രാജീവ് ഗോവിന്ദ പിള്ള

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

ഒരു ഇന്ത്യൻ ചലച്ചിത്രനടനും മോഡലും ക്രിക്കറ്റ് കളിക്കാരനുമാണ് രാജീവ് ഗോവിന്ദ പിള്ള. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ജനിച്ച രാജീവ്; മുംബൈയിലാണ് താമസിക്കുന്നത്. സെലബ്രറ്റി ക്രക്കറ്റ് ലീഗ് 2012ൽ കേരളത്തെ പ്രധിനിതീകരിച്ച് കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിൽ കളിച്ചിരുന്നു.

വസ്തുതകൾ രാജീവ് പിള്ള, ജനനം ...
രാജീവ് പിള്ള
ജനനം
രാജീവ് ഗോവിന്ദ പിള്ള

18 February 1982
മറ്റ് പേരുകൾAni
തൊഴിൽ(s)ദന്തഡോക്ടർ, മോഡൽ, നടൻ, ക്രിക്കറ്റ് കളിക്കാരൻ
ബന്ധുക്കൾcousin ശ്രീശാന്ത്[1]
അടയ്ക്കുക

അഭിനയവും ഫാഷനും ക്രിക്കറ്റും

2011-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിച്ചത്. ലാക്‌മേ ഫാഷൻ വീക്ക്, വിൽസ് ലൈഫ് സ്റ്റൈൽ ഫാഷൻ വീക്ക്, കോട്യൂർ വീക്ക് എന്നിവയിൽ ഇദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട്.[2] ടോമി ഹിൽഫിയർക്കു വേണ്ടിയും [3] അഭിഷേക് ദത്ത, ചൈതന്യ റാവു, ദി‌ഗ്‌വിജയ് സിങ്ങ്, വരുൺ ബാൽ, അർജുൻ ഖന്ന, കരൺ ജോഹർ എന്നിവർക്കു വേണ്ടി ഇദ്ദേഹം മോഡൽ ചെയ്തിട്ടുണ്ട്. ദന്തഡോക്ടറായ ഇദ്ദേഹം ലണ്ടനിൽ ഉപരിപഠനം നടത്തുമ്പോഴാണ് ഫാഷൻ ഭ്രമം ബാധിച്ചത്.[4] സെലബ്രറ്റി ക്രക്കറ്റ് ലീഗ് മത്സരങ്ങളിൽ 2012-ലും 2013-ലും ഇദ്ദേഹം കേരളത്തെ പ്രധിനിതീകരിച്ച് കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിൽ കളിച്ചിരുന്നു.[5]

അഭിനയിച്ച ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംവേഷംഭാഷകുറിപ്പുകൾ
2009ടൈഗർമലയാളംജൂനിയർ നടൻ
2010അൻവർതീവ്രവാദിമലയാളംജൂനിയർ നടൻ
2011സിറ്റി ഓഫ് ഗോഡ്സോണി വഡയാട്ടല്ല്മലയാളംനായകനടനായി ആദ്യം അഭിനയിച്ചു
2011ബോംബെ മാർച്ച് 12മുഷ്രഫ്മലയാളം
2011തെജ ഭായ് ആൻഡ് ഫാമിലിസഞ്ജയ്മലയാളം
2012വീണ്ടും കണ്ണൂർമോഹിത് നമ്പ്യാർമലയാളം
2012കാഷ്ശരത്ത്മലയാളം[6]
2012കമാൽ ധമാൽ മാലാമാൽഹിന്ദി
2012കർമ യോദ്ധഎ.സി.പി. ടോണിMalayalam
2013മൈ ഫാൻ രാമുഅഭിരാംമലയാളം
2013ഒരു യാത്രയിൽമലയാളം
2013ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്മലയാളംചിത്രീകരിച്ചുകൊണ്ടിരിക്കുന്നു
2013തലൈവാതമിഴ്ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു
2013സെക്കന്റ് ഇന്നിംഗ്സ്മനു മാധവ്മലയാളംചിത്രീകരിച്ചുകൊണ്ടിരിക്കുന്നു[7]
2013ലണ്ടൻ ഡ്രീംസ്മലയാളംപ്രീ പ്രൊഡക്ഷൻ[8]
അടയ്ക്കുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.