Remove ads
കേരളത്തിൽ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അഞ്ചുനാട്, ചമ്പക്കാട്, ചിന്നാർ, മറയൂർ എന്നീ താ From Wikipedia, the free encyclopedia
കേരളത്തിൽ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അഞ്ചുനാട്, ചമ്പക്കാട്, ചിന്നാർ, മറയൂർ എന്നീ താഴ്വാരങ്ങളിലായി വനത്തിലും വനാതിർത്തിയിലും താമസിക്കുന്ന സമൂഹമാണു മലപ്പുലയൻ.[1] തമിഴ്നാട്ടിൽ (മധുരയിൽ) നിന്നും കുടിയേറിപ്പാർത്തവരാണിവർ എന്നു വിശ്വസിക്കുന്നു. കരവഴി പുലയൻ, കുറുമ്പ പുലയൻ, പമ്പ പുലയൻ എന്നീ മൂന്നു വംശങ്ങൾ ചേർന്നതാണു മലപ്പുലയൻ. കുറുമ്പ പുലയരുടെ തലവൻ അരശനെന്നാണ് അറിയപ്പെടുന്നത്. കുറുമ്പ പുലയരുടെ വിവാഹത്തിലെ ഒരു പ്രധാന ചടങ്ങ് വസ്ത്രം കൊടുക്കലാണ്. ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിന് മൃഗങ്ങളെ കൊല്ലാനോ ശവമഞ്ചം ചുമക്കാനോ വീടു മേയാനോ ക്ഷൗരം ചെയ്യാനോ പാടില്ല. കറുമ്പ പുലയരുടെ പ്രധാന തൊഴിൽ ആടുവളർത്തൽ, വനത്തിൽ നിന്നും ലഭിക്കുന്ന വസ്തുകളുടെ വിപണനം എന്നിവയാണ്. കരവഴി പുലയർ കൃഷിയിൽ ഏർപ്പെടുന്നു. മറയൂരിനടുത്ത് സർക്കാർ നിർമ്മിച്ച ഒരു കോളനിയിൽ മലപ്പുലയൻ സമൂഹം താമസിക്കുന്നു. ഈ പ്രദേശത്ത് കരിമ്പ് വ്യാപകമായി ഇവർ കൃഷി ചെയ്യുന്നു.[2]
തമിഴും മലയാളവും കലർന്ന സങ്കരഭാഷയാണിവർ സംസാരിക്കുന്നത്. മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ഇവർ ആരാധിച്ചു വരുന്നു. ഈ ആരാധനയുടെ ഭാഗമായി മലപ്പുലയാട്ടം എന്ന നൃത്തരൂപവും കാണപ്പെടുന്നു.[3] ചിക്കുവാദ്യം, കുഴൽ, കിട്ടുമിട്ടി, കട്ടവാദ്യം, ഉറുമി (തുടി പോലുള്ളയൊരു വാദ്യം) എന്നീ ഉപകരണങ്ങളോടു കൂടിയ പക്കമേളവും മലപ്പുലയാട്ടവുമായി ചേർന്നു നടക്കുന്നു.[4] ഇടുക്കി ജില്ലയിൽ മാത്രമായി കാണുന്ന മറ്റൊരു ആദിവാസി വിഭാഗമാണു പളിയർ.
പൊതുവേ കേരളത്തിൽ കാണുന്ന പുലയ വിഭാഗങ്ങൾ ഇവയാണ്. ചേരമർ, വേട്ടുവർ, വള്ളുവർ, പുലയർ, ചെറുമർ, അയ്യനവർ, കാനപ്പുലയൻ, തണ്ടപ്പുലയൻ, പെപ്പുലയൻ, മുളയപ്പുലയൻ, ഇറയ്ച്ചെറുമൻ, മൂന്നില്ലക്കാരൻ, കരവഴിപ്പുലയർ, മലപ്പുലയർ, കണക്കപ്പുലയൻ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.