിയത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയിൽ ചുവടുറപ്പിച്ചതോടെയാണ് സുനിൽ എന്ന പേരു മാറ്റി നരേൻ എന്നാക്കി മാറ്റിയത്.
തൃശൂർ കുന്നത്ത് മനയിൽ സുരഭി അപ്പാർട്മെൻറിൽ രാമകൃഷ്ണണന്റെയും ശാന്തയുടെയും ഏകമകനാണ് സുനിൽ. ബിരുദ പഠനം പൂർത്തിയാക്കിയശേഷം ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ചു. തുടർന്ന പരസ്യചിത്ര മേഖലയിലെ മുൻനിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി. അപ്പോഴും തന്റെ മേഖല ഇതല്ലെന്ന് സുനിലിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അഭിനയമോഹത്തെക്കുറിച്ച് പലരോടും പറഞ്ഞു. ആ ആഗ്രഹം സഫലീകരിച്ചത് അടൂർ ഗോപാലകൃഷ്ണനായിരുന്നു -നിഴൽക്കുത്തിലെ ചെറിയ വേഷത്തിലൂടെ.
ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ സുനിൽ ശ്രദ്ധ പിടിച്ചുപറ്റി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രം ഈ നടന്റെ സാധ്യതകൾ വിളിച്ചോതി. മീരാ ജാസ്മിൻ ആയിരുന്നു നായിക. തുടർന്ന് ശരത്ചന്ദ്രൻ വയനാടിന്റെ അന്നൊരിക്കൽ എന്ന ചിത്രത്തിൽ കാവ്യാ മാധാവന്റെ നായകനായി. ഫോർ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം സുനിലിനായിരുന്നു.
മിഷ്കിൻ സംവിധാനം ചെയ്ത ചിത്തരം പേശുതടി ആയിരുന്നു തമിഴിലെ രണ്ടാമത്തെ ചിത്രം. തുടക്കത്തിൽതന്നെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന സുനിൽ വൈകാതെ നരേൻ എന്ന് പേരു മാറ്റി. തമിഴിൽ തുടർന്ന് നെഞ്ചിരുക്കുംവരെ എന്ന ചിത്രത്തിലും അഭിനയിച്ചു. മിഷ്കിന്റെ അഞ്ചാതെ ആണ് തമിഴിലെ ഏറ്റവും പുതിയ ചിത്രം.
ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ സുനിലിന്റെ താരമൂല്യം ഉയർത്തി.
പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻ ഹുഡ് എന്നിവയാണ് മറ്റ് പ്രമുഖ മലയാളചിത്രങ്ങൾ.
2008
2007
2006
2005
2004
2002
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.