മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
വൈ.വി. രാജേഷിന്റെ രചനയിൽ ബോബൻ സാമുവൽ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റോമൻസ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, നിവേദ തോമസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.നീൽ ജോർദാൻ സംവിധാനം ചെയ്ത 1989-ലെ അമേരിക്കൻ കോമഡി ചിത്രമായ വീ ആർ നോ ഏഞ്ചൽസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രത്തിൻ്റെ പ്രധാന ഇതിവൃത്തം.
റോമൻസ് | |
---|---|
സംവിധാനം | ബോബൻ സാമുവൽ |
നിർമ്മാണം |
|
രചന | വൈ.വി. രാജേഷ് |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന |
|
ഛായാഗ്രഹണം | പ്രദീപ് നായർ |
ചിത്രസംയോജനം | ലിജോ പോൾ |
സ്റ്റുഡിയോ | ചാന്ദ് വി ക്രിയേഷൻസ് |
വിതരണം | ചാന്ദ് വി ക്രിയേഷൻസ് |
റിലീസിങ് തീയതി | 2013 ജനുവരി 17 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 156 മിനിറ്റ് |
ആകാശ് (കുഞ്ചാക്കോ ബോബൻ), ഷിബു (ബിജു മേനോൻ) എന്ന രണ്ടു ജയിൽ തടവുകാർ പോലീസിൽ നിന്നു രക്ഷപ്പെട്ട് കേരള - തമിഴ്നാട് അതിർത്തിയിലുള്ള പൂമാല എന്ന ഗ്രാമത്തിലെത്തുന്നു. സാഹചര്യങ്ങൾ നിമിത്തം അവർക്ക് അവിടെ വർഷങ്ങളായി പൂട്ടിക്കിടന്ന പള്ളിയിലെ വികാരിമാരായി വേഷമിടേണ്ടി വരുന്നു. അതേത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും പള്ളിയെ സംബന്ധിച്ചു നിലനിന്ന ഒരു നിഗൂഢത അവർ പുറത്തുകൊണ്ടുവരികയും ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് ആലുങ്കൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "അർത്തുങ്കലെ പള്ളിയിൽ" | സുദീപ് കുമാർ, വിജയ് യേശുദാസ് | 4:01 | |||||||
2. | "പെരുന്നാള്" | അൻവർ സാദത്ത് | 4:13 | |||||||
3. | "കുയിൽ പാടിയ" | വിജയ് യേശുദാസ്, മെറിൻ ഗ്രിഗറി | 4:08 | |||||||
4. | "ഏലേലോ" (സംഗീതം: ബാൻഡ് വിദ്വാൻ, ഗാനരചന: സുധി വേളമണ്ണൂർ) | അനൂപ് മോഹൻദാസ്, വിവേക് തോമസ് | 4:06 |
2013 ജനുവരി 17 ന് റിലീസ് ചെയ്ത ചിത്രത്തിന് നിരൂപകരിൽ നിന്ന് മികച്ച പ്രതികരണം നേടി. ഈ ചിത്രം ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ഈ ചിത്രം തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ടു.
കത്തോലിക്കാ സമുദായത്തേയും പൗരോഹിത്യത്തേയും അവഹേളിക്കുന്നു എന്നാരോപിച്ച് അഡ്വ. ബോബൻ തെക്കേൽ എന്ന വ്യക്തി സമർപ്പിച്ച ഹർജിയെത്തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, പ്രധാനനടന്മാരായ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർക്കെതിരെ കേസെടുക്കാൻ ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.