4 ദി പീപ്പിൾ

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

4 ദി പീപ്പിൾ

അരുൺ, ഭരത് , പദ്മകുമാർ, അർജുൻ ബോസ്, നരേൻ, ഗോപിക, പ്രണതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് ആനന്ദഭൈരവിയുടെ ബാനറിൽ സാബു ചെറിയാൻ നിർമ്മിച്ച് ജയരാജ് സംവിധാനം ചെയ്‌ത മലയാളചലച്ചിത്രമാണ് 4 ദി പീപ്പിൾ . 2004-ൽ പ്രദർശനത്തിനിറങ്ങിയ ഈ ചലച്ചിത്രം അഴിമതിക്കും അനീതിക്കും എതിരെ ശക്തമായ ജാഗ്രതാ സന്ദേശമാണ് നൽകിയത്. ജയരാജ് തന്നെ കഥ എഴുതിയ ചിത്രത്തിന് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഡോ: ഇഖ്ബാൽ കുറ്റിപ്പുറം ആണ്.

വസ്തുതകൾ സംവിധാനം, നിർമ്മാണം ...
4 ദി പീപ്പിൾ
Thumb
DVD Cover
സംവിധാനംജയരാജ്
നിർമ്മാണംസാബു ചെറിയാൻ
കഥജയരാജ്
തിരക്കഥഇഖ്‌ബാൽ കുറ്റിപ്പുറം
അഭിനേതാക്കൾഅരുൺ
ഭരത്
അർജുൻ ബോസ്
ഗോപിക
നരേൻ
സംഗീതംജാസി ഗിഫ്റ്റ്
ഗാനരചനകൈതപ്രം ദാമോദരൻ
ഛായാഗ്രഹണംR. D. ചന്ദ്രശേഖർ
ചിത്രസംയോജനംഅന്തോണി
വിതരണംജോണി സാഗരിക
റിലീസിങ് തീയതി
  • 20 ഫെബ്രുവരി 2004 (2004-02-20)
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്40 ലക്ഷം [1]
സമയദൈർഘ്യം136 minutes
ആകെ9 കോടി[1]
അടയ്ക്കുക

കഥാതന്തു

വിവേക് (ഭരത്), അരവിന്ദ് (അരുൺ), ഈശ്വർ (അർജുൻ ബോസ്), ഷെഫീഖ് (പദ്മകുമാർ) എന്നീ 4 എൻജിനീയറിങ് വിദ്യാർത്ഥികൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിലെ അഴിമതികളുടെ ഇരകളായ, സാമ്പത്തിക പരാധീനതകളുള്ള കുടുംബ പശ്ചാത്തലമുള്ളവരാണ്. ചുറ്റിലും പല വിധത്തിലുള്ള അനീതികൾ നേരിട്ടപ്പോൾ ഇവർ നാലുപേരും നിയമം കയ്യിലെടുത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് 4 ദി പീപ്പിൾ എന്ന രഹസ്യ ഗ്രൂപ്പ് സൃഷ്ടിക്കുന്നു. പ്രവർത്തനരീതിയിലും വസ്ത്രധാരണത്തിലും ഇവർ തനതായ ഒരു ശൈലി ഉണ്ടാക്കുന്നു. പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനായി ഒരു വെബ്‌സൈറ്റ് ഇവർക്കുണ്ട്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഇവർ ഒരാളെ തെരഞ്ഞെടുത്ത് കറുത്ത കോട്ട് ധരിച്ച് യമഹ എൻടെസർ ബൈക്ക് ഓടിച്ച് വന്ന് അയാളുടെ കൈ വെട്ടി മാറ്റുന്നു. മറ്റു അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് കൂടി ശക്തമായ സന്ദേശം നൽകുന്നതോടൊപ്പം തെളിവുകൾ ശേഖരിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇവരെ തുറന്നു കാണിക്കുക കൂടി ചെയ്യുന്നു. ഈ ഗ്രൂപ്പിന് പൊതുസമൂഹത്തിൽ ശക്തമായ പിന്തുണയും വീരപരിവേഷവും ലഭിക്കുന്നു. പൊതുജനങ്ങൾ പരാതികൾ കൊടുക്കുന്നതിനാൽ 4 ദി പീപ്പിളിന്റെ പ്രവൃത്തികൾ സർക്കാർ ജീവനക്കാരെ കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പിന്തിരിയാൻ കാരണമാകുന്നു. വൈകാതെ ഇവർ പോലീസിന്റെ നോട്ടപ്പുള്ളികളായിതീരുന്നു. 4 ദി പീപ്പിൾ അഴിമതിവീരനായ മഹാദേവൻ എന്ന മന്ത്രിയെ ഉന്നം വെയ്ക്കുന്നതോടെ ACP രാജൻ മാത്യൂ (നരേൻ) എന്ന പൊലീസ് ഉദ്യോഗസ്ഥൻ അവർക്കെതിരെ ശക്തമായ കരുനീക്കം നടത്തുന്നു. രാജൻ മാത്യുവിന്റെ സഹോദരി ടീനയുമായി (പ്രണതി) അരവിന്ദ് അടുപ്പത്തിലാകുന്നതോടെ പോലീസിന്റെ നീക്കങ്ങൾ 4 ദി പീപ്പിൾ പിടിച്ചെടുക്കുന്നു. കലാപകലുഷിതമായ ക്ലൈമാക്സിൽ 4 ദി പീപ്പിൾ മന്ത്രി മഹാദേവനെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. പോലീസ് 4 ദി പീപ്പിളിനെ മർദ്ദിച്ചു അവശരാക്കുന്നത് കണ്ട വിദ്യാർഥികളിൽ ഒരാൾ മന്ത്രിയെ വെടിവെച്ചു കൊലപ്പെടുത്തുന്നു. മറ്റു മൂന്ന് വിദ്യാർത്ഥികൾ അവനോടൊപ്പം ചേരുകയും അവിടെ കൂടി നിന്നിരുന്ന വിദ്യാർത്ഥികളുടെ സഹായത്തോടെ ഇവർ പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെടുകയും ചെയ്യുന്നതോടെ വിപ്ലവം തുടരുന്നു എന്ന് പറഞ്ഞു കൊണ്ട് സിനിമ അവസാനിക്കുന്നു.

അഭിനേതാക്കൾ

  • അരുൺ - അരവിന്ദ്
  • ഭരത് - വിവേക്
  • അർജുൻ ബോസ് - ഈശ്വർ അയ്യർ
  • പദ്മകുമാർ - ഷെഫീഖ്
  • ഗോപിക - ദിവ്യ ആനന്ദ്
  • പ്രണതി - ടീന
  • നരേൻ - രാജൻ മാത്യു IPS (സുനിൽ കുമാർ എന്ന പേരിൽ)
  • ആദിത്യ - രജത് കുമാർ
  • ചന്ദ്രഭാനു - സുനാഥൻ A.C.P.
  • അനി - സിദ്ധാർത്ഥൻ G.I.
  • ആന്റണി മാത്യു - പുന്നൂസ് D.I.G.
  • അമിത് തിവാരി
  • ഉണ്ണി ശിവപാൽ - MP യുടെ മകൻ
  • ബാബു കണ്ണൂർ- മഹാദേവൻ MP
  • കൊറിയോഗ്രാഫർ ശേഖർ
  • ജനി മാസ്റ്റർ

മറ്റു വിവരങ്ങൾ

ഈ ചിത്രത്തിലെ സംഗീതം വൻ തരംഗമാവുകയും ഗാനങ്ങൾ ചാർട്ട് ബസ്റ്ററുകളും ആയിരുന്നു. ഈ ചലച്ചിത്രം ആ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഭരതിന്റെ ബോയ്സ്, ഗോപികയുടെ ഓട്ടോഗ്രാഫ്, പ്രണതിയുടെ ഗംഭീരം എന്നീ തമിഴ് ചിത്രങ്ങൾ വിജയമായതോടെ 4 സ്റ്റുഡന്റ്‌സ് എന്ന പേരിൽ ഭാഗികമായി റീഷൂട്ടിംഗ് നടത്തി തമിഴിൽ റിലീസ് ചെയ്യുകയുണ്ടായി.[2] അരുണിന് പകരം ശർവ്വാനന്ദിനെ കൊണ്ടുവന്ന് ഈ ചിത്രം യുവസേന തെലുങ്കിലും പ്രദർശിപ്പിച്ചു. ഇതിന് തുടർച്ചയായി ബൈ ദി പീപ്പിൾ 2005 ലും ഓഫ് ദി പീപ്പിൾ 2008 ലും തിയ്യേറ്ററുകളിൽ എത്തി.

ഗാനങ്ങൾ

വസ്തുതകൾ Soundtrack album by ജാസി ഗിഫ്റ്റ്, Released ...
4 the People
Soundtrack album by ജാസി ഗിഫ്റ്റ്
ReleasedJanuary 2004[3]
Recorded2003
Studioപൂജ സൗണ്ട്, എറണാകുളം
GenreFilm soundtrack
Labelജോണി സാഗരിക
T-സീരീസ്
ജാസി ഗിഫ്റ്റ് chronology
The King Maker Leader
(2003)
4 the People
(2004)
Ennittum
(2004)
അടയ്ക്കുക

Malayalam

കൂടുതൽ വിവരങ്ങൾ #, Song ...
#SongArtist(s)
1 "ലജ്ജാവതിയെ" ജാസി ഗിഫ്റ്റ്
2 "നിന്റെ മിഴിമുന" ജാസി ഗിഫ്റ്റ്, ജ്യോത്സ്ന, കോറസ്
3 "ലോകാസമസ്താ" ദീപാങ്കുരൻ, ജാസി ഗിഫ്റ്റ്
4 "അന്നക്കിളി" പ്രതാപ്, കോറസ്
5 "ഫോർ ദി പീപ്പിൾ" ഫർഹാദ്, രാമ വർമ്മ, കോറസ്
6 "ലജ്ജാവതിയെ" (Western) ജാസി ഗിഫ്റ്റ്
7 "അന്നക്കിളി" ജാസി ഗിഫ്റ്റ്, കോറസ്
അടയ്ക്കുക

റിലീസ്

ബോക്‌സ് ഓഫീസ്

2004ൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമാണ് 4 ദി പീപ്പിൾ. ₹ 40 ലക്ക്ഷം ബജറ്റിൽ ചിത്രീകരിച്ച സിനിമ നേടിയത് ₹ 3 കോടിയാണ്.[1]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.