ജയൻ ചേർത്തല

From Wikipedia, the free encyclopedia

ജയൻ ചേർത്തല

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ജയൻ ചേർത്തല, ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തണ്ണീർമുക്കം എന്ന കായലോരഗ്രാമത്തിൽ കുന്നത്തുവീട്ടിൽ രവീന്ദ്രനാഥൻ നായരുടേയും സരളാ ഭായിയുടേയും മകനായി ജനിച്ചു.

വസ്തുതകൾ ജയൻ ചേർത്തല, ജനനം ...
ജയൻ ചേർത്തല
Thumb
ജയൻ ചേർത്തല
ജനനം
ജയൻ

ദേശീയത ഇന്ത്യ
തൊഴിൽ(s)നടൻ, ചലച്ചിത്രനടൻ.
സജീവ കാലം2000 മുതൽ
അറിയപ്പെടുന്നത്സീരിയൽ നടൻ, ചലച്ചിത്രനടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്
അടയ്ക്കുക

ആദ്യം സൂര്യ ടി.വി.യിലും തുടർന്ന് ഏഷ്യാനെറ്റ് ചാനലിലുമായി സംപ്രേഷണംചെയ്ത 'എന്റെ മാനസപുത്രി' എന്ന പരമ്പരയിലെ 'തോബിയാസ്' എന്ന കഥാപാത്രം ടെലിവിഷൻ പ്രേക്ഷകരുടെയിടയിൽ മികച്ച അഭിപ്രായംനേടി. 2001ൽ പുറത്തിറങ്ങിയ കാക്കി നക്ഷത്രം ആണ് ആദ്യ ചലച്ചിത്രം. എന്നാൽ 2005ൽ പുറത്തിറങ്ങിയ ചന്ദ്രോത്സവം ആണ് ഒരു അഭിനേതാവെന്നനിലയിൽ ജയന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്.

കലാജീവിതം

ദൂരദർശനു വേണ്ടി ഉല്ലാസ് സുകുമാർ സംവിധാനം ചെയ്ത 'വലയത്തി'ലൂടെയാണ്[1] സീരിയൽ രംഗത്തേക്കു ജയൻ ചുവടു വച്ചത്. തുടർന്ന് ഡിക്ടറ്റീവ് ആനന്ദ്, സ്വപ്നം, അമ്മ മനസ്സ്, മേഘം, ഓമനത്തിങ്കൾപക്ഷി തുടങ്ങി വിവിധ സീരിയലുകളിൽ തിരക്കായി. സതീഷ് ശങ്കർ സംവിധാനം ചെയ്ത 'എന്റെ മാനസപുത്രി'യിലെ തോബിയാസ് എന്ന വില്ലൻ കഥാപാത്രം ജയനിലെ അഭിനയശേഷി പുറത്തുകൊണ്ടുവന്നു. ആജാനുബാഹുവായ ജയന്റെ 'തോബിയാസ്' മലയാളികളുടെ സ്വീകരണമുറികളിൽ നിറഞ്ഞാടി.

നിരവധി മലയാളചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയൻ മാന്ത്രികൻ എന്ന ചിത്രത്തിലൂടെ ഹാസ്യ കഥാപാത്രമായും വെള്ളിത്തിരയിലെത്തി.അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ ജയൻ നൂറിലധികം ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട് [2].

അംഗീകാരങ്ങൾ

2008ൽ ദുബായിൽ ഏർപ്പെടുത്തിയ അമ്മ അവാർഡ്, അതേവർഷം തന്നെ ഏഷ്യാനെറ്റ് അവാർഡ്, 2009ലെ അടൂർഭാസി അവാർഡ്, ക്രിട്ടിക്സ് അവാർഡ്, മികച്ച സഹനടനുള്ള അവാർഡ് എന്നീ അംഗീകാരങ്ങളും ഈ നടന് ലഭിച്ചിട്ടുണ്ട്[1].

ജയൻ ചേർത്തല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ നം., ചലച്ചിത്രം ...
നം. ചലച്ചിത്രം വർഷം സംവിധാനം പ്രധാന അഭിനേതാക്കൾ
1കാക്കി നക്ഷത്രം2001വിജയ് പി. നായർനിഷാന്ത് സാഗർ, ചാർമ്മിള
2ചന്ദ്രോത്സവം2005രഞ്ജിത്ത്മോഹൻ ലാൽ, മീന
3മയൂഖം2005ഹരിഹരൻസൈജു കുറുപ്പ്, മംമ്ത മോഹൻദാസ്
4അണ്ണൻ തമ്പി2006അൻ‌വർ റഷീദ്മമ്മൂട്ടി, സിദ്ധിക്ക്, ഗോപിക
5പ്രജാപതി2006രഞ്ജിത്ത്മമ്മൂട്ടി , അദിതി റാവു
6പരുന്ത്2008എം പദ്മകുമാർമമ്മൂട്ടി, ലക്ഷ്മി റായ്
7രൌദ്രം2008രെൺജി പണിക്കർമമ്മൂട്ടി, രാജൻ പി. ദേവ്, മഞ്ജു
8ലക്കി ജോക്കേഴ്സ് [3]2011സുനിൽഅനൂപ് മേനോൻ , അജ്മൽ, മീനാക്ഷി
9ബോംബെ മാർച്ച് 122011ബാബു ജനാർദ്ദനൻ‍മമ്മൂട്ടി, ലാൽ, റോമ,ഉണ്ണി മുകുന്ദൻ
10കൊട്ടാരത്തിൽ കുട്ടിഭൂതം2011കുമാർ നന്ദ, ബഷീർമുകേഷ്, ഷീല, ഗിന്നസ് പക്രു,ജഗതി ശ്രീകുമാർ
11ബ്യൂട്ടിഫുൾ2011വി. കെ. പ്രകാശ്അനൂപ് മേനോൻ, ജയസൂര്യ, മേഘന രാജ്,തെസ്‌നിഖാൻ
12ദ കിംഗ് ആൻഡ് ദ കമ്മീഷണർ [4]2012ഷാജി കൈലാസ്മമ്മൂട്ടി, സുരേഷ്‌ ഗോപി, സംവൃത സുനിൽ
13സിംഹാസനം[5]2012ഷാജി കൈലാസ്പൃഥ്വിരാജ്, സായികുമാർ, വന്ദന
14മല്ലൂസിംഗ്[6]2012വൈശാഖ്ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ
15മാന്ത്രികൻ [2]2012അനിൽജയറാം, പൂനം ബജ്‌വ
16ഒരു യാത്രയിൽ2012മേജർ രവി, പ്രിയനന്ദനൻ, രാജേഷ് അമനകര, വിനോദ് വിജയൻ, മാത്യൂസ്ജയൻ ചേർത്തല, സുരഭി, ലക്ഷ്മി ഗോപാലസ്വാമി
17ഹൈഡ് ആന്റ് സീക്ക്[7]2012അനിൽമുകേഷ്, നടാഷ,
18കാശ്2012സുജിത് സജിത്രാജീവ് പിള്ള, ഗീതാ വിജയൻ
19നത്തോലി ഒരു ചെറിയ മീനല്ല2013വി കെ പ്രകാശ്ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ, കമാലിനി മുഖർജീ
20പോക്കറ്റ് ലവർ2013സാജു എഴുപുന്നവിഷ്ണു മോഹൻ, മാളവിക, ടിനു ടോം
21സെല്ലുലോയ്ഡ്[8]2013കമൽപൃഥ്വിരാജ്, മംമ്ത മോഹൻദാസ്
22റോമൻസ്2013ബോബൻ സാമുവൽകുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, നിവേദ തോമസ്
23പ്രോപ്രൈറ്റേഴ്സ് കമ്മത്ത് & കമ്മത്ത് ‌ [9]2013തോംസൺമമ്മൂട്ടി, ദിലീപ്, റിമ കല്ലിങ്കൽ
അടയ്ക്കുക

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.