Remove ads
From Wikipedia, the free encyclopedia
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ആദിവാസി വിഭാഗമാണ് കൊറഗർ. പട്ടികവർഗ വിഭാഗത്തിൽ ഉൾപെട്ട ഒരു സമുദായമാണ് കൊറഗരുടേത്.[1]. കേരളത്തിലെ 5 പ്രാക്തന (primitive) ഗോത്രവർഗ സമുദായങ്ങളിൽ ഒന്നാണ് ഇവർ. മഞ്ചേശ്വരം ബ്ലോക്കിലും കാസർഗോഡ് മുനിസിപ്പാലിറ്റിയിലുമായി 506 കുടുംബങ്ങളാണുള്ളത്. 2001 സെൻസസ് അനുസരിച്ച് 1882 ആണ് ഇവരുടെ ജനസംഖ്യ. 50 വർഷങ്ങൾക്കു മുമ്പ് പൂർണ്ണമായും ഹിന്ദുക്കളായിരുന്ന ഇവരിൽ നിരവധിപ്പേർ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യുകയുണ്ടായി.2001 ലെ സെൻസസ് അനുസരിച്ച് 1400 ഓളം പേർ ക്രിസ്ത്യൻ കൊറഗരാണ്. മൊത്തത്തിൽ ഈ വിഭാഗക്കാർ ഏറ്റവും പിന്നോക്കമാണെങ്കിലും ക്രിസ്ത്യൻ കൊറഗർ സാമൂഹിക പരമായും വിദ്യാഭ്യാസ പരമായും മുന്നിട്ടു നിൽക്കുന്നു. മഞ്ചേശ്വരത്തുള്ളവർ അധികവും ക്രൈസ്തവ വിശ്വാസികളാണ്.
കൊറഗ എന്ന വാക്കിന് മലയിൽ താമസിക്കുന്നവർ എന്നാണർത്ഥം [2] ഇതിൽ നിന്നുമാണ് കാടന്മാർ എന്നർത്ഥമുള്ള കൊറഗ എന്ന പേരുണ്ടായത് എന്നു കരുതുന്നു. ബദിയടുക്ക, മഞ്ചേശ്വരം പഞ്ചായത്തുകളിൽ ആണിവർ കൂടുതലായി വസിക്കുന്നത്. ഇവരുടെ ഭാഷ അല്പവ്യത്യാസത്തോടെയുള്ള തുളുവാണെന്നും, അതല്ല ഇതിന്റെ പേരുതന്നെ കൊറഗ ആണെന്നും പറഞ്ഞുവരുന്നുണ്ട്. കൂടാതെ കുഡുഹ്, മാൾത്തോ, തുടങ്ങിയ ദ്രാവിഡഭാഷകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭാഷയാണിത് എന്നും പറയുന്നു.[2] എന്തായാലും കൊറഗഭാഷയ്ക്ക് നിലവിൽ ലിപിയില്ല, സംസാരഭാഷയായി ശേഷിക്കുന്നു. ദൈവദോഷപരിഹാരത്തിനായി കുട്ടികളെ കൊറഗർക്ക് ദാനം ചെയ്തശേഷം, പിന്നീട് അവരോടു കാശു കൊടുത്തു വാങ്ങുകയാണു ചെയ്യാറുള്ളത്. കൊറഗർ താമസ്സിക്കുന്ന സാമൂഹിക ചുറ്റുപാടുകളിൽ ഇവർ പലതരത്തിലും ആചാരപരമായി ബന്ധപ്പെട്ടു വന്നിരുന്നു.
തുളുവിൽ കൊർബേറു, കൊർഗേർ എന്നിങ്ങനെ സമാന പദങ്ങൾ ഇവരെ സൂചിപ്പിക്കാനുണ്ട്. മറാഠിയിൽ കൊറഗരെ റണാംതിലി (കാട്ടിലുള്ളവർ) എന്നാണു വിളിക്കാറ്.[3]
കൊറഗരുടെ ചരിത്രത്തെ കുറിച്ച് പല കെട്ടുകഥകളും ഉണ്ട്. കെട്ടുകഥയാണെങ്കിലും അവയാണ് പലപ്പോഴും ഇവരുടെ പ്രാചീനതയ്ക്ക് അടിസ്ഥാനമാക്കി എടുക്കുന്നത്. ഒരു ഐതിഹ്യത്തിൽ പറയുന്നത് ബ്രാഹ്മണയുവതിയിൽ ശ്രൂദ്രനുണ്ടായ സന്തതിപരമ്പരയാണ് കൊറഗർ എന്ന്. വേറൊരു ഐതിഹ്യത്തിൽ ഇവർ രാജകുടുമ്പത്തിന്റെ തായ്വഴികളാണെന്നും പറയുന്നു. ഹബാഷിക രാജാവിന്റെ പാരമ്പര്യത്തിൽ പെട്ടവരും യുദ്ധത്തിൽ പരാജയപ്പെട്ട് കാട്ടിൽ അഭയം തേടിയവരുമാണ് എന്ന അഭിപ്രായവും ഉണ്ട്. എ.ഡി. 4 -ആം നൂറ്റാണ്ടിൽ കദമ്പരാജാക്കന്മാരുടെ കലത്ത് കൊറഗർ അവിടെ ഉണ്ടായിരുന്നുവെന്നും ഹബാഷിക എന്ന കൊറഗ്രാജാവനെവിനെ കദമ്പർ കീഴടക്കി. കൂട്ടക്കൊല നടത്തുന്നതിനുമുമ്പ് അവർ കാട്ടിലേക്ക് പാലായനം ചെയ്തു.
പൊതുവേ മൂന്നു ഭാഗങ്ങളായാണ് കൊറഗർ ഉള്ളത്. ആണ്ടി കൊറഗ, വസ്ത്ര കൊറഗ, സപ്പു കൊറഗ എന്നീ കൂട്ടരാനവർ. ഇതിൽ വസ്ത്ര കൊറഗ എന്നു പറഞ്ഞാൽ കുംട്ടുകൊറഗർ എന്നർത്ഥം, തുണിവസ്ത്രം ധരിക്കുന്നവർക്ക് പറയുന്ന പേരാണിത്. ഇതിൽ ആണ്ടി കൊറഗരാണ് ഏറ്റവും അപരിഷ്കൃതരായി കാണപ്പെടുന്നത്. സപ്പു കൊറഗർ എന്നപേരിൽ ഇന്നറിയപ്പെടുന്നവർ ഇലകൾ കൊണ്ട് വസ്ത്രം ധരിച്ചു കഴിഞ്ഞവരുടെ പിന്മുറക്കാരാണ്. കൊറഗർക്ക് മാത്രമായി അമ്പലങ്ങൾ ഇല്ല. എങ്കിലും രണ്ടുതരം ആരാധനാക്രമങ്ങൾ ഇവർക്കിടയിൽ കാണുന്നുണ്ട്. ഭൂതാരാധനയും (തെയ്യം) ഒരു മരത്തിന്റെ ചുവട്ടിൽ പ്രതീകാത്മമായി കല്ലു വെച്ചിട്ട് അതിനെ പൂജിക്കലുമാണവ. പരമ്പാരഗതമായി കൂട്ട മെടയുന്ന ജോലിയാണിവർ ചെയ്തു വരുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.