From Wikipedia, the free encyclopedia
കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ഒരു ആദിവാസിവിഭാഗമാണ് കരിമ്പാലർ. ഭരണഘടന പ്രകാരം ഇവർ പട്ടികജാതിയിൽ[1] പെടുന്നവരാണ്. 1981-ലെ കാനേഷുമാരി അനുസരിച്ച് കരിമ്പാലരടെ എണ്ണം 10,156 ആണ്. 5,170 പുരുഷന്മാരും 4,986 സ്ത്രീകളും.
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
മരക്കരി ശേഖരിക്കുന്ന തൊഴിലിൽനിന്നാണ് കരിമ്പാലർ എന്ന പേരുണ്ടായത് എന്ന് പൊതുവേ കണക്കാക്കുന്നു[2]. പൂർവികർ കരിമ്പുകൊണ്ട് പാലം നിർമ്മിച്ചുവെന്നും അതിൽനിന്നാണ് പ്രസ്തുതനാമമുണ്ടായതെന്നും ഒരു പക്ഷമുണ്ട്[3].
നായാട്ട്, പുനംകൃഷി, മരക്കരിനിർമ്മാണം, കാട്ടുകുരുമുളക് ശേഖരണം തുടങ്ങിയവ കരിമ്പാലരുടെ പഴയകാല തൊഴിലായിരുന്നു. മരുമക്കത്തായവും ശൈശവവിവാഹവും മറ്റ് വിഭാഗങ്ങൾക്കിടയിലെന്ന പോലെ കരിമ്പാലർക്കിടയിലും നിലനിന്നിരുന്നു. കുടുമവെക്കുന്ന രീതി ഇന്നും പഴയ ആളുകൾ തുടരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.