Remove ads
മലപ്പുലയുരുടെ നൃത്തരൂപമാണ് മലപ്പുലയാട്ടം From Wikipedia, the free encyclopedia
കേരളത്തിൽ ഇടുക്കി ജില്ലയിലെ മലപ്പുലയൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്ന ഒരു ഗോത്രകലയാണ് മലപ്പുലയാട്ടം. പുരുഷൻമാരും സ്ത്രീകളും ഒരുമിച്ച് ചേർന്നാണ് മലപുലയ ആട്ടം ആടുന്നത്. ഇവരുടെ ജാതിയുമായി ബന്ധപ്പെട്ട ഉത്സവങ്ങളിൽ മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നൃത്തരൂപം അവതരിപ്പിക്കുന്നത്. ചിക്കുവാദ്യം, ഉറുമി (തുടി പോലുള്ള വാദ്യം), കിടിമുട്ടി, കുഴൽ, കട്ടവാദ്യം എന്നീ ഉപകരണങ്ങൾ പക്കമേളത്തിൽ ഉപയോഗിക്കുന്നു [1]. ആണുങ്ങളും പെണ്ണുങ്ങളും, പരമ്പരാഗത വേഷമണിഞ്ഞാണ് ആട്ടം നടത്തുന്നത്. കുഴൽ വിളിയോടെയാണ് ആട്ടം തുടങ്ങുന്നത്. വൃത്താകൃതിയിൽ നിന്നു കൈകൊട്ടിയും ശരീരം പ്രത്യേക രീതിയിൽ ചലിപ്പിച്ചുമാണ് നൃത്തം ചെയ്യുന്നത്. സന്ധ്യക്ക് തുടങ്ങുന്ന കലാപ്രകടനം പുലരുന്നതു വരെ നീണ്ടു നിൽക്കും. നൃത്തത്തിന് പാട്ടു പാടാറില്ല. താളത്തിന്റെ മുറുക്കത്തിനനുസരിച്ച് നൃത്തത്തിന്റെ വേഗത കൂടിവരുന്നു. ഇടക്ക് കോലുകൾ ഉപയോഗിച്ചുള്ള കളിയും ഉണ്ട്.
കിടിമുട്ടി, ഉറുമി തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെ അവതരിപ്പിക്കുന്ന ഈ നൃത്തത്തിൽ പാട്ടുകൾ പാടുന്നില്ല. താളവാദ്യങ്ങളുടെ അകമ്പടിയോടുകൂടി മാത്രമാണ് ആട്ടം അവതരിപ്പിക്കുന്നത്. പാട്ടില്ലാതെ ഉപകരണതാളത്തിനനുസരിച്ച്' ചുവടുകൾ വെയ്ക്കുന്നു. താളത്തിനനുസരിച്ച് കൈകൊട്ടിയും ശരീരം വേഗത്തിൽ ചലിപ്പിച്ചും ശരീരം ആഞ്ഞും ഉറച്ച കാലുകളോടെ നൃത്തം ചെയ്യുന്നു. ചിലഷോൾ കോൽ തട്ടിയും നൃത്തം ചെയ്യാറുണ്ട്. ആദ്യകാലത്തെ ഇല. ഒരത്തോൽ എന്നീ പരമ്പരാഗത വേഷങ്ങൾക്ക് പകരം തലക്കെട്ട്, മുണ്ട്, ബനിയൻ എന്നിവ പുരുഷൻമാർ വേഷമായി ധരിക്കുന്നു. ഒറ്റച്ചേലകൊണ്ടുളള “കുറകെട്ടാ'ണ് സ്ത്രീകളുടെ വേഷം
വിശേഷ ദിവസങ്ങൾ ആഹ്ലാദകരമാക്കുവാനാണ് പ്രധാനമായും ഈ നൃത്തം അവതരിലിച്ചിരുന്നത്. അത്യധികം ശാരീരികാധ്വാനമുള്ള കളിയാണ് മലപ്പുലയാട്ടം. മുറുകിയ താളത്തിൽ ദൃശ്യരൂപങ്ങളുടെ നൈരന്തര്യം തീർത്തു കൊണ്ട് ആടിത്തിമർക്കുന്ന ഇത് ചാരുതയാർന്ന ഗോത്രനൃത്തമാണ്.[2].
2024 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു മത്സര ഇനമായി ഈ തദ്ദേശീയ കലാരൂപ രൂപത്തെ ഉൾപ്പെടുത്തി. [3]ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് പുതുതായി ഉൾക്കൊള്ളിച്ചിട്ടുള്ളത്.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.