റായ് ലക്ഷ്മി (നേരത്തെ ലക്ഷ്മി റായ്) കർണാടകത്തിലെ ബൽഗാമിൽ നിന്നുള്ള ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും പരസ്യമോഡലുമാണ്. മലയാള-തമിഴ് ചലച്ചിത്രരംഗത്ത് കൂടുതൽ സജീവം.

വസ്തുതകൾ റായ് ലക്ഷ്മി, ജനനം ...
റായ് ലക്ഷ്മി
Thumb
ജനനം
ലക്ഷ്മി റായ്

(1989-05-05) മേയ് 5, 1989  (35 വയസ്സ്)
മറ്റ് പേരുകൾലച്ചു, കൃഷ്ണ
തൊഴിൽചലച്ചിത്ര അഭിനേത്രി, നർത്തകി
സജീവ കാലം2005 - ഇതുവരെ
മാതാപിതാക്ക(ൾ)റാം റായ് (അച്ഛൻ) മഞ്ജുള റായ് (അമ്മ)
അടയ്ക്കുക

ചലച്ചിത്ര ജീവിതം

ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ (2009), ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് (2009) എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.

അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തൻറെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി. രാജാധിരാജയാണ് റായിയുടെ പുതിയ മലയാളചിത്രം.

Thumb
ഒരു അവാർഡ്‌ദാന ചടങ്ങിൽ ലക്ഷ്മിയുടെ നൃത്ത വിരുന്ന്

ലക്ഷ്മി റായിയുടെ മലയാള ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, ചിത്രം ...
വർഷം ചിത്രം കഥാപാത്രം പുരസ്കാരങ്ങൾ
2007 റോക്ക് & റോൾ ദയ ശ്രീനിവാസ് വിജയി ഏഷ്യാനെറ്റ് ഫിലിം അവാർഡ് :ഏറ്റവും നല്ല പുതുമുഖ നായിക
2008 അണ്ണൻ തമ്പി തേൻ മൊഴി
2008 പരുന്ത് രാഖി
2009 ടു ഹരിഹർ നഗർ മായ, ക്രിസ്ടീന
2009 ഇവിടം സ്വർഗ്ഗമാണ് സുനിത വിജയി ഏഷ്യാനെറ്റ് ഫിലിം അവാർഡ് :ഏറ്റവും നല്ല ജനപ്രിയ നായിക, ജയ് ഹിന്ദ്‌ ടിവി അവാർഡ് :ഏറ്റവും നല്ല ജനപ്രിയ നായിക, നാമനിർദ്ദേശം‌ ഫിലിംഫെയർ അവാർഡ് :ഏറ്റവും നല്ല സഹനടി (മലയാളം)
2009 ചട്ടമ്പിനാട് ഗൗരി വിജയി മാതൃഭൂമി-അമൃത ടിവി അവാർഡ് :ഏറ്റവും നല്ല ജനപ്രിയ നായിക
2010 ഇൻ ഗോസ്റ്റ് ഹൗസ് ഇൻ അതിഥി താരം
2011 മേക്കപ്പ് മാൻ
2011 ക്രിസ്ത്യൻ ബ്രദേഴ്സ്[1] സോഫിയ
2011 അറബീം ഒട്ടകോം പി. മാധവൻ നായരും[2] മീനാക്ഷി തമ്പുരാൻ, മാനസി തമ്പുരാൻ (ഇരട്ട വേഷങ്ങൾ)
2012 കാസനോവ[3] ഹാനൻ
2013 പ്രിവ്യു
2013 ASK - ആറു സുന്ദരിമാരുടെ കഥ ഫൗസിയ ഹസ്സൻ
2014 രാജാധിരാജ
അടയ്ക്കുക

അവലംബം

പുറമേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.