ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
മലയാള സിനിമയിലെ മികച്ച അഭിനയത്തിലൂടെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടി ആണ് പൊന്നമ്മ ബാബു. 300-ലധികം ചലചിത്രങ്ങളിലും ടി.വി. സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ കചലചിത്ര ലോകത്ത് കൂടുതൽ ശ്രദ്ധേയയായി. 1996 ൽ പടനായകൻ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.
പൊന്നമ്മ ബാബു | |
---|---|
ജനനം | 26 January 1964 വയസ്സ്) ഭരണങ്ങാനം[1] | (60
തൊഴിൽ | നടി |
സജീവ കാലം | 1996–present |
ജീവിതപങ്കാളി(കൾ) | ബാബു |
കുട്ടികൾ | ദീപ്തി നിർമ്മല (Poby), Mathew Damien(Bibin),Pinky Alphonsa |
മാതാപിതാക്ക(ൾ) | മത്തായി, അച്ഛാമ്മ |
കോട്ടയത്തെ പാലായിൽ ഭരണങ്ങാനത്ത് മത്തായിയുടെയും അച്ഛമ്മയുടെയും നാലു കുട്ടികളിൽ മൂത്ത മകളായിരുന്നു പൊന്നമ്മ. ഈരാറ്റുപേട്ട സെന്റ് ജോർജ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 1996ൽ പടനായകൻ എന്ന ചിത്രത്തിലൂടെ അവർ ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചു. [2] സ്കൂളിൽ പഠിക്കുമ്പോൾ പൂഞ്ഞാർ, നൃത്താഭവൻ ബാലൈസംഘിൽ ചേർന്ന അവർ പിന്നീട് ഏറ്റുമാനൂർ സുരബില നാടക ട്രൂപ്പിലെ അംഗമായി. [3] സുരഭില നാടക ട്രൂപ്പിന്റെ ഉടമയായ ബാബുവിനൊപ്പം പ്രണയത്തിലാവുകയും അവർ പിന്നീട് വിവാഹിതരാവുകയും ചെയ്തു. ഇവർക്ക് മൂന്ന് മക്കളുണ്ട്, ദീപ്തി നിർമ്മലയും പിങ്കിയുമാണ് അവരുടെ രണ്ട് പെൺമക്കൾ. മാത്യു ഡാമിയൻ (ബിബിൻ)ആണ് അവരുടെ മകൻ. പൊന്നമ്മയുടെ മകൾ പിങ്കി നക്ഷത്രങ്ങൾ എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായികയാകാൻ ഒരുങ്ങുകയാണ്. 2014ൽ പിങ്കി അഭിനയിച്ച മി. പവനായി 99.99 ആദ്യചിത്രമായിരുന്നു എങ്കിലും അത് ഉതുവരെയും റിലീസ് ചെയ്തിട്ടില്ല. [4]
മുന്നൂറോളം സിനിമകളിൽ പൊന്നമ്മ അഭിനയിച്ചിണ്ടുണ്ട്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.